കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'3000 കോടി'യുടെ ബന്ധം; സൗദിയെ അടുപ്പിക്കാന്‍ മോദിയുടെ ടാക്റ്റിക് മൂവ്, ബിന്‍ സല്‍മാന് ക്ഷണം

Google Oneindia Malayalam News

റിയാദ്: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശിക്കാനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബിന്‍ സല്‍മാനുമായും സൗദിയിലെ മറ്റു പ്രമുഖരുമായും ചര്‍ച്ച നടത്തി.

ജയശങ്കറിന്റെ ആദ്യ സൗദി സന്ദര്‍ശനമാണിത്. ബിന്‍ സല്‍മാനെ ഡല്‍ഹിയിലേക്ക് ക്ഷണിക്കുന്നതിന് പിന്നില്‍ വലിയ ലക്ഷ്യമാണ് ഇന്ത്യയ്ക്കുള്ളത്. നിലവില്‍ ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളി

ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളി

ഇന്ത്യയും സൗദിയും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി. ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണയുടെ 18 ശതമാനം സൗദി അറേബ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ 3000 കോടിയോളം ഡോളറിന്റെ വ്യാപാരമാണ് പ്രതിവര്‍ഷം നടക്കുന്നത്. ഇപ്പോള്‍ ഇന്ത്യ റഷ്യയെയും ഇറാഖിനെയും എണ്ണയ്ക്ക് വേണ്ടി കൂടുതല്‍ ആശ്രയിക്കുന്നുണ്ട്.

കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്

കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്

ഇരുരാജ്യങ്ങളുടെ ഇടപാടുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. സൗദിയില്‍ നിന്ന് ഏകദേശം 2300 കോടി ഡോളറിന്റെ ഇറക്കുമതിയാണ് ഇന്ത്യ നടത്തുന്നത്. സൗദി 700 കോടി ഡോളറിന്റെ ഇറക്കുമതിയും നടത്തുന്നു. സൗദിയിലെ വിദേശികളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. 22 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്.

'സംഘികളെ പേടിച്ചോടിയ പിണറായി വിജയന്‍'; സഖാക്കളുടെ സ്റ്റഡി ക്ലാസ് വേണ്ടെന്ന് ഫാത്തിമ തഹ്ലിയ'സംഘികളെ പേടിച്ചോടിയ പിണറായി വിജയന്‍'; സഖാക്കളുടെ സ്റ്റഡി ക്ലാസ് വേണ്ടെന്ന് ഫാത്തിമ തഹ്ലിയ

ബിന്‍ സല്‍മാന്‍ ആദ്യമായി ഇന്ത്യയിലെത്തിയത്.

ബിന്‍ സല്‍മാന്‍ ആദ്യമായി ഇന്ത്യയിലെത്തിയത്.

കൊവിഡ് ഭീഷണിയുണ്ടായിരുന്ന വേളയില്‍ ഇന്ത്യയും സൗദിയും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. 2019ലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായി ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല, വ്യാപാര-സാമ്പത്തിക ഇടപാടുകുള്‍ കൂടുതല്‍ വ്യാപിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിക്കുകയും ചെയ്തു.

ജയശങ്കറിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം

ജയശങ്കറിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്ട്രീയ, വ്യാപാര, ഊര്‍ജ, പ്രതിരോധ വിഷയങ്ങള്‍ ത്രിദിന സന്ദര്‍ശന വേളയില്‍ സൗദി നേതൃത്വങ്ങളുമായി ജയശങ്കര്‍ ചര്‍ച്ച ചെയ്തുവെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഞായറാഴ്ച ജിദ്ദയില്‍ വച്ചാണ് ബിന്‍ സല്‍മാനുമായി ജയശങ്കര്‍ ചര്‍ച്ച നടത്തിയത്. ഈ വേളയിലാണ് മോദിയുടെ സന്ദേശം ജയശങ്കര്‍ കൈമാറിയത്.

ഇതാ യഥാര്‍ത്ഥ ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍.. മറ്റുള്ളവര്‍ പ്ലീസ് സ്റ്റെപ് ബാക്ക്; വീണ്ടും തരംഗമാകാന്‍ രമ്യ കൃഷ്ണന്‍

23നാണ് സൗദിയുടെ ദേശീയ ദിനം

23നാണ് സൗദിയുടെ ദേശീയ ദിനം

സെപ്തംബര്‍ 23നാണ് സൗദിയുടെ ദേശീയ ദിനം. വലിയ ആഘോഷ പരിപാടികളാണ് സൗദിയില്‍ നടക്കാന്‍ പോകുന്നത്. നരേന്ദ്ര മോദി സൗദിയ്ക്കുള്ള ആശംസ അറിയിച്ചു. ഈ വേളയിലാണ് ബിന്‍ സല്‍മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ബിന്‍ സല്‍മാന്‍ ക്ഷണം സ്വീകരിച്ചാല്‍ രണ്ടാമത് ഔദ്യോഗിക സന്ദര്‍ശനത്തിന് കളമൊരുങ്ങും. ലോകത്തെ പ്രധാന വിപണിയാണ് ഇന്ത്യ എന്നതിനാല്‍ സൗദി ഭരണകൂടം മോദിയുടെ ക്ഷണം പ്രാധാന്യത്തോടെ കാണുമെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.

യുവനടിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി; ഗോവയില്‍ എത്തിച്ച് പീഡനം... വ്യവസായി അറസ്റ്റില്‍യുവനടിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി; ഗോവയില്‍ എത്തിച്ച് പീഡനം... വ്യവസായി അറസ്റ്റില്‍

ഒരു പ്രത്യേക സമിതി

ഒരു പ്രത്യേക സമിതി

സൗദിക്കും ഇന്ത്യയ്ക്കുമിടയില്‍ സഹകരണം ശക്തമാക്കാന്‍ ഒരു പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ യോഗം കഴിഞ്ഞ ദിവസം നടന്നു. എസ് ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ രാജകുമാരനുമാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. അന്തര്‍ദേശീയ രാഷ്ട്രീയ കാര്യങ്ങള്‍ ഉള്‍പ്പെടെ സൗദി-ഇന്ത്യ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. ജി-20യുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ഇന്ത്യയും സൗദിയും തീരുമാനിച്ചു.

ഇന്ത്യ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നു

ഇന്ത്യ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നു

ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് ഫലാഹ് മുബാറകുമായും ജയശങ്കര്‍ ചര്‍ച്ച നടത്തി. ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ബന്ധമായിരുന്നു വിഷയം. ഇരുവരും സുപ്രധാന കരാറില്‍ ഒപ്പുവച്ചു. ജിസിസി-ഇന്ത്യ സഹകരണ കരാറിലാണ് ഒപ്പുവച്ചത്. ഇരുവര്‍ക്കുമിടയില്‍ കൃത്യമായ ഇടവേളകളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനാണ് കരാര്‍. ജിസിസി രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്.

English summary
Narendra Modi Invites Saudi Arabia Crown Prince Mohammed Bin Salman To India For Second Visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X