ഡെല്‍റ്റയും ഒമൈക്രോണും ചേര്‍ന്ന ഡെല്‍റ്റാക്രോണ്‍, ഇതുവരെ 25 കേസുകള്‍, വേരിയന്റല്ലെന്ന് വിദഗ്ധര്‍
ലണ്ടന്‍: ഒമൈക്രോണ്‍ ലോകം മുഴുവന്‍ ഭീതി പടര്‍ത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ പുതിയൊരു വേരിയന്റ് ഇതിനിടയില്‍ വന്നിരിക്കുകയാണ്. ഇത്തവണ അപകടകരമായ ഡെല്‍റ്റയുടെ ഒമൈക്രോണിന്റെയും സവിശേഷതകള്‍ അടങ്ങിയിട്ടുള്ള വൈറസാണ് എത്തിയിരിക്കുന്നത്. സൈപ്രസിലെ ബയോളജിക്കല്‍ സയന്‍സിലെ പ്രൊഫസറാണ് പുതിയ വേരിയന്റ് കണ്ടെത്തിയെന്ന് അവകാശവാദമുന്നയിച്ചു. പുതിയ വകഭേദത്തിന് ഡെല്‍റ്റയുടെയും ഒമൈക്രോണിന്റെയും ഫീച്ചറുകള്‍ അടങ്ങിയിട്ടുണ്ടെന്ന് പ്രൊഫസര്‍ പറയുന്നു. മറ്റ് രണ്ട് വകഭേദങ്ങളിലും കണ്ടുവരുന്ന പൊതുവായ കാര്യങ്ങള്‍ ഡെല്‍റ്റാക്രോണ്‍ എന്ന് വിളിക്കുന്ന ഈ വകഭേദത്തിലുണ്ട്. ഇതിന്റെ വ്യാപനത്തിന്റെ കാര്യങ്ങളൊക്കെ പഠിച്ച് വരുന്നത് മാത്രമേയുള്ളൂ.

സൈപ്രസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ലിയോന്‍ഡിയോസ് കോസ്ട്രിക്കിസ് ആണ് വേരിയന്റിനെ കണ്ടെത്തിയത്. ഒമൈക്രോണ്‍, ഡെല്‍റ്റ എന്നിവയുടെ കോമ്പിനേഷനാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വേരിയന്റ്. അതുകൊണ്ടാണ് ഡെല്‍റ്റാക്രോണ്‍ എന്ന് പേര് നല്‍കിയത്. ഒേൈക്രാണിന് സമാനമായ ജനറ്റിക് സിഗ്നേച്ചര്‍ ഡെല്‍റ്റ ജെനോമിന്റെ അകത്ത് പുതിയ വേരിയന്റിന് ഉണ്ടെന്നാണ് ലിയോന്‍ഡിയോസ് പറയുന്നു. അതേസമയം ഡെല്‍റ്റാക്രോണ്‍ ജനങ്ങളില്‍ വ്യാപിച്ച് തുടങ്ങിയെന്ന മുന്നറിയിപ്പാണ് പ്രൊഫസര്‍ നല്‍കുന്നത്. ഇതുവരെ ഇരുപത്തഞ്ചോളം ഡെല്‍റ്റാക്രോണ്‍ കേസുകളാണ് കണ്ടെത്തിയതെന്ന് അദ്ദേഹം പറയുന്നു.
അതേസമയം ഡെല്‍റ്റാക്രോണിനെ കുറിച്ചുള്ള കണ്ടെത്തലുകളും ഡാറ്റകളും അന്താരാഷ്ട്ര സമിതിക്ക് വിദഗ്ധ സംഘം അയച്ചിട്ടുണ്ട്. ഡെല്‍റ്റാക്രോണിനെ നിലവില്‍ ഒരു സംഘടനയും അംഗീകരിച്ചിട്ടില്ല. ലോകാരോഗ്യസംഘടന അടക്കമുള്ളവര്‍ ഇത് ഭീഷണിയാണെന്നോ പറഞ്ഞിട്ടില്ല. ഈ വൈറസിനെ ജിസെഡ് അംഗീകരിച്ചാല്‍ അതിനുള്ള സാധ്യതയുണ്ട്. ഇവരാണ് വൈറസുകളെ ട്രാക്ക് ചെയ്യുന്ന അന്താരാഷ്ട്ര ഡാറ്റ ബേസ്. ഇതിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന് ലിയാന്‍ഡിയോസ് പറയുന്നു. ഒമൈക്രോണ്‍ വേരിയന്റില്‍ ഈ പുതിയ വേരിയന്റ് മുങ്ങി പോകാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു. ഒമൈക്രോണിനോളം വ്യാപന ശേഷി ഡെല്‍റ്റാക്രോണിന് ഇല്ലെന്നാണ് കരുതുന്നത്.
ചില വൈറോളജിസ്റ്റുകള്‍ ഇത് പുതിയ വേരിയന്റ് അല്ലെന്നാണ് പറയുന്നത്. കാരണം ഈ വേരിയന്റിനെ ട്രേസ് ചെയ്യാന്‍ അടക്കം സാധിക്കില്ല. അതേസമയം എല്ലാ വകഭേദങ്ങളും അപകടകാരികളല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൊറോണവൈറസിന്റെ ജനിതക ഘടനയില്‍ തന്നെ അതിന് രൂപമാറ്റം സംഭവിക്കാനുള്ള സാധ്യതയെ അടയാളപ്പെടുത്തുന്നുണ്ട്. എത്ര വേണമെങ്കിലും ജനിതക മാറ്റം ഈ വൈറസിന് ഉണ്ടാവാം. എന്നാല്‍ ഇവയെല്ലാം മാരകമാവണമെന്നില്ല. ചിലത് അപകടകരമാവാം. ചിലത് വലിയ രോഗവ്യാപനത്തിന് വഴിവെക്കുന്നതാവാമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. എന്നാല്‍ ഡെല്‍റ്റാക്രോണ്‍ കൃത്യമായി ഒരു വേരിയന്റിന്റെ സ്വഭാവമില്ലാത്തതാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് ലണ്ടനിലേക്ക് കടത്തി, നാല് പേരുടെ കൈകളിലാണെന്ന് ബാലചന്ദ്രകുമാര്‍












Click it and Unblock the Notifications