കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനും ഇന്ത്യക്കാരി, എന്റെ കുടുംബവും വിവേചനമറിഞ്ഞു, യുഎസ് വംശീയ വിരോധികളല്ലെന്ന് നിക്കി ഹാലി!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പ് അടുത്ത് വരവെ ഇന്ത്യന്‍ വോട്ടര്‍മാര്‍ നിര്‍ണായകമായി മാറുന്നു. ഡെമോക്രാറ്റുകളും റിപബ്ലിക്കന്‍ പാര്‍ട്ടിയും ഇന്ത്യന്‍ പാരമ്പര്യത്തെ കുറിച്ചാണ് എടുത്ത് കാണിക്കുന്നത്. കമലാ ഹാരിസ് ഇന്ത്യക്കാര്‍ക്കിടയില്‍ തരംഗമായതിന് പിന്നാലെ മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കി ഹാലിയും തന്റെ ഇന്ത്യന്‍ വേരുകളെ കുറിച്ചാണ് സംസാരിച്ചത്. റിപബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനിലാണ് താന്‍ ഇന്ത്യയില്‍ നിന്ന് കുടിയേറിയവരുടെ മകളാണെന്ന് തുറന്ന് പറഞ്ഞത്.

1

പ്രസംഗത്തിലുടനീളം ഇന്ത്യന്‍ പാരമ്പര്യത്തെ കുറിച്ചും ട്രംപിന്റെ മെയ്ക്ക് അമേരിക്ക ഗ്രേറ്റര്‍ എന്ന സന്ദേശത്തിലും ഊന്നിയായിരുന്നു ഹാലിയുടെ സംസാരം. സോഷ്യല്‍ മീഡിയയില്‍ ഒക്കെ ഇത് തരംഗമായിട്ടുണ്ട്. എന്നാല്‍ കമലാ ഹാരിസിന്റെ ജനപ്രീതിക്ക് മുന്നില്‍ നിക്കിക്ക് പിടിച്ച് നില്‍ക്കാനാവുമോ എന്ന് വ്യക്തമല്ല. അതിലുപരി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അവര്‍ ഇല്ലാത്തതും വലിയ തിരിച്ചടിയായി മാറും. ഇത് എനിക്ക് വളരെ വ്യക്തിപരമായ കാര്യമാണ്. ഞാന്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരുടെ അഭിമാനമുള്ള മകളാണ്. അവര്‍ അമേരിക്കയില്‍ ഒരു ചെറിയ പട്ടണത്തിലാണ് താമസം ആരംഭിച്ചതെന്നും നിക്കി ഹാലി പറഞ്ഞു.

Recommended Video

cmsvideo
സ്വര്‍ണ വില കൂടുന്ന പ്രതിഭാസത്തിന് പിന്നില്‍ | Oneindia Malayalam

അമേരിക്കയില്‍ ഞങ്ങള്‍ വിവേചനം അനുഭവിച്ചിരുന്നു. കഷ്ടപ്പാടുകളും നേരിട്ടിരുന്നു. എന്നാല്‍ എന്റെ മാതാപിതാക്കള്‍ ഒരിക്കലും പരാതി പറഞ്ഞിരുന്നില്ല. അവര്‍ ആരോടും വെറുപ്പ് കാണിച്ചിരുന്നില്ല. എന്റെ അമ്മ വിജയകരമായി ബിസിനസുകള്‍ നടത്തി. കറുത്ത വര്‍ഗക്കാര്‍ പഠിക്കുന്ന കോളേജിലാണ് എന്റെ പിതാവ് 30 കൊല്ലം പഠിപ്പിച്ചത്. സൗത്ത് കാരോലിനയിലെ ജനങ്ങളെ എന്നെ അവരുടെ ആദ്യത്തെ ന്യൂനപക്ഷ വനിതാ ഗവര്‍ണറായി തിരഞ്ഞെടുത്തു. ഇതാണ് എന്റെ ജീവിതമെന്നും നിക്കി ഹാലി വ്യക്തമാക്കി.

പാര്‍ട്ടിയിലേക്ക് പുതിയ വോട്ടര്‍മാരെ സ്വാഗതം ചെയ്യവേയാണ് നിക്കി ഹാലി ഇന്ത്യന്‍ വംശപാരമ്പര്യം പറഞ്ഞത്. അമേരിക്ക ഒരിക്കലും വംശീയ വിരോധമായ രാജ്യമല്ല. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അമേരിക്ക വംശീയ വിരോധമുള്ള രാജ്യമാണെന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇത് വെറും നുണയാണ്. അമേരിക്ക ഒരിക്കലും അത്തരത്തിലുള്ള രാജ്യമല്ല. അമേരിക്ക വലിയൊരു കഥ പോലെ മുന്നോട്ട് പോകുന്നതാണ്. ഇപ്പോള്‍ ആ പുരോഗതിക്ക് മേല്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ട സമയമാണ്.

അമേരിക്കയെ കൂടുതല്‍ സ്വതന്ത്രവും, സത്യസന്ധവും ആക്കേണ്ടതുണ്ടെന്നും ഹാലി പറഞ്ഞു. അതേസമയം ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തെയും അവര്‍ പിന്തുണച്ചു. ഓരോ കറുത്തവര്‍ഗക്കാരന്റെയും ജീവിതം വിലപ്പെട്ടതാണ്. അമേരിക്കന്‍ ജനതയ്ക്കറിയാം ഞങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന്. അതുകൊണ്ട് തന്നെ ഓരോ കറുത്ത വര്‍ഗക്കാരന്റെയും ജീവിതം ഞങ്ങള്‍ക്ക് വിലപ്പെട്ടതാണെന്നും നിക്കി ഹാലി പറഞ്ഞു.

English summary
nikki haley invokes her indian origin says her family too faced discrimination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X