കൊവിഡിനും എബോളയ്ക്കും പിന്നാലെ മാർബർഗ്: പടിഞ്ഞാറൻ ആഫ്രിക്ക രോഗഭീതിയിൽ, 88 % മരണ സാധ്യത
ലോകത്ത് കൊവിഡ് വ്യാപനത്തിനിടെ പടിഞ്ഞാറൻ ആഫ്രിക്കയെ ഭീതിയിലാഴ്ത്തി എബോള വൈറസിന് സമാനമായ മാർബർഗ് വൈറസ്. ഗ്വിനിയയിൽ മാർബർഗ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയാണ് വ്യക്തമാക്കിയിട്ടുള്ളത്. ആഗസ്റ്റ് രണ്ടിന് ദക്ഷിണ ഗെയ്ക്കഡോ പ്രവിശ്യയിൽ മരിച്ച രോഗിയുടെ പരിശോധനാ റിപ്പോർട്ടിലാണ് മാർബർഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. പശ്ചിമാഫ്രിക്കൻ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ എബോളയ്ക്ക് സമാനമായ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതാണ് രോഗം.
വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം റൌസറ്റസ് വവ്വാലുകൾ കഴിയുന്ന ഗുഹകളിൽ നിന്നോ ഖനികളിൽ നിന്നോ ആണ് പടരാനുള്ള സാധ്യതയുള്ളത്. വൈറസ് ബാധിച്ചിട്ടുള്ള മനുഷ്യരുടെ ശരീര സ്രവത്തിൽ നിന്ന് മറ്റുള്ളവരിലേക്കും വൈറസ് പടരുകയും ചെയ്യും. രോഗം ബാധിക്കുന്നവരിൽ 24 ശതമാനം മുതൽ 88 ശതമാനം വരെ മരണസാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയും വിവിധ പഠന റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. പെട്ടെന്നുള്ള പനി, തലവേദന, ശാരീരിക അസ്വസ്ഥത, എന്നിവയാണ് രോഗലക്ഷണങ്ങൾ. എന്നാൽ വൈറസിനെതിരെ ഫലപ്രദമായ മരുന്നോ വാക്സിനോ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ
ഗ്വിനിയയിലും വൈറസ് സ്ഥിരീകരിക്കപ്പെട്ട ഈ മേഖലയിലും രോഗഭീഷണി നിലനിൽക്കുന്നുണ്ട്. അതേ സമയം ആഗോള തലത്തിൽ മാർബർഗ് വൈറസ് വലിയ തോതിൽ ഭീഷണി ഉയർത്തുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. രോഗത്തിന്റെ ഉറവിടം എന്താണെന്ന് കണ്ടെത്താനും കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമായി നടന്നുവരുന്നുണ്ട്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മലിനമായ പ്രതലങ്ങളുമായോ വസ്തുക്കളുമായോ സമ്പർക്കത്തിലൂടെയാണ് ഇത് പകരുന്നത്. 1967 മുതൽ 12 മാർബർഗ് കേസുകൾ ഉണ്ടായിട്ടുണ്ട്, കൂടുതൽ കേസുകളും തെക്കൻ, കിഴക്കൻ ആഫ്രിക്കയിലാണ് റിപ്പോർട്ട് ചെയ്തത്.
രോഗം ബാധിച്ച പച്ച കുരങ്ങുകളെ ആ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്ത ശേഷമാണ് ജർമ്മനിയിലും യുഗോസ്ലാവിയയിലും ആദ്യത്തെ കേസുകൾ റിപ്പോർട്ട്. 31 രോഗികളിൽ 23% മരണനിരക്കാണ് റിപ്പോർട്ട് ചെയ്തത്. 2005 ൽ അംഗോളയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 252 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 90% പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. പീഡിയാട്രിക് വാർഡിലെ മലിനമായ ട്രാൻസ്ഫ്യൂഷൻ ഉപകരണങ്ങളുടെ പുനരുപയോഗത്തിലൂടെയാണ് അന്ന് രോഗം പടർന്നത്. എബോളയെപ്പോലെ, ശവസംസ്കാര ചടങ്ങുകളിലും മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെയും രോഗവ്യാപനം സംഭവിക്കാം. ലൈംഗികബന്ധത്തിലൂടെ ഒരു രോഗം ബാധിച്ച ഒരു കേസും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
2009 ൽ ഉഗാണ്ടയിലെ ഒരു ഗുഹ സന്ദർശിച്ച് മടങ്ങിയെത്തിയ വിനോദസഞ്ചാരികൾക്കിടയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതായി ഫോർബ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ആദ്യത്തേത് ഒരു ഡച്ച് വനിതയായിരുന്നു. വവ്വാലുകളുമായുണ്ടായ സമ്പർക്കത്തിലൂടെ മരണമടഞ്ഞത്. രണ്ടാമത്തേത് ഉഗാണ്ടയിലേക്കുള്ള ഒരു യാത്രയ്ക്ക് ശേഷം പനി ബാധിച്ച യുവതിയാണ് അസുഖം പിടിപെട്ട് ഗുരുതരാവസ്ഥയിലായത്. തുടക്കത്തിൽ രോഗനിർണയം നടത്തിയിട്ടില്ലെങ്കിലും, ഡച്ച് വനിതയുടെ അസുഖത്തെക്കുറിച്ച് പഠിച്ചതിന് ശേഷം അവരുടെ സാമ്പിളുകൾ ശേഖരിച്ച് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാൻ നിർദേശിക്കുകയായിരുന്നു. ഇരുവരും ഒരേ ഗുഹയിലായിരുന്നു സന്ദർശനം നടത്തിയതെന്ന് തെളിഞ്ഞതോടെയാണ് ഇവർക്കും മാർബർഗ് രോഗം സ്ഥിരീകരിക്കുന്നത്.
2014-2016 കാലഘട്ടത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ എബോള പകർച്ചവ്യാധിയുടെ ആദ്യ കേസുകളും തെക്കുകിഴക്കൻ ഗിനിയയിലെ വനമേഖലയിലെ അതേ പ്രദേശത്തുനിന്നാണ് റിപ്പോർട്ട് ചെയ്തത്. ഇത്തവണ മാർബർഗ് കേസുകൾ റിപ്പോർട്ട് ചെയ്തതും ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവയുടെ അതിർത്തിക്കടുത്തുള്ള ഗിനിയയിലെ ഗെക്കെഡോ പ്രവിശ്യയിൽ നിന്നാണ്.












Click it and Unblock the Notifications