കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂയോര്‍ക്കില്‍ മരണം പതിനായിരം കവിഞ്ഞു.... ഗവര്‍ണര്‍ പറയുന്നത്, യുഎസ് കണ്ണീര്‍വാര്‍ക്കുന്നു!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊരോണ വ്യാപനത്തിന്റെ തോത് കുറയുന്നില്ല. അതേസമയം ന്യൂയോര്‍ക്കില്‍ മരണസംഖ്യ പതിനായിരം കവിഞ്ഞു. ഏറ്റവും മോശം സമയം അവസാനിച്ചിരിക്കുകയാണെന്ന് താന്‍ വിശ്വസിക്കുന്നതായി ന്യൂയോര്‍ക്ക് ഗവണര്‍ ആന്‍ഡ്രൂ കുവോമോ പറഞ്ഞു. കഴിഞ്ഞ ന്യൂയോര്‍ക്കില്‍ കൂട്ടകുഴിമാടങ്ങളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ വൈറസിന്റെ പ്രഭവ കേന്ദ്രമായി കാണുന്നത് ന്യൂയോര്‍ക്കിനെയാണ്. 24 മണിക്കൂറില്‍ 671 പേരാണ് മരിച്ചത്. നേരത്തെ ഒരു ദിവസം ആയിരത്തോളം പേര്‍ ഇവിടെ മരിച്ചിരുന്നു. ഇതുവരെ 10056 പേരാണ് ന്യൂയോര്‍ക്കില്‍ മരിച്ചുവീണത്. യഥാര്‍ത്ഥത്തില്‍ യുഎസ് കണ്ണീര്‍ വാര്‍ക്കുന്ന അവസ്ഥയിലാണ്.

1

അതേസമയം ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ മരണനിരക്കും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളും കുറഞ്ഞ് വരുന്നുണ്ട്. ചൈനയില്‍ കേസുകളുടെ വര്‍ധനവും ഉണ്ടായിരിക്കുകയാണ്. ആറാഴ്ച്ചയ്ക്കിടെ ഏറ്റവും ഉയര്‍ന്ന തരത്തിലാണ് ഇവിടെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം 108 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതെല്ലാം വിദേശത്ത് നിന്ന് വന്നവരാണ്. ഇതിനിടെ ജപ്പാനിലെ ഹൊക്കെയ്‌ഡോ ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാനില്‍ രണ്ടാമത്തെ സംസ്ഥാനമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. റഷ്യയിലും പുതിയ കേസുകള്‍ വര്‍ധിച്ചിരിക്കുകയാണ്. 2558 കേസുകളാണ് രേഖപ്പെടുത്തിയത്.

ആഗോള തലത്തില്‍ ഇതുവരെ 116000 പേരാണ് മരിച്ച് വീണത്. അതേസമയം അടുത്ത മൂന്നാഴ്ച്ച കൊണ്ട് കൊറോണ കേസുകള്‍ വര്‍ധിക്കുമെന്ന് ബ്രിട്ടന്‍ പറയുന്നു. ഈ സമയത്തിന് ശേഷം മരണനിരക്ക് കുറയുമെന്നും സര്‍ക്കാരിന്റെ സയന്റിഫിക് അഡൈ്വസര്‍ പറഞ്ഞു. അതേസമയം യൂറോപ്പില്‍ ചെറിയ തോതില്‍ മാത്രമാണ് സ്ഥിതി ശാന്തമായത്. തുര്‍ക്കിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4093 കേസുകളാണ് വര്‍ധിച്ചത്. 98 പേര്‍ മരിച്ചു. ഇതുവരെ 1296 പേരാണ് മരിച്ചത്. ഇതുവരെ 61049 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തുര്‍ക്കിയില്‍ സര്‍ക്കാര്‍ അടുത്ത ആഴ്ച്ച വീണ്ടും ലോക്ഡൗണ്‍ നീട്ടാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ആഴ്ച്ച് 31 പ്രവിശ്യകളാണ് തുര്‍ക്കി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
American nationals prefer to stay in India | Oneindia Malayalam

അതേസമയം കൊറോണയ്ക്ക് മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ഒരുവശത്ത് നടക്കുന്നുണ്ട്. യുക്രൈന്‍ ഒരു മില്യണ്‍ ഡോളര്‍ വാക്‌സിന് വേണ്ടി സംഭാവന ചെയ്തു.സിംഗപ്പൂരിന്റെ കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 386 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കാനഡയില്‍ മരണനിരക്ക് ഉയര്‍ന്നിരിക്കുകയാണ്. ഒമ്പത് ശതമാനത്തോളമാണ് വര്‍ധന. 734 പേരാണ് ഇതുവരെ മരിച്ചത്. 60 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇതുവരെ 24804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. റഷ്യ കൊറോണ വൈറസിനെ നേരിടാന്‍ സജ്ജമാകണമെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു. ഏറ്റവും മോശം സാഹചര്യത്തെ നേരിടാനാണ് ഒരുങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ മരണനിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഒരു ദിവസം 717 പേരാണ് മരിച്ചത്. ഇതുവരെ 11329 പേരാണ് ബ്രിട്ടനില്‍ മരിച്ചുവീണത്.

English summary
new york death toll passes 10000 europe death rate slowing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X