കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തം, മനോഹരം...; പ്രപഞ്ച രഹസ്യത്തിലേക്ക് ജയിംസ് വെബ്ബിന്റെ 'ക്ലിക്ക്'; പിന്നില്‍ മലയാളികളും

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ശേഷിയേറിയ ബഹിരാകാശ ടെലിസ്‌കോപ്പായ ജയിംസ് വെബ് പ്രപഞ്ച ഉത്ഭവം മുതലുള്ള രഹസ്യങ്ങള്‍ തേടിയുള്ള യാത്രയിലാണ്. ഇതിന്റെ ചില ചിത്രങ്ങള്‍ നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തുവിട്ടിരുന്നു. ഇത് ശാസ്ത്രലോകത്ത് വലിയ കൗതുകമാണ് ഉണ്ടാക്കിയിരുന്നത്.

ഇപ്പോഴിതാ പ്രപഞ്ചത്തിലെ 4 മേഖലകളില്‍ നിന്നുള്ള ജയിംസ് വെബ് ചിത്രങ്ങളും വിവരങ്ങളും കൂടി നാസ പങ്കുവച്ചിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ നിന്ന് ജയിംസ് വെബ് ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ സംയോജിപ്പിച്ചുള്ള ചിത്രങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.

JAMES

പ്രപഞ്ച സൃഷ്ടിയുടെ മഹാരഹസ്യങ്ങളിലേക്ക് തന്നെ വെളിച്ചം വീശുന്ന 460 കോടി വര്‍ഷം മുന്‍പുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട് എന്നാണ് പറയപ്പെടുന്നത്.

എസ് എം എ സി എസ് 0723 എന്നു പേരുള്ള ആദ്യചിത്രം ഇന്നലെ പുലര്‍ച്ചെ രണ്ടരക്ക് ശേഷമാണ് ജോ ബൈഡന്‍ പുറത്ത് വിട്ടത്. പിന്നീട് രാത്രി ഒന്‍പതോടെ ബാക്കി ചിത്രങ്ങള്‍ കൂടി നാസ പുറത്തിറക്കുകയായിരുന്നു. വളരെ വ്യക്തമായ ചിത്രങ്ങളാണ് പുറത്ത് വിട്ടത് എന്നതാണ് എല്ലാവരേയും കൗതുകത്തിലാക്കുന്നത്.

'ദിലീപിനെ അനുകൂലിച്ചാല്‍ മ്ലേച്ഛന്‍മാര്‍, എതിര്‍ക്കുന്നവര്‍ക്ക് ഐസ്‌ക്രീമും താരാട്ടും'; സജി നന്ത്യാട്ട്'ദിലീപിനെ അനുകൂലിച്ചാല്‍ മ്ലേച്ഛന്‍മാര്‍, എതിര്‍ക്കുന്നവര്‍ക്ക് ഐസ്‌ക്രീമും താരാട്ടും'; സജി നന്ത്യാട്ട്

ജയിംസ് വെബ്ബിന് മുന്‍പ് ബഹിരാകാശത്ത് ഉണ്ടായിരുന്ന ഹബിള്‍ ടെലിസ്‌കോപ് നല്‍കിയതിനേക്കാള്‍ വ്യക്തവും മനോഹരവുമാണ് ഈ ചിത്രങ്ങള്‍ എന്നാണ് ശാസ്ത്രജ്ഞരെല്ലാം പറയുന്നത്. 3 പതിറ്റാണ്ട് നീണ്ട ഗവേഷണത്തിനൊടുവില്‍ നിര്‍മിച്ചതാണ് ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ജയിംസ് വെബ്.

2021 ഡിസംബറിലാണ് ജയിംസ് വെബിനെ നാസ ബഹിരാകാശത്തേക്ക് അയച്ചത്. 1960 കളില്‍ നാസ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ജയിംസ് ഇ വെബ്ബിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേരാണ് ടെലിസ്‌കോപ്പിനു നല്‍കിയിരിക്കുന്നത്.

'ആദ്യം കാവ്യ, പിന്നെ ശ്രീലേഖ, പൊലീസിന് അത് പോരേ'; ദിലീപ് കള്ളക്കേസില്‍ കുടുങ്ങുന്നവരുടെ കവചം: രാഹുല്‍ ഈശ്വര്‍'ആദ്യം കാവ്യ, പിന്നെ ശ്രീലേഖ, പൊലീസിന് അത് പോരേ'; ദിലീപ് കള്ളക്കേസില്‍ കുടുങ്ങുന്നവരുടെ കവചം: രാഹുല്‍ ഈശ്വര്‍

1949 മുതല്‍ 1952 വരെ യുഎസ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറിയായിരുന്നു ജയിംസ് വെബ്. നാസയിലായിരിക്കെ, ഏജന്‍സിയുടെ പ്രശസ്തമായ ജെമിനി, മെര്‍ക്കുറി പദ്ധതികള്‍ക്കും മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ പദ്ധതിയുടെ ആദ്യ ദൗത്യത്തിനും പ്രോത്സാഹനം നല്‍കിയത് ജയിംസ് വെബ്ബാണ്.

'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത

അതേസമയം ജയിംസ് വെബ് വിക്ഷേപണ വിജയത്തിനു പിന്നില്‍ ഒരു മലയാളി സാന്നിധ്യവുമുണ്ട്. ടെലിസ്‌കോപ്പിന്റെ ഇന്റഗ്രേഷന്‍ ആന്‍ഡ് സിസ്റ്റം എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ജോണ്‍ ഏബ്രഹാം, ടെസ്റ്റ് എന്‍ജിനീയറായ റിജോയ് തോമസ് എന്നിവര്‍ മലയാളികളാണ്.

Recommended Video

cmsvideo
ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി

English summary
NASA unveils 4 more stunning photos of universe from James Webb Space Telescope
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X