കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഋഷി സുനക്കിന്റെ ആരാണ് ആശിഷ് നെഹ്റ: 'കുംഭമേളക്കിടയില്‍ വെച്ച് കാണാതായ സഹോദരനോ?', വൈറലായി ചർച്ചകള്‍

Google Oneindia Malayalam News

ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന ആദ്യ ഇന്ത്യന്‍ വംശജനായി മാറുകയാണ് ഋഷി സുനക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കുളള മല്‍സരത്തില്‍ എതിരാളികളില്ലാതെയാണ് ഋഷിയുടെ മുന്നേറ്റം. പെന്നി മോർഡന്റ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ ആവശ്യമായത്ര എംപിമാരുടെ പിന്തുണ അദ്ദേഹത്തിനെ നേടാനായിരുന്നില്ല.

മറുവശത്ത് നൂറിലേറെ എംപിമാരുടെ പിന്തുണ ഉറപ്പാക്കിയ ഋഷി സുനക് ഏക സ്ഥാനാർത്ഥിയെന്ന പ്രദാനമന്ത്രി പദം ഉറപ്പിക്കുകയായിരുന്നു. ഋഷിയുടെ നേട്ടം ഇന്ത്യയിലും ആഘോഷത്തിനിടയാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെയാണ് ഋഷി സുനക്കിന്റേയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്റയുടേയും രൂപസാദൃശ്യം സംബന്ധിച്ച രസകരമായ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയാന്‍ തുടങ്ങിയത്.

സുനക്കിന് ആശിഷ് നെഹ്‌റയോട് വളരെ

42 കാരനായ സുനക്കിന് ആശിഷ് നെഹ്‌റയോട് വളരെ അടുത്ത മുഖ സാമ്യമാണുള്ളത്. ഇതോടെയാണ് ഋഷി സുനക്കിന് അഭിനന്ദന സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ നെറ്റിസണ്‍സ് തമാശയെന്ന രൂപേണ ആശിഷ് നെഹ്‌റയുടെ ഫോട്ടോകൾ ഉപയോഗിച്ചു. ചിലരാവട്ടെ, ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന ആശിഷ് നെഹ്റയ്ക്ക് ആശംസകളെന്ന് പോസ്റ്റിടുകയും ചെയ്തു.

ബിജെപിയിലേക്ക് കുറുമാറിയ അഞ്ച് എംഎല്‍എമാർക്ക് പണികൊടുക്കാന്‍ കോണ്‍ഗ്രസ്: അയോഗ്യരാക്കണംബിജെപിയിലേക്ക് കുറുമാറിയ അഞ്ച് എംഎല്‍എമാർക്ക് പണികൊടുക്കാന്‍ കോണ്‍ഗ്രസ്: അയോഗ്യരാക്കണം

ആശിഷ് നെഹ്റയോടൊപ്പമുള്ള വിരാട് കോലി

ആശിഷ് നെഹ്റയോടൊപ്പമുള്ള വിരാട് കോലിയുടെ പഴയ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഒരാള്‍ കുറിച്ചത് 'ഋഷി സുനക്കിനോടൊപ്പം വിരാട് കോലി' എന്നായിരുന്നു. ഋഷി സുനക്കും ആശിഷ് നെഹ്‌റയും കുംഭകമേളയിലെ തിരക്കില്‍ വേർപിരിഞ്ഞ സഹോദരന്മാരാണെന്ന് തോന്നുന്നുവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇത്തരത്തില്‍ നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

'ദരിദ്രയായ നാടോടി പൂക്കാരിക്ക് എന്തിനാ കറുപ്പ് നിറം?'; നടിക്കെതിരെ രൂക്ഷവിമർശനം'ദരിദ്രയായ നാടോടി പൂക്കാരിക്ക് എന്തിനാ കറുപ്പ് നിറം?'; നടിക്കെതിരെ രൂക്ഷവിമർശനം

 ഭഗവദ് ഗീത സാക്ഷിയാക്കിയാണ് ഋഷി സുനക്

അതേസമയം, ഭഗവദ് ഗീത സാക്ഷിയാക്കിയാണ് ഋഷി സുനക് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ ഉദ്ധരിക്കുകയും ദീപാവലി ദിനത്തിൽ ദീപങ്ങൾ തെളിക്കുകയും ചെയ്യുന്ന ഋഷി സുനക് ഒരു ഹിന്ദു ഭക്തന്‍ കൂടിയാണ്. യോർക്ക്ഷയർ എംപിയായ അദ്ദേഹം ഇന്ത്യൻ സംസ്‌കാരത്തിൽ വേരൂന്നുന്ന ആളായതിനാല്‍ സ്ഥാനമേല്‍ക്കാന്‍ പോവുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് കോഹിനൂർ എന്ന വജ്രത്തിനായി നമ്മള്‍ ആവശ്യപ്പെടുന്നത് ന്യായമല്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്.

