• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അർമേനിയ- അസർബൈജാൻ സംഘർഷം രൂക്ഷമായി തുടരുന്നു: വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ആഞ്ജല മെർക്കൽ

Google Oneindia Malayalam News

യെർവാൻ: അർമേനിയയും അസർബൈജാനും തമ്മിലുള്ള സംഘർഷം മൂന്നാംദിവസവും രൂക്ഷമായി തുടരുന്നു. 1990ന് ശേഷമുള്ള ഏറ്റവും വലിയ പോരാട്ടമാണ് നഗോർണോ- കറബാഖിൽ മൂന്ന് ദിവസങ്ങളായി തുടർന്നുവരുന്നത്. തർക്കപ്രദേശമായ ഈ മേഖലയിലേക്ക് വ്യാപമായി ആയുധങ്ങളും എത്തിച്ചുവരുന്നുണ്ട്. അക്രമണത്തിൽ 12 ഓളം പേർ കൊല്ലപ്പെടുകയും നൂറ് കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരമ്പരാഗത അർമേനിയൻ പർവത പ്രദേശമായ നാർഗോണോ- കറാബാക്കിൽ അർമേനിയൻ- അസർബൈജാൻ സൈന്യങ്ങൾ തമ്മിൽ ഞായറാഴ്ചയാണ് പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഈ മേഖലയിൽ ദശാബ്ദങ്ങളായി തർക്കങ്ങൾ നിലനിന്ന് വരികയാണ്.

'1992 ഡിസംബര്‍ 6 ന് ഉണ്ടായ അതേ അപമാനം'; പള്ളി തകര്‍ന്നത് മാജിക്കിലൂടെയാണോ'; ഉവൈസി'1992 ഡിസംബര്‍ 6 ന് ഉണ്ടായ അതേ അപമാനം'; പള്ളി തകര്‍ന്നത് മാജിക്കിലൂടെയാണോ'; ഉവൈസി

ബസിന് തീപിടിച്ചു

ബസിന് തീപിടിച്ചു

ഞായറാഴ്ച മുതൽ അർമേനിയ നടത്തിയ ഷെല്ലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി അസർബൈാജാൻ പ്രസിഡന്റ് ഇബ്രാഹിം അലിയേവ് വ്യക്തമാക്കിയിട്ടുണ്ട്. അസർബൈജാൻ സൈനികർക്കേറ്റ പരിക്കിനെക്കുറിച്ച് ഇതുവരെ ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. അർമേനിയൻ അതിർത്തി നഗരമായ വാർഡെനിസിൽ വെച്ച് അർമേനിയൻ സിവിലിയൻമാർ സഞ്ചരിച്ച ബസിന് തീപിടിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് അർമേനിയൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. അസർബൈജാൻ ഡ്രോണിൽ നിന്നാണ് ബസിന് തീപിടിക്കുന്നത്. കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മോശം സാഹചര്യം

മോശം സാഹചര്യം

1994ന് ശേഷമുള്ള ഏറ്റവും മോശം പോരാട്ടമാണെന്നാണ് അന്താരാഷ്ട്ര തലത്തിലുള്ള നിരീക്ഷകർ വിലയിരുത്തുന്നത്. ആധുനിക ആയുധങ്ങൾ പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത് ഇതിന്റെ സൂചനയാണെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഏതെല്ലാം പ്രദേശങ്ങളാണ് തങ്ങൾ പിടിച്ചെടുത്തത് എന്നത് സംബന്ധിച്ച് അസർബൈജാൻ അധികൃതർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ആൾനാശം സംബന്ധിച്ച് അർമേനിയയാണ് കൂടൂതൽ വിശദമായ വിവരങ്ങൾ നൽകുന്നത്. പുതിയ സംഘർഷം ലോകവിപണയിലേക്ക് ഇന്ധനമെത്തിക്കുന്ന സൌത്ത് കോക്കസ് മേഖലയിലെ ഇന്ധന പൈപ്പ് ലൈനിനെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നുണ്ട്.

 വെടിനിർത്തലിന് ആഹ്വാനം

വെടിനിർത്തലിന് ആഹ്വാനം

സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാൻ ഇരു രാജ്യങ്ങളും ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമന്ന് ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളുടേയും നേതാക്കളെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് പുറമേ യുഎൻ സുരക്ഷാ കൌൺസിലും യോഗം ചേരുമെന്ന വാർത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

cmsvideo
  ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam
   തർക്കത്തിന്റെ തുടക്കം

  തർക്കത്തിന്റെ തുടക്കം

  അർമേനിയ സൈനിക നിയമം പ്രഖ്യാപിക്കുകയും തർക്ക പ്രദേശത്ത് സൈന്യത്തെ വിന്യസിക്കുകയും ചെയ്തതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ഞായറാഴ്ച വ്യാപകമായ വെടിവെയ്പും ഉണ്ടായിരുന്നു. അസർബൈജാൻ ജനങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തുകയാണെന്നാണ് അർമേനിയയുടെ ആരോപണം. രാജ്യാന്തര തലത്തിൽ നാഗോർണോ- കറാബാഖ് അസർബൈജാന്റെ ഭാഗമായാണ് കരുതുന്നതെന്നും ഈ പ്രദേശം അർമേനിയൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴുള്ളത്. സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ ആർട്ട്സാഖിൽ പൊതുജനങ്ങൾക്കെതിരെ അർമേനിയൻ സൈന്യം വെടിവെയ്പ് നടത്തിയെന്ന് ആരോപിച്ചാണ് അസർബൈജാൻ സൈന്യം തലസ്ഥാനത്തെ സ്റ്റെപ്പനാകെർട്ടിൽ പ്രത്യാക്രമണം നടത്തുന്നത്.

  English summary
  Nagorno-Karabakh clashes continues for third day, Angela Merchel calls for immediate ceasefire
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X