കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

75% ആളുകൾക്കും മോദി ആരാണെന്ന് അറിയില്ല; മോദി ഇംഗ്ലീഷ് സംസാരിക്കാത്ത വ്യക്തി, മോദി സെലിബ്രിറ്റിയല്ല!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇവർക്ക് മോദി ആരാണെന്നുപോലും അറിയില്ല | Oneindia Malayalam

ഒട്ടാവ: കാനഡ സന്ദർശിച്ചിട്ടും കാനഡയുമായി ഉഭയകക്ഷി കാറിൽ ഒപ്പിട്ടിട്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാനഡിയിലെ 75 ശതമാനം പേർക്കും അറിയില്ലെന്ന് പഠന റിപ്പോർട്ട്. ആന്‍ഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സര്‍വെ ഫലത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2014ലും ഇത്തരത്തിൽ ഒരു സർവ്വെ സംഘടിപ്പിച്ചിരുന്നു. അന്നത്തെ സർവ്വെ ഫലവും ഇന്നത്തെ സർവ്വെ ഫലവും തമ്മിൽ വലിയ വ്യത്യാസം ഒന്നും തന്നെ ഇല്ലെന്നാണ് വ്യക്തമാകുന്നത്.

പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് മോദി ഇംഗ്ലീഷ് സംസാരിക്കാത്ത വ്യക്തിയാണെന്നതാണ് സർവ്വെയിൽ പറയുന്ന മറ്റൊരു കാര്യം. കാനഡക്കാര്‍ ഇന്ത്യയെക്കുറിച്ച് അറിയുന്നത് ബിസിനസ് ബന്ധങ്ങളിലൂടെയും അവിടെയുള്ള ഇന്ത്യക്കാരിലൂടെയുമാണ്. മോദി അവർക്ക് ഒരു സെലിബ്രിറ്റിയേ അല്ല.

ഉഭയ കക്ഷികരാർ

ഉഭയ കക്ഷികരാർ

മോദി കാനഡയിൽ സന്ദർശനം നടത്തിയിരുന്നു. 2015ലായിരുന്നു മോദി കാനഡ സന്ദർശസിച്ചത്. 2014 ലെ സർവ്വെയിൽ മോദിയെ ആർക്കും അറിയില്ലായിരുന്നു. എന്നാൽ മോദിയുടെ സന്ദർശന ശേഷവും കാനഡയിലെ 75 ശതമാനം പേർക്കും ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രെഡ്യുവുമായി മോദി ദില്ലിയില്‍വെച്ച് ഉഭയകക്ഷി കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു.

ഇന്ത്യൻ വിദ്യാർത്ഥികൾ

ഇന്ത്യൻ വിദ്യാർത്ഥികൾ

അതേസമയം 1,00,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ടെന്ന് നേരത്തെ കണക്കുകൾ ഉണ്ടായിരുന്നു. യു എസിലെ വിസ, ഗ്രീന്‍ കാര്‍ഡ് അനിശ്ചിതത്വങ്ങള്‍ സിലിക്കോണ്‍ വാലിയുടെ വലിയ ആകര്‍ഷണീയത പതുക്കെ ചോര്‍ത്തിയതോടെ ഇന്ത്യന്‍ വിവര സാങ്കേതിക വിദഗ്ദ്ധരും പുതു സംരഭകരും കാനഡയിലേക്ക് തിരിയുന്നുമുണ്ട്.

വിശ്വസിക്കാവുന്ന സുഹൃത്ത്

വിശ്വസിക്കാവുന്ന സുഹൃത്ത്

വ്യവസായങ്ങള്‍ നടത്താന്‍ ഇന്ത്യ വിശ്വസിക്കാനാകുന്ന സുഹൃത്തും പങ്കാളിയുമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യൻ സന്ദർശന വേളയിൽ പറഞ്ഞിരുന്നു. ഇന്ത്യയും കാനഡയും തമ്മില്‍ ആറു കരാറുകളിലായിരുന്നു ഒപ്പു വെച്ചിരുന്നത്. ഉന്നത വിദ്യാഭ്യാസം, ആണവോര്‍ജം, ഊര്‍ജം, കായിക മേഖലകളിലെ സഹകരണം എന്നിവയില്‍ ഉറപ്പുനല്‍കിയാണു കരാറുകളില്‍ ഒപ്പിട്ടിരിക്കുന്നത്. ട്രെഡ്യുവിന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ക്യാനഡക്കാര്‍ ശ്രദ്ധിച്ചത് അദ്ദേഹത്തെ മാത്രമാണ്. മോദി എന്നത് അവരെ സംബന്ധിച്ച് കേട്ടറിവ് പോലുമില്ലാത്ത ഒരാളാണെന്നാണ് സർവ്വെയിൽ വ്യക്തമാക്കുന്നത്.

തണുപ്പൻ സ്വീകരണം

തണുപ്പൻ സ്വീകരണം

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇന്ത്യയില്‍ തണുപ്പന്‍ സ്വീകരണം എന്നു കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലോക നേതാക്കളെ ആലിംഗനം ചെയ്യുന്നതിന് പ്രോട്ടോകോള്‍ ലംഘനം പോലും നടത്താറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശത്തിനിടെ ആറാം ദിവസമാണ് ട്രൂഡോ കണ്ടിരുന്നത്. ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും താജ് മഹല്‍, ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രം എന്നിവ സന്ദർശിക്കുകയും ചെയ്തിരുന്നു. കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യൻ സന്ദശനവേളയിലും കനേഡിയൻ ജനത ഇന്ത്യൻ പ്രധാനമന്ത്രിയെ ശ്രദ്ധിച്ചുപോലും ഇല്ലെന്നതിന്റെ തെളിവാണിത്.

English summary
survey conducted by Angus Reid Institute (ARI) found that 75% of Canadians polled were unaware of Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X