Get Updates
Get notified of breaking news, exclusive insights, and must-see stories!

കസാക്കിസ്ഥാനില്‍ നിന്ന് റഷ്യയുടെ നേതൃത്വത്തിലുള്ള സൈന്യം പിന്‍വാങ്ങും, പുതിയ പ്രധാനമന്ത്രിയെത്തി

നൂര്‍ സുല്‍ത്താന്‍: കസാക്കിസ്ഥാനിലെ ഇന്ധന വില വര്‍ധനവിനെതിരെ ഉയര്‍ന്ന് വന്ന ജനകീയ പ്രക്ഷോഭം ഒരാഴ്ച്ചയായി തുടരുകയാണ്. ഇതുവരെ 164 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അതേസമയം രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കസാക്കിസ്ഥാനില്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ എത്തിയ റഷ്യയുടെ നേതൃത്വത്തിലുള്ള സൈന്യം രാജ്യത്ത് നിന്ന് മടങ്ങുകയാണ്. പ്രസിഡന്റ് കാസിം ജൊമാര്‍ട്ട് ടോക്കായേവ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. മുന്‍ സോവിയറ്റ് രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്‍ സൈനിക സഖ്യത്തോട് രാജ്യം വിടാന്‍ ടോക്കായേവ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

1

രണ്ട് ദിവസത്തിനുള്ളില്‍ ഇവര്‍ രാജ്യം വിടും. പരമാവധി എല്ലാ സൈന്യവും പത്ത് ദിവസത്തിനുള്ളില്‍ തന്നെ കസാക്കിസ്ഥാനില്‍ നിന്ന് മടങ്ങും. കസാക്കിസ്ഥാനും റഷ്യയും പ്രക്ഷോഭങ്ങളെ ഭരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളായിട്ടാണ് കാണുന്നത്. തീവ്രവാദികളാണ് ഇതിന് പിന്നിലുള്ളതെന്ന് കസാക്കിസ്ഥാന്‍ ഭരണകൂടം ആരോപിച്ചിരുന്നു. എന്നാല്‍ തീവ്രവാദികള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ കസാക്കിസ്ഥാന് സാധിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ നിന്നടക്കമുള്ള ഇസ്ലാമിക തീവ്രവാദികളാണ് ഇതിനെന്ന് പിന്നിലെന്നും ആരോപിച്ചിരുന്നു. പോലീസുകാരും നിരവധി ജനങ്ങളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ധന വില വര്‍ധനവിനെതിരെ സമാധാനപരമായ നിലയിലാണ് പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് ഇത് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു.

കസാക്കിസ്ഥാന്‍ സുരക്ഷാ സേന പതിനായിരത്തോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് മന്ത്രി പഞ്ഞു. അതേസമയം പ്രസിഡന്റ് ടൊക്കായേവ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയായി അലിഖന്‍ സ്‌മൈലോവിനെ അദ്ദേഹം നിയമിച്ചു. പാര്‍ലമെന്റ് വോട്ട് ചെയ്താണ് സ്‌മൈലോവിനെ തിരഞ്ഞെടുത്തത്. മുന്‍ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരുന്നു സ്‌മൈലോവ്. ഈ സര്‍ക്കാരിന േെനരത്തെ ടൊക്കായേവ് പിരിച്ചുവിട്ടിരുന്നു. അതേസമയം ഏറ്റുമുട്ടലിനെ തുടര്‍ന്ന് എത്ര മരണങ്ങള്‍ സംഭവിച്ചു എന്ന് ഇപ്പോഴും വ്യക്തമല്ല. കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള കസാക്കിസ്ഥാനില്‍ നിന്നുള്ള വിവരങ്ങള്‍ ആധികാരികമായി വിലയിരുത്താനും സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 164 പേരാണ്.

ആയുധമേന്തിയ 26 ക്രിമിനലുകള്‍ കൊല്ലപ്പെട്ടതായും പതിനാറ് സുക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതുമാണ് കസാക്കിസ്ഥാന്‍ ഇതുവരെ സ്ഥിരീകരിച്ചത്. റഷ്യയുടെ നേതൃത്വത്തിലുള്ള സൈന്യം വന്നത് സമാധാനം പുനസ്ഥാപിക്കാനാണ്. അവര്‍ അതില്‍ വിജയിച്ചുവെന്നും ടൊക്കായേവ് പറഞ്ഞു. രണ്ടായിരത്തോളം ട്രൂപ്പുകളാണ് പ്രക്ഷോഭത്തെ നേരിടാനായി കസാക്കിസ്ഥാനിലെത്തിയത്. സര്‍ക്കാര്‍ വിരുദ്ധരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. രാജ്യത്തെ വലിയ നഗരമായ അല്‍മാറ്റിയില്‍ വലിയ തോതില്‍ കവര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല.

നാറ്റോയ്ക്ക് സമാനമായി റഷ്യ ഉയര്‍ത്തി കൊണ്ടുവന്ന സൈനിക സഖ്യമാണ് ഇത്. ഇവരുടെ ആദ്യത്തെ മിഷനാണിത്. കസാക്കിസ്ഥാനില്‍ റഷ്യ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ സൂചനയാണിത്. ഒരിക്കല്‍ റഷ്യക്കാര്‍ നിങ്ങളുടെ രാജ്യത്തെത്തിയാല്‍ അവരെ പുറത്താക്കുക ദുഷ്‌കരമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+