Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിംകളെ ആക്രമിക്കണം, കൊല്ലണം!! വ്യാപക പ്രചാരണം, ഹിജാബിട്ട സ്ത്രീകള്‍ പുറത്തിറങ്ങരുത്

കത്തുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ പോലീസിന് കാര്യമായ തുമ്പ് കിട്ടിയില്ല. ജനങ്ങളോട് അന്വേഷണവുമായി സഹകരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    മുസ്ലിംകളെ ആക്രമിക്കണമെന്നും കൊലപ്പെടുത്തണമെന്നും വ്യാപക പ്രചാരണം | Oneindia Malayalam

    ലണ്ടന്‍: മുസ്ലിംകളെ ആക്രമിക്കണമെന്നും കൊലപ്പെടത്തണമെന്നും വ്യാപക പ്രചാരണം. ബ്രിട്ടനില്‍ മൊത്തമായി പ്രചരിച്ച ഈ സന്ദേശത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഏപ്രില്‍ മൂന്നിന് മുസ്ലിംകളെ ആക്രമിക്കണമെന്നും ശിക്ഷിക്കണമെന്നുമാണ് പ്രചാരണം. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങള്‍ ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുകയാണ്. മുസ്ലിംകള്‍ സ്വന്തം നിലയില്‍ സുരക്ഷ ഉറപ്പാക്കണമെന്നും പ്രമുഖര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം സ്ത്രീകള്‍ ഹിജാബ് പുറത്തുകാണിച്ച് വെളിയിലിറങ്ങരുതെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഏത് സമയവും ആക്രമണമുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പണിഷ് എ മുസ്ലിം ഡെ എന്ന പേരിലാണ് മുസ്ലിംകള്‍ക്കെതിരെ വ്യാപകമായി പ്രചാരണം നടക്കുന്നത്. എന്താണ് ഇത്തരത്തില്‍ ഒരു പ്രചാരണം നടക്കാന്‍ കാരണം....

    സുരക്ഷ ശക്തം

    സുരക്ഷ ശക്തം

    ബ്രിട്ടനില്‍ മുസ്ലിംകളെ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി പ്രചാരണം നടക്കുന്നു. തുടര്‍ന്ന് ഭീകര വിരുദ്ധ പോലീസ് പ്രചാരണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഏപ്രില്‍ മൂന്നിന് മുസ്ലിംകളെ ആക്രമിക്കണമെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് വ്യാപകമായി കത്തുകള്‍ ലഭിച്ചിരുന്നു. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ആരും ഭയപ്പെടേണ്ടതില്ലെന്ന് പോലീസ് അറിയിച്ചെങ്കിലും ഭീതി ഒഴിഞ്ഞിട്ടില്ല. മുസ്ലിംകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി സുരക്ഷ ഒരുക്കണമെന്ന അഭ്യര്‍ഥിക്കുന്നുണ്ട്.

    ഹിജാബിട്ട് പുറത്തിറങ്ങരുത്

    ഹിജാബിട്ട് പുറത്തിറങ്ങരുത്

    മുസ്ലിംകള്‍ മാത്രമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുരക്ഷ ഒരുക്കുന്നത് എങ്ങനെ എന്ന പ്രചാരണവും നടക്കുന്നുണ്ട്. ഹിജാബിട്ട് പുറത്തിറങ്ങരുതെന്നും ഹിജാബ് ധരിക്കുന്നവര്‍ അത് കാണാതിരിക്കാന്‍ കോട്ടിടണമെന്നും സോഷ്യല്‍ മീഡിയ വഴി നിര്‍ദേശം ലഭിക്കുന്നുണ്ട്. വീടിന് പുറത്ത് നില്‍ക്കരുതെന്നും കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതിന് പുറത്തിറങ്ങുമ്പോള്‍ പരിസരം ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മുസ്ലിംകളെ ആക്രമിക്കണമെന്നാവശ്യപ്പെട്ട് പ്രചരിച്ച കത്ത് സമൂഹ മാധ്യമങ്ങളില്‍ സൂചനയായി നിര്‍ദേശങ്ങള്‍ക്കൊപ്പം കൈമാറുന്നുണ്ട്. ഹിജാബിട്ടവരെ ആക്രമിക്കാനാണ് സാധ്യതയെന്നും സംഘം ചേര്‍ന്നുള്ള ആക്രമണവും ആസിഡ് ആക്രമണവും പ്രതീക്ഷിക്കാമെന്നും കരുതിയിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

