Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ പ്രസിഡന്റ് ക്ഷണിച്ചു; നരേന്ദ്ര മോദി ദുബായിലേക്ക്, ദ്വിദിന സന്ദര്‍ശന ലക്ഷ്യം ഇതാണ്

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ യാത്ര. രണ്ട് ദിവസമാണ് അദ്ദേഹം യുഎഇയിലുണ്ടാകുക. അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുക്കും. കൂടാതെ ഉന്നതല ചര്‍ച്ചകള്‍ക്കും സാധ്യതയുണ്ട്.

ഈ മാസം 30നാണ് മോദി യുഎഇയില്‍ എത്തുക. ഡിസംബര്‍ ഒന്നിന് മടങ്ങും. രണ്ട് ദിവസത്തെ യാത്രയും പരിപാടികളുമാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ വര്‍ഷത്തെ കാലാവസ്ഥാ ഉച്ചകോടി യുഎഇയിലാണ്. ഇതിന്റെ ഭാഗമായി നടക്കുന്ന വേള്‍ഡ് ക്ലൈമറ്റ് ആക്ഷന്‍ സമ്മിറ്റില്‍ നരേന്ദ്ര മോദി പങ്കെടുക്കും. യുഎന്‍ കാലാവസ്ഥാ സമിതിക്ക് നിലവില്‍ അധ്യക്ഷത വഹിക്കുന്നത് യുഎഇയാണ്.

narendra-modi

ഈ മാസം 28 മുതല്‍ ഡിസംബര്‍ 12 വരെയാണ് യുഎഇയില്‍ കാലാവസ്ഥാ ഉച്ചകോടിയുടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി പങ്കെടുക്കുമോ എന്ന സംശയം കഴിഞ്ഞ ദിവസങ്ങളില്‍ നിലനിന്നിരുന്നു. മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് സ്ഥിരീകരിച്ചു. നേരത്തെ കാലാവസ്ഥാ ഉച്ചകോടിയില്‍ മോദി നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ച യുഎഇയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്ലാസ്‌കോയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ നരേന്ദ്ര മോദി പഞ്ചാമൃത് എന്ന പേരില്‍ അഞ്ച് ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാന്‍ വേണ്ട പദ്ധതികളായിരുന്നു ഇത്. കൂടാതെ പരിസ്ഥിതി സൗഹൃദ ജീവിത രീതിയും മോദി പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ഇന്ത്യയാണ് ജി20 രാജ്യങ്ങളുടെ അധ്യക്ഷത വഹിച്ചിരുന്നത്.

ജി20 ഉച്ചകോടി അടുത്തിടെ ഡല്‍ഹിയില്‍ നടന്ന വേളയിലും പ്രധാന ചര്‍ച്ചകളിലൊന്ന് കാലാവസ്ഥാ വ്യതിയാനം ആയിരുന്നു. ഈ ഉച്ചകോടിയിലെ തുടര്‍ ചര്‍ച്ചകള്‍ യുഎഇയിലെ സമ്മേളനത്തിലുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഉച്ചകോടിക്കെത്തുന്ന ലോക നേതാക്കളുമായും മോദി ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഉച്ചകോടിയുടെ വിവിധ സെഷനുകളില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദന്‍ യാദവ് പങ്കെടുക്കും.

ലോക രാഷ്ട്രത്തലവന്‍മാര്‍ക്ക് പുറമെ, സാമൂഹിക പ്രവര്‍ത്തകര്‍, വ്യവസായികള്‍, യുവ നേതാക്കള്‍, ശാസ്ത്ര സാങ്കേതിക രംഗത്ത് മികവ് പുലര്‍ത്തുന്നവര്‍ തുടങ്ങിയവരെല്ലാം യുഎഇയിലെ ഉച്ചകോടിയുടെ ഭാഗമാകും. ആഗോള താപനം കുറച്ചുകൊണ്ടുവരാന്‍ വേണ്ട പദ്ധതികള്‍ നടപ്പാക്കണമെന്ന് 2015ലെ പാരിസ് കാലാവസ്ഥാ ഉച്ചകോടി അഭ്യര്‍ഥിച്ചിരുന്നു. താപനം 2 ഡിഗ്രി സെല്‍ഷ്യസിന് താഴെ എത്തിക്കണമെന്നായിരുന്നു ഉച്ചകോടിയില്‍ ഉയര്‍ന്ന നിര്‍ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+