കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതു അധ്യായത്തിനു തുടക്കം കുറിച്ച് ഇന്ത്യ-അഫ്ഗാന്‍ സൗഹൃദ ഡാം ഉദ്ഘാടനം

  • By Pratheeksha
Google Oneindia Malayalam News

ഹെറാത്ത്:ഇന്ത്യയുടെ സഹകരണത്തോടെ അഫ്ഗാനിസ്ഥാന്‍ നിര്‍മ്മിച്ച ഇന്ത്യ-അഫ്ഗാന്‍ സൗഹൃദ ഡാം പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ ഇന്ത്യ-അഫ്ഗാന്‍ സൗഹൃദത്തിന്റെ പുതു അധ്യായത്തിനാണ് തുടക്കം കുറിച്ചത്. ഹെറാത്ത് നഗരത്തില്‍ നിന്നും 165 കിലോമീറ്റര്‍ അകലെയുളള ഡാമിന് 48 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. 700 കോടി ചിലവുളള പദ്ധതിയിലൂടെ 75000 ഹെക്ടര്‍ ഭൂമിയില്‍ ജയസേചനവും സാധ്യമാവും.

സല്‍മഡാം എന്നാണ് ഡാം നേരത്തേ അറിയപ്പെട്ടിരുന്നത്. യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനെ പുനര്‍നിര്‍മ്മിക്കാനുളള ഇന്ത്യന്‍ പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് ഡാം. മുപ്പത് വര്‍ഷത്തോളം പഴക്കമുളള സ്വപ്‌നമാണ് ഇതോടെ സാക്ഷാത്ക്കരിച്ചതെന്നും ഇന്ത്യയുടെ സഹായത്താലാണ് അതിനു സാധ്യമായതെന്നും പ്രസിഡന്റ് ഗാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇനിയും ഒട്ടേറെ പദ്ധതികള്‍ ഇന്ത്യന്‍ സഹകരണത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പ്രസിഡന്റ വ്യക്തമാക്കി.

modi-04-1

അഫ്ഗാനിസ്ഥാനിലെ പരമോന്നത ബഹുമതിയായ അമീര്‍ അമാനുളള ഖാന്‍ പുരസ്‌കാരവും ഗാനി മോദിയ്ക്കു സമര്‍പ്പിച്ചു. അഞ്ചു വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മോദി ഡാം ഉദ്ഘാടനത്തിനായി അഫ്ഗാനിസ്ഥാനിലെത്തിയത്.

English summary
Prime Minister Narendra Modi and Afghan President Ashraf Ghani today jointly inaugurated a landmark dam, a Rs 1,700 crore showpiece infrastructure project by India in strategically important Herat province
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X