Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാളില്‍ മരണസംഖ്യ 3,700 കവിഞ്ഞു

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 3,700 കവിഞ്ഞു. ഇതിനകം 3,726 മരണം സ്ഥിരീകരിച്ചതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം സ്ഥിതികരിച്ചു. തലസ്ഥാന നഗരിയായ കാഠ്മണ്ഡുവില്‍ മാത്രം 1,302 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഏകദേശം ആറായിരത്തിലധികം പേര്‍ക്കു പരുക്കേറ്റു. ഇപ്പോഴും നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് അതിനിടെ ചൊവ്വഴ്ച്ച രാവിലെയും നേപ്പാളില്‍ ഭൂചലനമുണ്ടായി.

neppal.jpg

റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. മൂന്ന് ദിവസത്തിനകം റിക്ടര്‍ സ്‌കെയിലില്‍ നാലിന് മുകളില്‍ തീവ്രത രേഖപ്പെടുത്തിയ 83 തുടര്‍ ചലനങ്ങള്‍ നേപ്പാളിലുണ്ടായി. 24 മണിക്കൂര്‍ മുതല്‍ 36 മണിക്കൂര്‍ വരെ തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യയുടെ വ്യോമ,കര സേനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ മൈത്രി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭക്ഷണവും മരുന്നും അടക്കം നേപ്പാളില്‍ എത്തിക്കുന്നുണ്ട് .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+