ഒരു മനുഷ്യനെ പൂര്‍ണമായും തിന്നുതീര്‍ത്തു... അതും അയാള്‍ വളര്‍ത്തിയ 18 വളര്‍ത്തു നായ്ക്കള്‍; ദുരൂഹത
വീനസ്(ടെക്സസ്): സ്വന്തം അമ്മാവനെ ഉത്തര കൊറിയന്‍ ഏകാധിപതി വേട്ടനായ്ക്കള്‍ക്ക് ഭക്ഷിക്കാന്‍ ഇട്ടുകൊടുത്തു എന്നൊരു വാര്‍ത്ത മുമ്പ് പ്രചരിച്ചിരുന്നു. മനുഷ്യമനസ്സാക്ഷിയെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു അത്. പിന്നീട് ആ വാര്‍ത്ത തെറ്റാണെന്നും തെളിയിക്കപ്പെട്ടു.
അതുപോലെ അല്ലെങ്കിലും, ഏറെക്കുറെ സമാനമായ ഒരു സംഭവം ആണ് അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 57 വയസ്സുകാരനെ 18 വളര്‍ത്തുനായ്ക്കള്‍ കൂടി തിന്നുതീര്‍ത്തു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത.
ഫ്രെഡ്ഡി മാക്ക് എന്ന 57 കാരന് താമസിച്ചിരുന്നത് ടെക്സസിലെ വീനസില്‍ ആയിരുന്നു. 18 നായ്ക്കളുമായിട്ടായിരുന്നു സഹവാസം. എന്നാല്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ഇയാളെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. ആ ദുരൂഹതകള്‍ക്കാണ് ഇപ്പോള്‍ അവസാനം ഉണ്ടായിരിക്കുന്നത്. ആ സംഭവം ഇങ്ങനെ ആയിരുന്നു...

ഫ്രെഡ്ഡി മാക്ക്
ഫ്രെഡ്ഡി മാക്ക് എന്ന ആ 57 കാരന് പുറംലോകവുമായി അത്ര ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധുക്കള്‍ക്കൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ ആയി പുറത്ത് പോകും- അത്രമാത്രം. ബാക്കി സമയം മുഴുവനും തന്റെ വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം ആയിരുന്നു ചെലവഴിച്ചിരുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഫ്രെഡ്ഡിയെ കുറിച്ച് ഒരു വിവരവും ഇല്ലെന്ന കാര്യം ബന്ധു പോലീസിനെ അറിയിക്കുന്നത്.

ആരേയും അടുപ്പിക്കാതെ നായ്ക്കള്‍
ഫ്രെഡ്ഡിയെ അന്വേഷിക്കാന്‍ ആയി ബന്ധുക്കള്‍ എത്തിയിരുന്നു എങ്കിലും ആരേയും പറമ്പിലേക്ക് പ്രവേശിക്കാന്‍ പോലും നായ്ക്കള്‍ അനുവദിച്ചിരുന്നില്ല. പിന്നീട് പോലീസ് എത്തിയപ്പോഴും ഇത് തന്നെ ആയിരുന്നു സ്ഥിതി. ഏറെ പണിപ്പെട്ടാണ് പോലീസുകാര്‍ ഫ്രെഡ്ഡിയുടെ വീട് നില്ക്കുന്ന സ്ഥലത്തേക്ക് കയറിയത് തന്നെ.

ഡ്രോണ്‍ വരെ ഉപയോഗിച്ചു
നായ്ക്കളുടെ ശ്രദ്ധ തിരിച്ച് അകത്ത് പ്രവേശിക്കാന്‍ ആയിരുന്നു പോലീസ് ആദ്യം ശ്രമിച്ചത്. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി. എന്നിട്ടും ഒന്നും കണ്ടെത്താന്‍ ആയില്ല. തുടര്‍ന്ന് പോലീസ് സംഘം തിരികെ പോവുകയായിരുന്നു.

നിര്‍ണായക കണ്ടെത്തല്‍
മെയ് 15 ന് വീണ്ടും എത്തി പരിശോധന നടത്തിയപ്പോള്‍ ആയിരുന്നു നിര്‍ണായകമായ ഒരു കാര്യം കണ്ടെത്തിയത്. പരിശോധനയ്ക്കിടെ ആദ്യം കണ്ടെത്തിയത് ഒരു ചെറിയ എല്ലിന് കഷ്ണം ആയിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോള്‍ കൂടുതല്‍ എല്ലുകള്‍ കണ്ടെത്തി. അപ്പോള്‍ തന്നെ പോലീസിന് ചെറിയ സംശയം തോന്നിയിരുന്നു.

ഫ്രെഡ്ഡിയെ നായ്ക്കള്‍ തിന്നുതീര്‍ത്തു
പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ നായ്ക്കളുടെ വിസര്‍ജ്ജ്യം കണ്ടെത്തി. അതില്‍ മനുഷ്യന്റെ മുടിയും വസ്ത്രത്തിന്റെ അവശിഷ്ടവും ഉണ്ടായിരുന്നു. വസ്ത്രം ഫ്രെഡ്ഡിയുടേത് തന്നെയാണ് ഉറപ്പാക്കുകയും ചെയ്തു. ഇതോടെയാണ് നായ്ക്കള്‍ തന്നെ ഫ്രെഡ്ഡിയെ തിന്നുതീര്‍ത്തു എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

കൊന്നുതിന്നതോ?
മനുഷ്യരുടെ ശരീരാവശിഷ്ടങ്ങള്‍ നായ്ക്കള്‍ തിന്നുന്നത് ഒരു പുതിയ സംഭവം ഒന്നും അല്ല. സ്വന്തം യജമാനന്റെ മൃതശരീരം തന്നെ വളര്‍ത്തുനായ്ക്കള്‍ തിന്ന സംഭവങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടേയും അങ്ങനെ തന്നെ ആയിരിക്കാം സംഭവിച്ചിട്ടുണ്ടാവുക എന്നാണ് കരുതുന്നത്. സ്വാഭാവിക മരണത്തിന് കീഴടങ്ങിയ ഫ്രെഡ്ഡിയുടെ മൃതദേഹം നായ്ക്കള്‍ വിശന്നപ്പോള്‍ തിന്നതാകാം എന്നാണ് കരുതുന്നത്.

ദുരൂഹത ബാക്കി
എങ്കിലും ചില ദുരൂഹതകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. മൃതദേഹം പൂര്‍ണമായും തിന്നുതീര്‍ക്കുന്ന സംഭവം ഇതുവരെ എവിടേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഫ്രെഡ്ഡിയുടെ കാര്യത്തില്‍ ഒന്നും അവശേഷിച്ചിട്ടില്ല എന്നത് തന്നെയാണ് സംശയം സൃഷ്ടിക്കുന്നത്. ഫ്രെഡ്ഡിയ്ക്ക് സ്വാഭാവിക മരണം സംഭവിക്കാന്‍ കാരണമാകുന്ന തരത്തില്‍ എന്തെങ്കിലും രോഗാവസ്ഥ ഉണ്ടായിരുന്നോ എന്നതിലും വ്യക്തതയില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications