ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിളിച്ച് വരുത്തി അമേരിയ്ക്കന്‍ യുവതിയെ നേപ്പാളി കൊന്നു
പൊഖാറ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നേപ്പാളില്‍ എത്തിയ അമേരിയ്ക്കന്‍ അധ്യാപിക കൊല്ലപ്പെട്ടു. മിഷിഗണ്‍ സ്വദേശിയും ആര്‍ട്ട് അധ്യാപികയുമായ ഡാഹില യഹിയയാണ് കൊല്ലപ്പെട്ടത്. ലാത്തിയും ഇരുമ്പ് ദണ്ഡും കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഇവരുടെ മൃതദേഹം നദിയില്‍ ഉപേക്ഷിയ്ക്കുകയായിരുന്നു. നേപ്പാള്‍ സ്വദേശിയായ നാരായണ്‍ പ്രസാദ് പാദല്‍ എന്നയാള്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. താനാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
നാരായണനും ദാഹിലയും ഇന്റര്‍നെറ്റിലൂടെയുള്ള പരിചയമാണ്. ഈ പരിചയത്തിലാണ് നാരായണ്‍ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദാഹിലയെ നേപ്പാളിലേയ്ക്ക് ക്ഷണിയ്ക്കുന്നത്.

ഇവര്‍ക്കായുള്ള താമസ സൗകര്യം ഒരുക്കിയതും ഇയാളാണ്. ഈ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോളാണ് പ്രതി അധ്യാപികയെ കൊലപ്പെടുത്തിയത്. മൃതദേഹം നദിയില്‍ ഉപേക്ഷിയ്ക്കുകയായിരുന്നു. ഇതുവരേയും കണ്ടെടുത്തിട്ടില്ല.

കൊലപാതകത്തിന്റെ കാരണം ഇതുവരേയും കണ്ടെത്തിയിട്ടില്ല. പൊലീസി് പിടിയിലായ ഇയാള്‍ തനിയ്ക്ക് ടോയ്‌ലറ്റില്‍ പോകണമെന്ന പൊലീസിനോട് പറയുകയും തുടര്‍ന്ന് ടോയ്‌ലറ്റിലെ ഭിത്തിയിലൂടെ മുകളിലേയ്ക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കാല്‍വഴുതി താഴെ വീണ് കാലൊടിയുകയായിരുന്നു. ഇയാളെ പൊലീസ് ആശുപത്രിയിലാക്കുകയും ചെയ്തു. അതേ സമയം അധ്യാപികയുടെ മൃതേഹം ഇരുവേരയും കണ്ടെത്തിയിട്ടില്ല. പൊഖാറയില്‍ നിന്ന് ഇവരെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ ്‌കൊലപാതകം പുറംലോകം അറിയുന്നത്.












Click it and Unblock the Notifications