കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ഗ്രാമത്തിലെ ആളുകള്‍ മുഴുവന്‍ ദിവസങ്ങളോളം ഉറങ്ങുന്നു, ഉറക്ക രോഗമാണത്രേ

  • By Meera Balan
Google Oneindia Malayalam News

ആസ്റ്റാന: രോഗങ്ങള്‍ പലതരത്തിലുണ്ട്. പലപ്പോഴെങ്കിലും രോഗത്തിന്റെ പിടിയില്‍ അകപ്പെടാത്തവരായി ആരും ഇല്ല. എന്നാല്‍ വളരെ പ്രത്യേകതയുള്ള ഒരു രോഗത്തിന്റെ പിടിയിലാണ് കസാക്കിസ്ഥാനിലെ കലാചി എന്ന ഗ്രാമത്തിലുള്ളവര്‍. ഇനി രോഗമെന്താണെന്നല്ലേ, ഉറക്കം.

ഉറക്കം തന്നെയാണ് കലാചിക്കാരുടെ രോഗം. ഒരു ദിവസം നാലും അഞ്ചും തവണ ഉറക്കം. അല്ലെങ്കില്‍ ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന ഉറക്കം. ഉറക്ക രോഗം ബാധിച്ച പലര്‍ക്കും ഉണരുമ്പോള്‍ ഓര്‍മ്മക്കുറവും തലകറക്കവും കണ്ടുവരുന്നു. ഇതോടെയാണ് ഗ്രാമവാസികള്‍ ചികിത്സ തേടാന്‍ തയ്യാറായത്.

Girl Sleeping

തലച്ചോറിനുണ്ടാകുന്ന തകരാറ് മൂലമാണ് രോഗം ഉണ്ടാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ രോഗത്തിന്റെ പേരോ കാരണമോ വ്യക്തമല്ല. കലാചിയിലെ 680 ഓളം വരുന്ന താമസക്കാരില്‍ 100 ല്‍ അധികം പേര്‍ക്കും രോഗം ബാധിച്ച് കഴിഞ്ഞു.

രോഗത്തിന് പല കാരണങ്ങളാണ് നാട്ടുകാര്‍ പറയുന്നത്. ചില പ്രാണികളുടെ കടിയേല്‍ക്കുന്നത്, അന്യഗ്രഹജീവികളുടെ സാന്നിധ്യം, ചൂടും വിയര്‍പ്പും കൂടുന്നത് എന്നിങ്ങനെ പല കാരണങ്ങളാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ രോഗത്തിന്റെ കാരണം ഇതുവേരയും കണ്ടെത്തിയിട്ടില്ല. സോവിയറ്റ് ഭരണകാലത്ത് യുറേനിയം ഖനി കലാചിയ്ക്ക് സമീപം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതില്‍ നിന്നുള്ള റേഡിയേഷനാകാം ഉറക്ക രോഗത്തിന് കാരണം.

English summary
Mysterious illness: People sleep for days. They suffer from hallucinations and memory loss upon waking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X