    മക്കയില്‍ ആറ്റംബോംബ് വര്‍ഷിക്കും

    മക്കയില്‍ ആറ്റംബോംബ് വര്‍ഷിക്കും

    ആക്രമിക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം നടത്തിയവര്‍ മുസ്ലിംകളെ ആക്രമിക്കുന്നവര്‍ക്ക് പ്രത്യേക പോയന്റുകളും നിശ്ചയിച്ചിട്ടുണ്ട്. മുസ്ലിംകളെ പരസ്യമായി ചീത്തവിളിച്ചാല്‍ പത്ത് പോയന്റ് ലഭിക്കും. മക്കയില്‍ അണുബോംബ് ആക്രമണം നടത്തിയാല്‍ 2500 പോയന്റ് കിട്ടും. മുസ്ലിംകളുടെ മുഖത്ത് ആസിഡ് ഒഴിച്ചാല്‍ 50 പോയന്റും പള്ളികളില്‍ ബോംബ് പൊട്ടിക്കുകയോ കത്തിക്കുകയോ ചെയ്താല്‍ ആയിരം പോയന്റും ലഭിക്കുമെന്നും കത്തില്‍ പറയുന്നു. പോയന്റ് വഴി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പല വീടുകളിലേക്കും തപാല്‍ വഴിയാണ് കത്തുകള്‍ വന്നത്. മറ്റുചില വീടുകളില്‍ വാതിലില്‍ കത്ത് കാണപ്പെടുകയായിരുന്നു.

    കത്തുകള്‍ക്ക് പിന്നില്‍ ഒരേ സംഘം

    കത്തുകള്‍ക്ക് പിന്നില്‍ ഒരേ സംഘം

    കത്തുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ പോലീസിന് കാര്യമായ തുമ്പ് കിട്ടിയില്ല. ജനങ്ങളോട് അന്വേഷണവുമായി സഹകരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്തെങ്കിലും സംശയകരമായ കാര്യങ്ങള്‍ അറിഞ്ഞാല്‍ ഉടന്‍ പോലീസില്‍ അറിയിക്കണമെന്നും ഭീകരവിരുദ്ധ പോലീസ് അറിയിച്ചിട്ടുണ്ട്. കത്തുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട ആഴ്ചകളായെങ്കിലും ഇപ്പോഴാണ് ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗങ്ങള്‍ എങ്ങനെയെന്ന് വിവരിക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ആക്രമിക്കണമെന്നാവശ്യപ്പെട്ട് തപാലില്‍ വന്ന കത്തുകള്‍ എല്ലായിടത്തും ഒരുപോലെയുള്ളതായിരുന്നു. എല്ലാം ഒരേ സ്ഥലത്ത് അച്ചടിച്ച് പ്രചരിപ്പിച്ചതാണെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്.

    ലീസസ്റ്റര്‍ നഗരത്തില്‍ സാധ്യത

    ലീസസ്റ്റര്‍ നഗരത്തില്‍ സാധ്യത

    ആഗോള ഭീകര സംഘടനയായ ഐസിസിന്റെ ആക്രമണത്തിന് പ്രതികാരം ചെയ്യണമെന്ന സൂചനയാണ് കത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലുണ്ടായ നാല് ആക്രമണങ്ങള്‍ ഐസിസ് നടത്തിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കത്ത് പ്രചരിച്ചതിനെ തുടര്‍ന്ന് സൗദി എംബസി ബ്രിട്ടീഷ് ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു. മുസ്ലിംകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ലീസസ്റ്റര്‍ നഗരത്തിലാണ് മുസ്ലിംകളെ ആക്രമിക്കാന്‍ സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവിടെ ഹിജാബ് ധരിച്ച സ്ത്രീയെ ആക്രമിച്ച കേസില്‍ യുവാവിനെ കോടതി ശിക്ഷിച്ചിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+