• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഗ്നിപര്‍വ്വത വിസ്‌ഫോടനത്തിന് ശേഷം ന്യൂസിലാന്റിലെ മുഖ്യ ആകര്‍ഷണം അഗ്‌നിപര്‍വ്വത ടൂറിസം

  • By S Swetha

വെല്ലിംഗ്ടണ്‍: 16 പേര്‍ കൊല്ലപ്പെട്ട ന്യൂസിലാന്റ് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന് ശേഷവും വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം അഗ്നി പര്‍വ്വതങ്ങളെന്ന് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും അഗ്നിപര്‍വ്വത സ്‌ഫോടനം കാണാനെത്തുന്നവരുടെ എണ്ണം കൂടി വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 70 ശതമാനം അടിയില്‍ കിടക്കുന്ന 321 മീറ്റര്‍ ഉയരമുള്ള അഗ്‌നിപര്‍വ്വതമായ വൈറ്റ് ഐലന്റ് തിങ്കളാഴ്ച പൊട്ടിത്തെറിക്കുമ്പോള്‍ 47 വിനോദ സഞ്ചാരികള്‍ ദ്വീപിലുണ്ടായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒവൈസി സുപ്രീംകോടതിയില്‍; നിയമത്തിന് ഗൂഢലക്ഷ്യം

പരിക്കേറ്റ രണ്ട് പേര്‍ കൂടി ബുധനാഴ്ച രാത്രി മരിച്ചതോടെ മരണ സംഖ്യ 16 ആയി ഉയര്‍ന്നു. അഗ്‌നിപര്‍വ്വതങ്ങളോട് അടുക്കുന്നത് അസ്വസ്ഥമായ ഭൂമിയുടെ ശക്തി അനുഭവിക്കാനുള്ള ഒരു അപൂര്‍വ അവസരമാണെന്ന് ട്രാവല്‍ ജേര്‍ണലിസ്റ്റിനെ ഉദ്ധരിച്ച് ബിബിസി പറയുന്നു. എന്നാല്‍ ഇതിനൊപ്പം നിരവധി അപകടസാധ്യതകളുമുണ്ട്. സള്‍ഫര്‍ ഡയോക്‌സൈഡും മറ്റ് വിഷ വാതകങ്ങളും സ്‌ഫോടനത്തിന്റെ ഫലമായി പുറന്തള്ളപ്പെടുന്നു. ലാവാ പ്രവാഹങ്ങളും കാട്ടുതീയും മണ്ണിടിച്ചിലും തീരപ്രദേശങ്ങളില്‍ സുനാമിയും വരെ അഗ്നിപര്‍വ്വത സ്‌ഫോടനം വഴിയുണ്ടാകുന്നുണ്ട്.

ബാലിയിലെ മൗണ്ട് അഗുംഗില്‍ ഈയിടെയുണ്ടായ പൊട്ടിത്തെറി ലോകമെമ്പാടും പ്രധാനവാര്‍ത്തയായിരുന്നു. 2017 മുതലുണ്ടായ സ്‌ഫോടനം അവിടെ ഇപ്പോഴും തുടരുകയാണ്. സ്‌ഫോടനത്തിന്റെ ആദ്യ വര്‍ഷത്തില്‍ വ്യോമാതിര്‍ത്തി അടയ്ക്കുകയും വ്യാപകമായി ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്തു. അതുവരെ ദ്വീപിലേക്കുള്ള സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായിരുന്നു ഈ പര്‍വ്വതം. ബാലിയിലെ മറ്റൊരു സജീവമായ അഗ്‌നിപര്‍വ്വതം മൗണ്ട് ബത്തൂര്‍ ആണ്. ഇവിടത്തെ സൂര്യോദയമാണ് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കാഴ്ച. 2000ത്തിലാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചത്. മാത്രമല്ല പര്‍വതത്തിലെ അവസാന ലാവാ പ്രവാഹം 1963ലായിരുന്നു.

ബാലിക്ക് സമീപമുള്ള ലോംബോക്ക് ദ്വീപിലാണ് രാജ്യത്തെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളിലൊന്നായ റിന്‍ജാനി സ്ഥിതിചെയ്യുന്നത്. സിസിലിയിലെ എറ്റ്‌ന പര്‍വ്വതം സജീവ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നാണ്. പക്ഷേ വിനോദസഞ്ചാരികള്‍ ഇപ്പോഴും 2,920 മീറ്റര്‍ വരെയെത്തുന്നുണ്ട്. 2017ലുണ്ടായ ഒരു പൊട്ടിത്തെറിയില്‍ ബിബിസി ടീമിലെയടക്കം നിരവധി വിനോദ സഞ്ചാരികള്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം, ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന അഗ്‌നിപര്‍വ്വതങ്ങളിലൊന്നായ നേപ്പിള്‍സിലെ വെസൂവിയസ് പര്‍വ്വതം പൊട്ടിത്തെറിച്ചത് മൂലം റോമന്‍ നഗരങ്ങളായ പോംപൈ, ഹെര്‍ക്കുലാനിയം, ഒപ്ലോണ്ടിസ്, സ്റ്റേബിയ എന്നിവ പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. എഡി 79ലായിരുന്നു ഈ പൊട്ടിത്തെറി. എന്നാല്‍ 1944 മുതല്‍ ഈ പര്‍വ്വതത്തില്‍ സ്‌ഫോടനമൊന്നുമുണ്ടായിട്ടില്ല. ഏകദേശം 20 ദശലക്ഷത്തിലധികം ആളുകള്‍ പര്‍വ്വതം സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സന്ദര്‍ശിക്കുന്നുണ്ട്. ധാരാളം വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന മറ്റ് പ്രധാന അഗ്‌നിപര്‍വ്വതങ്ങളില്‍ ഹവായിയിലെ കിലാവിയ, ഐസ്ലാന്റിലെ ഐജാഫ്ജല്ലജാക്കുള്‍, കാറ്റ്ല, ജപ്പാനിലെ മൗണ്ട് ഫുജി എന്നിവ ഉള്‍പ്പെടുന്നു.

English summary
Newzealand's main attraction became volacano tourism after volcano erruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X