കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തസ്ലീമ നസ്‌റിന് വധഭീഷണി... സന്നദ്ധ സംഘടന അമേരിക്കയിലേക്ക് മാറ്റി

  • By Soorya Chandran
Google Oneindia Malayalam News

ധാക്ക: ബംഗ്ലാദേശി എവുത്തുകാരിയായ തസ്ലീമ നസ്രിന്‍ എന്നും ഇസ്ലാമി ഭീകരവാദികളുടേയും മൗലികവാദികളുടേയും കണ്ണിലെ കരടാണ്. ഏത് നിമിഷവും വധിയ്ക്കപ്പെടാന്‍ ഇടയുളളതിനാലാണ് തസ്ലീമയെ അമേരിക്കയിലേക്ക് മാറ്റുന്നതെന്ന് സന്നദ്ധ സംഘടന വ്യക്തമാക്കി.

മൂന്ന് ബ്ലോഗര്‍മാരെയാണ് അടുത്തിടെ ബംഗ്ലാദേശില്‍ അല്‍ ഖ്വായ്ദ ബന്ധമുള്ള സംഘടനകള്‍ ക്രൂരമായി കൊന്നത്. മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ടു എന്നത് മാത്രമായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം. തസ്ലീമയ്‌ക്കെതിരെ ആണെങ്കില്‍ ഇതിലും വലിയ ആരോപണങ്ങളാണ് തീവ്രവാദികള്‍ ഉന്നയിക്കുന്നത്.

taslimanasreen

ബംഗ്ലാദേശില്‍ തീവ്രവാദികളുടെ ഭീഷണി കാരണം ഏറെ നാളുകളായി തസ്ലീമ ഇന്ത്യയില്‍ ആയിരുന്നു ജീവിച്ചിരുന്നത്. 2004 ല്‍ ആണ് ഇന്ത്യയില്‍ എത്തുന്നത്. 2008 ല്‍ ഇന്ത്യയിലെ തീവ്രവാദ സംഘടനകളും അവര്‍ക്കെതിരെ തിരിഞ്ഞു. സുരക്ഷ പരിഗണിച്ച് വീട്ടുതടങ്കലില്‍ വയ്ക്കുകയാണ് അന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്തത്.അന്ന് വിദേശത്തേയ്ക്ക് പോ/ തസ്ലീമ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ല്‍ ആണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. 2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ താമസാനുമതി റദ്ദാക്കി. രണ്ട് മാസത്തെ ടൂറിസ്സ് വിസ മാത്രമാണ് ഇതേതുടര്‍ന്ന് തസ്ലീമയ്ക്ക് ഇന്ത്യ നല്‍കിയത്.

എന്തായാലും ഇന്ത്യയേക്കാളും ബംഗ്ലാദേശിനേക്കാളും അമേരിക്കയില്‍ തസ്ലീമ സുരക്ഷിതയായിരിയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സെന്റര്‍ ഫോര്‍ ഇക്വിറ്റി എന്ന സന്നദ്ധ സംഘടനയാണ് തസ്ലീമയെ അമേരിക്കയിലെക്ക് കൊണ്ടുപോയത്. മെയ് 27 ന് അവര്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.

English summary
Controversial Bangladeshi writer Taslima Nasreen has been taken to New York by an US NGO, claiming that its providing Nasreen 'safety' amid death threats from radicals in the subcontinent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X