യുക്രൈനെ മറയാക്കി നാറ്റോ യുദ്ധം ചെയ്യുന്നു; മൂന്നാം ലോക മഹായുദ്ധം ഉണ്ടായേക്കാമെന്ന് റഷ്യ
കിയെവ്; യുക്രൈനുമായുള്ള യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് റഷ്യ. യുക്രൈനെ മറയാക്കി അമേരിക്കയും നാറ്റോയും റഷ്യയെ ആക്രമിച്ചുകൊണ്ട് ഇരിക്കുകയാണ്. ഇവരെല്ലാം തന്നെ ആയുധങ്ങളും മറ്റ് സഹായങ്ങളും നൽകി യുക്രൈനെ സഹായിക്കുകയാണ്. കാര്യങ്ങൾ ഇങ്ങനെപോയാൽ ഈ യുദ്ധം മറ്റൊരു ലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. റഷ്യൻ വാർത്താ ഏജൻസികളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഈ അപകടസാധ്യത ഗുരുതരമാണ് എന്ന മുന്നറിയിപ്പും ഇദ്ദേഹം നൽകി.
മാസങ്ങളായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പാശ്ചാത്യ സഖ്യകക്ഷികളോട് പീരങ്കികളും യുദ്ധവിമാനങ്ങളും ഉൾപ്പെടെ കനത്ത ആയുധങ്ങൾ ആവശ്യപ്പെടുന്നു. മോസ്കോയിൽ നിന്നുള്ള പ്രതിഷേധം വകവയ്ക്കാതെ നാറ്റോ രാജ്യങ്ങൾ ഇവരെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. യുക്രൈനെ മുന്നിൽ നിർത്തി ഇപ്പോൾ നാറ്റോ റഷ്യയോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ ക്ഷണപ്രകാരം ചൊവ്വാഴ്ച ജർമ്മനിയിൽ 40 ഓളം രാജ്യങ്ങളുടെ ഒരു ഉച്ചകോടി നടക്കും. യുക്രൈനിലേക്ക് കൂടുതൽ ആയുധങ്ങൾ എത്തിക്കുക, യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ യുക്രൈന്റെ ദീർഘകാല സുരക്ഷ ഉറപ്പാക്കുക എന്നിവയായിരിക്കും ഈ ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയം എന്നും ലാവ്‌റോവ് പറഞ്ഞു.

സമാധാന ചർച്ചകൾ അട്ടിമറിക്കാനുള്ള യുക്രൈൻ നീക്കം അപലപനീയമാണ്. 'അയാൾ നല്ലൊരു നടനാണ്' പ്രസിഡന്റ് സെലെൻസ്‌കിയെ ഉന്നമിട്ട് ലാവ്‌റോവ് പറഞ്ഞു. പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ് അയാൾ സംസാരിക്കുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ സമാധാന ചർച്ചകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ റഷ്യയോട് തോൽവി സമ്മതിക്കാൻ തയ്യാറല്ലെന്ന് യുക്രൈൻ പ്രസിഡന്റും പറഞ്ഞു. യുക്രൈൻ പൂർണമായും അവർക്കു മുന്നിൽ കീഴടങ്ങുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താണെന്ന് റഷ്യയ്ക്ക് ബോധ്യമായെന്നും മൂന്നാം ലോകമഹായുദ്ധത്തിലേക്കു നീങ്ങുമെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.
അതേ സമയം യുദ്ധത്തിൽ വൻ നാശനഷ്ടങ്ങളാണ് യുക്രൈനിലുടനീളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി സാധരണക്കാർ കൊല്ലപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. സെൻട്രൽ യുക്രൈൻ മേഖലയിൽ തിങ്കളാഴ്ച നടന്ന റോക്കറ്റ് ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖാർകിവ് ന ഗരവും ഭാഗികമായി ചുറ്റപ്പെട്ടിരിക്കുന്നു. മോസ്കോയുടെ സേന തെക്ക് ഭാഗത്ത് വീണ്ടും സംഘടിച്ചിരിക്കുകയാണ്. എന്നാൽ കിഴക്ക് സപ്പോരിജിയയിലേക്ക് കടന്നുകയറാനുള്ള റഷ്യൻ ശ്രമം പരാജയപ്പെട്ടു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Recommended Video
അതേ സമയം യുക്രൈനിൽ നടക്കുന്ന റഷ്യയുടെ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് 40 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് ഈ മാസം ആദ്യം ജർമ്മനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യയും ഇത്തരത്തിൽ 40 ജർമ്മൻ നയതന്ത്രജ്ഞരെ പുറത്താക്കി. റഷ്യക്ക് ഏറെ തലവേദന നൽകിയ ബുച്ചെ ന ഗരത്തിൽ യൂറോപ്യൻ യൂണിയന്റെ ചീഫ് പ്രോസിക്യൂട്ടർ രണ്ടാഴ്ച മുമ്പ് സന്ദർശനം നടത്തിയിരുന്നു. ലോകരാജ്യങ്ങൾ മുഴുവൻ റഷ്യയെ കുറ്റപ്പെടുത്തിയ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം റഷ്യ നിഷേധിക്കുകയായിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications