വിസാ വിലക്ക്: ഇറാന്‍ പട്ടികയില്‍ നിന്ന് പുറത്ത്, നീക്കത്തിന് പിന്നില്‍ പെന്റഗണ്‍!!
വാഷിംഗ്ണ്‍: അമേരിക്ക വിസാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്ന് ഇറാനെ ഒഴിവാക്കിയേക്കും. അമേരിക്കന്‍ അധികൃതരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പെന്റഗണില്‍ നിന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അമേരിക്കന്‍ അധികൃതരുടെ പേര് വെൡപ്പെടുത്തിയിട്ടില്ല.
ഐസിസിനെതിരെ പോരാടുന്നതില്‍ ഇറാന്റെ പങ്ക് കണക്കിലെടുത്താണ് ഇറാനെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതെന്നും സൂചനയുണ്ട്. നേരത്തെ ട്രംപ് ഒപ്പുവച്ച വിസാവിലക്ക് സംബന്ധിച്ച ഉത്തരവ് ഫെഡറല്‍ കോടതി ഇടപെട്ട് തടഞ്ഞുവെച്ചതിന് പിന്നാലെ കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള പുതിയ ഉത്തരവ് ബുധനാഴ്ച ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്.

നേരത്തെ ഇറാന്‍ ഉള്‍പ്പെടെയുള്ള മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ അമേരിക്കന്‍ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ മതന്യൂനപക്ഷകളെ ലക്ഷ്യംവച്ചല്ലെന്നും അമേരിക്കന്‍ പൗരന്മാരെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് വിസാനിരോധനമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.
ഇറാന്‍, ഇറാഖ്, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍, സിറിയ എന്നീ ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍, അഭയാര്‍ത്ഥികള്‍ എന്നിവര്‍ക്ക് 120 ദിവസത്തേയ്ക്ക് താല്‍തക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസിഡന്റ് ട്രംപിന്റെ വിവാദ ഉത്തരവാണ് ഫെഡറല്‍ കോടതികള്‍ ഇടപെട്ട് തടഞ്ഞുവെച്ചത്.












Click it and Unblock the Notifications