ഇസ്രയേലില്‍ പുതിയ കൊവിഡ് വകഭേദം, ഒമൈക്രോണ്‍ ഘടകങ്ങളും, ലക്ഷണങ്ങള്‍ ഇങ്ങനെ
ദില്ലി: കൊറോണ വൈറസിന്റെ വ്യാപനം ഒന്ന് കുറഞ്ഞുവെന്ന് കരുതിയിരിക്കെ വീണ്ടും ആശങ്ക. ഇസ്രയേലില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയിരിക്കുകയാണ്. ആഗോള തലത്തിലാകെ കൊവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നതിനിടെയാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇസ്രയേല്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വേരിയന്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ചെറിയ തോതിലുള്ള പനി, തലവേദന, പേശികളുടെ തളര്‍ച്ച എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പ്രത്യേക ചികിത്സ ഇതിന് ആവശ്യമില്ലെന്ന് ഇസ്രയേല്‍ പറയുന്നു.

രണ്ട് സബ് വേരിയന്റുകള്‍ അടങ്ങിയതാണ് പുതിയ വേരിയന്റ്. ഒമൈക്രോണിന്റെ വകഭേദവും ഇതിലുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയത്. ഇസ്രയിലേിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരിലാണ് രോഗലക്ഷണം സ്ഥിരീകരിച്ചത്. യൂറോപ്പിലെ നിന്ന് വന്ന കുറച്ച് പേരില്‍ ഈ വേരിയന്റ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ എണ്ണം താരമത്യേന വളരെ കുറവാണ്. സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. ഇസ്രയേല്‍ കൊവിഡ് പ്രതിരോധ ചീഫ് സല്‍മാന്‍ സാര്‍ക്ക ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ആരും ഭയപ്പെടേണ്ടതില്ലെന്നും സല്‍മാന്‍ പറഞ്ഞു.
കൊവിഡിന്റെ വലിയൊരു തരംഗത്തിനൊന്നും ഇത് വഴിവെക്കില്ല. കൂടുതല്‍ വേരിയന്റുകള്‍ വരുന്നതിനും, മുമ്പ് വന്ന പല വകഭേദങ്ങളും ചേര്‍ന്നൊരു വൈറസ് വരുമെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന അടക്കം നല്‍കിയിരുന്നു. എപ്പിഡെമോളജിസ്റ്റായ മരിയ വാന്‍ കെര്‍ക്കോവ് ഡെല്‍റ്റയും ഒമൈക്രോണും ചേര്‍ന്ന വൈറസ് വരുമെന്ന് പറഞ്ഞിരുന്നു. ഇത് ചില രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഫ്രാന്‍സും നെതര്‍ലന്‍ഡ്‌സും ഇതിന് ഉദാഹരണമായി അവര്‍ പറഞ്ഞിരുന്നു. പക്ഷേ വളരെ ചെറിയ അളവിലാണ് ഇവിടങ്ങളില്‍ കണ്ടെത്തിയതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ അത് യൂറോപ്പിലാകെ വ്യാപിച്ചിട്ടില്ല. ഇസ്രയേലില്‍ ഇതുവരെ 8244 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊവിഡ് വ്യാപിക്കുകയാണ്. നാല് ലക്ഷത്തോളം കേസുകളാണ് ബുധനാഴ്ച്ച ദക്ഷിണ കൊറിയയില്‍ രേഖപ്പെടുത്തിയത്. ആദ്യ കേസ് രേഖപ്പെടുത്തിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. പ്രാദേശിക അടിസ്ഥാനത്തില്‍ വ്യാപിക്കുന്ന കേസുകളാണ് എല്ലാം. 293 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ചൈനയും കൊവിഡിന്റെ പിടിയിലാണ്. നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അവര്‍. ബുധനാഴ്ച്ച 3290 കേസുകളാണ് ചൈനയില്‍ രേഖപ്പെടുത്തിയത്. ഇതില്‍ പതിനൊന്ന് കേസുകള്‍ ഗുരുതരമാണ്. ചൈനയിലും ദക്ഷിണ കൊറിയയിലും ഒമൈക്രോണ്‍ തരംഗമാണ് ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications