കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യം മതിയായി!! മാറ്റം വേണമെന്ന് അറബികള്‍... ഭരണാധികാരി ശക്തനാകണം

Google Oneindia Malayalam News

ദുബായ്: അറബ് രാജ്യങ്ങളില്‍ കൂടുതലും നിലവിലുള്ളത് രാജഭരണമാണ്. ചിലയിടങ്ങളില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയവര്‍ പിന്നീട് ഏകാധിപത്യത്തിലേക്ക് വഴിമാറുകയും ചെയ്തു. ഭരണാധികാരികള്‍ ഏകാധിപതികളാകാന്‍ തുടങ്ങിയതോടെ മനംമടുത്തവരാണ് തെരുവിലിറങ്ങിയത്. അത് ലോകം ചര്‍ച്ച ചെയ്ത മുല്ലപ്പൂ വിപ്ലവമായി മാറി. അറബ് ലോകത്തെ പിടിച്ചുകുലുക്കിയ വിപ്ലവം ചില രാജ്യങ്ങളില്‍ രക്തരൂഷിതമായി.

ഏതാനും വര്‍ഷങ്ങള്‍ മാത്രമാണ് വിപ്ലവത്തിന് ആയുസുണ്ടായിരുന്നത്. അതിന് ശേഷം ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുന്ന രാജ്യങ്ങളുമുണ്ട്. എന്നാല്‍ അറബികള്‍ ഇപ്പോള്‍ പറയുന്നത് ജനാധിപത്യം വേണ്ട എന്നാണ്. ബിബിസി അറബികിന് വേണ്ടി നടത്തിയ പുതിയ സര്‍വ്വെ ചര്‍ച്ചയാകുകയാണിപ്പോള്‍...

കോഴിക്കോട് വച്ചുണ്ടായ അനുഭവം ഞെട്ടിച്ചു; എന്റെ മകന്റെ പ്രായമേയുള്ളൂ... നടി ചാര്‍മിള പറയുന്നുകോഴിക്കോട് വച്ചുണ്ടായ അനുഭവം ഞെട്ടിച്ചു; എന്റെ മകന്റെ പ്രായമേയുള്ളൂ... നടി ചാര്‍മിള പറയുന്നു

1

2009-11 കാലഘട്ടത്തിലായിരുന്നു മുല്ലപ്പൂ വിപ്ലവം. തുണീഷ്യയിലായിരുന്നു തുടക്കം. ഇസ്ലാമിസ്റ്റുകളാണ് വിപ്ലവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ ഓരോ രാജ്യത്തെയും ശാഖകള്‍ വിപ്ലവത്തിന് കരുത്ത് പകര്‍ന്നു. ഇതോടെ തുണീഷ്യയിലും പിന്നീട് ഈജിപ്തിലും ഏകാധിപതികള്‍ നിലംപൊത്തി. ഗള്‍ഫ് ഭരണാധികാരികള്‍ പോലും ഭയപ്പെടുകയും ജനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

2

സൈനുല്‍ ആബിദീന്‍ ബിന്‍ അലി ആയിരുന്നു തുണീഷ്യയിലെ ഏകാധിപതി. രണ്ടു പതിറ്റാണ്ടിലധികം ഭരണം നടത്തി വന്നിരുന്ന അദ്ദേഹം വിപ്ലവം ശക്തമായതോടെ സൗദി അറേബ്യയിലേക്ക് രാജ്യംവിട്ടു. കൈയ്യില്‍ കിട്ടാവുന്ന അത്ര സ്വര്‍ണവും പണവുമായിട്ടാണ് ബിന്‍ അലി സൗദി അറേബ്യയിലേക്ക് മുങ്ങിയത് എന്നായിരുന്നു അന്നത്തെ വാര്‍ത്തകള്‍.

3

തുണീഷ്യയില്‍ ഏകാധിപതി രാജ്യം വിട്ടതോടെ വിപ്ലവത്തിന് മൂര്‍ഛയേറി. അയല്‍ രാജ്യങ്ങളിലേക്കും ജനാധിപത്യം ആവശ്യപ്പെട്ട് സമരം വ്യാപിച്ചു. ഈജിപ്തില്‍ ഹുസ്‌നി മുബാറകിനെതിരെ ആയിരുന്നു സമരം. ഇവിടെയും ബ്രദര്‍ഹുഡ് അനുയായികളായിരുന്നു സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഏറെ നാള്‍ക്ക് ശേഷം മുബാറക് വീണു. ബ്രദര്‍ഹുഡ് നേതാവ് രാജ്യത്തിന്റെ പുതിയ പ്രസിഡന്റാകുകയും ചെയ്തു.

4

ഇതിനോടകം തന്നെ ലിബിയ, സിറിയ, യമന്‍ തുടങ്ങിയ അറബ് രാജ്യങ്ങളിലേക്കും വിപ്ലവം വ്യാപിച്ചിരുന്നു. ലിബിയയില്‍ മുഅമ്മര്‍ ഖദ്ദാഫിയായിരുന്നു ഭരണാധികാരി. സിറിയയില്‍ ബശാറുല്‍ അസദും യമനില്‍ അലി അബ്ദുല്ലാ സാലിഹും. എല്ലാവരും പതിറ്റാണ്ടുകളായി ഭരണത്തിലിരിക്കുന്നവര്‍. ഇവര്‍ക്കെതിരായ സമരം ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് നേരിട്ടു. ഇതോടെ രക്തരൂഷിതമായി.

ചേച്ചി ഇപ്പോഴും പൊളിയാണ്; കൈയ്യടിച്ച് ആരാധകര്‍, 'ഉച്ചപ്രാന്ത്' ചിത്രങ്ങളുമായി സുചിത്ര

5

യമന്‍, സിറിയ, ലിബിയ എന്നിവിടങ്ങളില്‍ വിപ്ലവം ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറി. നിരവധി പേര്‍ കൊല്ലപ്പെട്ടു. ഖദ്ദാഫിയെ സായുധ സംഘങ്ങള്‍ പിടികൂടി വധിച്ചു. സിറിയയില്‍ അസദിനെ പുറത്താക്കാന്‍ സാധിച്ചില്ല. യമനില്‍ ബിന്‍ അലി സൗദിയിലേക്ക് പലായനം ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെത്തി യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തു.

6

ഇന്ന് സിറിയയും ലിബിയയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. യമനില്‍ ആഭ്യന്തര യുദ്ധം തുടരുകയും ചെയ്യുന്നു. ഈജിപ്തില്‍ വീണ്ടും പട്ടാളം ഭരണം പിടിച്ചു. തുണീഷ്യയില്‍ നാമമാത്ര ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യം സാമ്പത്തിക വെല്ലുവിളി നേരിടുകയാണ്. വിപ്ലവം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷം അറബ് ജനതയുടെ മനസറിയാനാണ് ബിബിസി സര്‍വ്വെ നടത്തിയത്. കൂടുതല്‍ പേരും ജനാധിപത്യം വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.

7

പത്ത് അറബ് രാജ്യങ്ങളിയാരുന്നു സര്‍വ്വെ. 23000 പേരില്‍ നിന്ന് പ്രതികരണം തേടി. ജനാധിപത്യം സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. ഇതിന് മുമ്പ് 2018ലായിരുന്നു സര്‍വ്വെ. അന്ന് മിക്കവരും ജനാധിപത്യത്തിന് വേണ്ടിയാണ് വാദിച്ചത്. പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ചിത്രം മാറിയിരിക്കുന്നു. ഭരണാധികാരി ശക്തനാകണമെന്നാണ് ഇപ്പോഴത്തെ അഭിപ്രായം. സുസ്ഥിരമായ ഭരണം വേണമെന്നാണ് ജനങ്ങള്‍ പറയുന്നത്. സാമ്പത്തിക മേഖലയില്‍ മാറ്റം അനിവാര്യമാണ് എന്ന് സര്‍വ്വെയില്‍ പങ്കെടുത്തവരെല്ലാം ഒരു പോലെ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
സജി ചെറിയാൻ ഭരണഘടനക്ക് എതിരെ നടത്തിയ പ്രസ്താവന ഭരണഘടനാ ലംഘനമാണോ |*Kerala

English summary
New Survey Reveals What is Arabs Mind Over Democracy After 10 Years of Arab Spring
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X