നെഹ്റയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും

നെഹ്റയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് 'കോഹിനൂർ രത്നം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്ന മോദിയും ഋഷി സുനക്കും' എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. 105.6 കാരറ്റ് ഭാരമുള്ള വജ്രമാണ് കോഹിനൂർ. 14-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ കണ്ടെത്തിയ വജ്രം 1849-ൽ, ബ്രിട്ടീഷുകാർ പഞ്ചാബ് പിടിച്ചടക്കിയതിനുശേഷം വജ്രം വിക്ടോറിയ രാജ്ഞിക്ക് കൈമാറുകയായിരുന്നു.

ബ്രിട്ടീഷ് ക്രൗൺ ആഭരണങ്ങളുടെ ഭാഗമാണ്

അന്നുമുതൽ ഇത് ബ്രിട്ടീഷ് ക്രൗൺ ആഭരണങ്ങളുടെ ഭാഗമാണ് - എന്നാൽ ഇന്ത്യയുൾപ്പെടെ കുറഞ്ഞത് നാല് രാജ്യങ്ങൾക്കിടയിലെങ്കിലും ഇന്ന് ചരിത്രപരമായ ഉടമസ്ഥാവകാശ തർക്കത്തിന്റെ വിഷയമായി ഇത് തുടരുന്നുണ്ട്. പേർഷ്യൻ ചക്രവർത്തിയായിരുന്ന നാദിർ ഷായാണ് കോഹിനൂർ എന്ന പേര് ഈ രത്നത്തിന് നൽകിയതെന്നു കരുതുന്നു.

വിശ്വസിക്കാനാവുമോ ഈ വിയോഗങ്ങള്‍: ലോകം ഞെട്ടലോടെ കേട്ട സെലിബ്രിറ്റികളുടെ മരണവും കാരണങ്ങളും

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള കൊല്ലൂർ

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള കൊല്ലൂർ എന്ന സ്ഥലത്തു നിന്ന് ഖനനം ചെയ്തെടുത്ത വജ്രം, ഇന്ത്യ ഭരിച്ച ഹിന്ദു, മുസ്ലിം, മുഗൾ രാജാക്കന്മാരുടേയും പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നു പോയിട്ടുണ്ടെന്നാണ് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നത്. 186 1/16 കാരറ്റ് (37.21 ഗ്രാം) ഭാരമുണ്ടായിരുന്ന ഈ വജ്രക്കല്ലിനെ ഇന്നത്തെ 105.602 കാരറ്റ് (21.61 ഗ്രാം) ആയി ചെത്തിമിനുക്കിയത് ബ്രീട്ടിഷ് രാഞ്ജിയുടെ കിരീടത്തില്‍ വെക്കാന്‍ വേണ്ടിയായിരുന്നു.

ഇൻഫോസിസ് മേധാവി നാരായൺ മൂർത്തിയുടെ മകൾ

ഇൻഫോസിസ് മേധാവി നാരായൺ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് ഋഷി സുനക് വിവാഹം ചെയ്തത്. ഇതും അദ്ദേഹത്തിന്റെ ഇന്ത്യന്‍ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു. അതേസമയം, ബോറിസ് ജോൺസനു പിൻഗാമിയെ കണ്ടെത്താൻ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നേരത്തെ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ലിസ് ട്രസിനോട് സുനക് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ലിസ് ട്രസ് ചുമതലയേറ്റ് 45 -ാം ദിവസം രാജിവച്ചതോടെയാണ് ഋഷി സുനക്കിന് മുന്നില്‍ അവസരം തെളിയുന്നത്.

English summary
Netizens discuss appearance of Rishi Sunak and cricketer Ashish Nehra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X