നേപ്പാള്‍ മന്ത്രിയെ തെരുവിലൂടെ അടിച്ചോടിച്ച് ജനക്കൂട്ടം; മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യയെ ചുട്ടുകൊന്നു
കാഠ്മണ്ഡു: കൗമാരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവച്ച നേപ്പാളില്‍ ജനക്കൂട്ടം അഴിഞ്ഞാടി. ധനമന്ത്രി ബിഷ്ണു പ്രസാദ് പൗദലിനെ സമരക്കാര്‍ തെരുവിലൂടെ ഓടിച്ചു. അടിയേറ്റ് ഓടുന്ന മന്ത്രിയെ ഒരാള്‍ ചാടിച്ചവിട്ടുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത് നേപ്പാളിന്റെ ധനമന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ പൗദല്‍ ആണ് എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാറിനെ സമരക്കാര്‍ ജീവനോടെ ചുട്ടു കൊന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കാഠ്മണ്ഡുവിനടുത്ത ദല്ലുവിലെ ഇവരുടെ വീടിന് ജനക്കൂട്ടം തീയിട്ട വേളയില്‍ വീടിനകത്ത് കുടുങ്ങിപ്പോവുകയായിരുന്നു.

സോഷ്യല്‍ മീഡിയ നിരോധനം, അഴിമതി എന്നിവയ്ക്കെതിരെ തെരുവിലിറങ്ങിയ കൗമാരക്കാരുടെ കൂട്ടം വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഇതോടെ സമരം രാജ്യവ്യാപകമായി. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് സമരം ശക്തം. ഇവിടെ സുപ്രീംകോടതി മന്ദിരം, പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടെ വസതി എന്നിവയ്ക്കെല്ലാം സമരക്കാര്‍ തീയിട്ടു.
സമരക്കാരെ നേരിടാന്‍ പല ഭാഗങ്ങളിലും വെടിവയ്പ്പുണ്ടായി. 22 പേര് മരിച്ചുവെന്നാണ് ഇതുവരെയുള്ള വിവരം. മന്ത്രിമാരുടെയും ബന്ധുക്കളുടെയും കുത്തഴിഞ്ഞ ഇടപാടുകളും അഴിമതിയുമാണ് ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിമാരെ തെരുവില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നത് ഇതിന്റെ തെളിവാണ്.
ധനമന്ത്രി ഓടുന്നതും അതിനിടെ ഒരാള്‍ ചവിട്ടി വീഴ്ത്തുന്നതും മറ്റു ചിലര്‍ രക്ഷപ്പെടാന്‍ സഹായിക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. മുന്‍ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റുമായ ഷേര്‍ ബഹബാദൂര് ദിയൂബ, ഭാര്യയും നിലവിലെ വിദേശകാര്യ മന്ത്രിയുമായ അര്‍ജു റാണ ദിയുബ എന്നിവരെ അവരുടെ വീട്ടില്‍ നിന്ന് ജനങ്ങള്‍ പിടികൂടി മര്‍ദ്ദിച്ചു. പരിക്കേറ്റ ഇവരുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
പ്രധാനമന്ത്രി കെപി ശര്‍മ ഒലി, പ്രസിഡന്റ് രാം ചന്ദ്ര പൗദല്‍ എന്നിവരും നിരവധി മന്ത്രിമാരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും ശാന്തരാകണം എന്ന് സൈന്യം ആവശ്യപ്പെട്ടു. മന്ത്രിമാരെ പലരെയും രക്ഷപ്പെടാന്‍ സൈന്യം സഹായിക്കുന്നുണ്ട്. മന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെയും വസിതകള് സമരക്കാര്‍ കൊള്ളയടിച്ചു. ശനിയാഴ്ച തുടങ്ങിയ പ്രക്ഷോഭം രണ്ട് ദിവസം നീളുമ്പോള്‍ നിയന്ത്രിക്കാനാകാതെ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി തകരുന്ന കാഴ്ചയാണ് നേപ്പാളില്‍.
സോഷ്യല്‍ മീഡിയ രാജ്യവ്യാപകമായി നിരോധിച്ചതിനെതിരെയാണ് പ്രതിഷേധം തുടങ്ങിയത്. സമരം ശക്തമായതോടെ തിങ്കളാഴ്ച രാത്രിയോടെ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ സമരം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. രാജിവച്ച പ്രധാനമന്ത്രി ദുബായിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുമായി അദ്ദേഹം അത്രനല്ല ബന്ധം സൂക്ഷിക്കുന്നില്ല. ഇന്ത്യ എല്ലാ വിമാനങ്ങളും റദ്ദാക്കി ജാഗ്രത ശക്തമാക്കി.
പാര്‍ലമെന്റ് പിരിച്ചുവിടണം, സമരക്കാരെ കൊലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം, തങ്ങള്‍ നിര്‍ദേശിക്കുന്നവരെ ഉള്‍പ്പെടുത്തി ഇടക്കാല സര്‍ക്കാര്‍ വേണം, രാഷ്ട്രീയ സംവിധാനം ഉടച്ചുവാര്‍ക്കണം, നേരത്തെ പൊതുതിരഞ്ഞെടുപ്പ് നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ കൂടി സമരക്കാര്‍ മുന്നോട്ട് വെച്ചിരിക്കുകയാണ്. എങ്ങനെയാണ് സമരത്തിന്റെ പര്യവസാനം എന്ന് വരുംദിവസങ്ങളില്‍ അറിയാം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications