കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത ആഴ്ച മുതല്‍ മാസ്‌ക് വേണ്ട; കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുകയാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം. അടുത്ത വ്യാഴാഴ്ച മുതലാണ് നിയന്ത്രണം എടുത്തുമാറ്റുന്നത്. മാസ്‌കോ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനമോ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഒമിക്റോണ്‍ ഇപ്പോള്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ടെന്ന് ജോണ്‍സണ്‍ ഹൗസ് ഓഫ് കോമണ്‍സിനോട് പറഞ്ഞു, ഇത് പ്ലാന്‍ എ അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ കൊവിഡ് നിയന്ത്രണങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവയിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കാഞ്ഞ ബുദ്ധിയായ് പോയ് ഉണ്ണി മുകുന്ദാ; ഇതൊന്നും ഇവിടെ നടക്കില്ല: മേപ്പടിയാനെതിരെ ശോഭ സുബിന്‍കാഞ്ഞ ബുദ്ധിയായ് പോയ് ഉണ്ണി മുകുന്ദാ; ഇതൊന്നും ഇവിടെ നടക്കില്ല: മേപ്പടിയാനെതിരെ ശോഭ സുബിന്‍

ഇന്നത്തെ ഏറ്റവും പുതിയ ഒഎന്‍എസ് ഡാറ്റ ഇംഗ്ലണ്ടില്‍ അണുബാധയുടെ തോത് കുറയുന്നതായി വ്യക്തമായി കാണിക്കുന്നു, പ്രൈമറി സ്‌കൂളുകള്‍ ഉള്‍പ്പെടെ കേസുകള്‍ വര്‍ദ്ധിക്കുന്നത് തുടരാന്‍ സാധ്യതയുള്ള ചില സ്ഥലങ്ങള്‍ ഉണ്ടെങ്കിലും, ഒമൈക്രോണ്‍ തരംഗം ഇപ്പോള്‍ ദേശീയതലത്തില്‍ ഉയര്‍ന്നു എന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

pm

അതേസമയം, ബൂസ്റ്റര്‍ ഡോസ്, ക്യാമ്പയിന്‍ വിജയം കണ്ടെന്നും ഇപ്പോള്‍ ഐസലേഷന്‍ ചട്ടങ്ങള്‍ തുടരുമെങ്കിലും മാര്‍ച്ചിനപ്പുറം നീട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.


രാജ്യത്ത് രോഗബാധ അതിന്റെ പരമാവധിയിലെത്തിയ ശേഷം കുറഞ്ഞുവരികയാണ്. ഒമൈക്രോണ്‍ തരംഗം ഏറ്റവുമുയര്‍ന്ന തലം പിന്നിട്ടുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബൂസ്റ്റര്‍ ഡോസ് കാമ്പയില്‍ ഫലപ്രദമായി രാജ്യത്ത് നടന്നു. അതിനാല്‍ നിലവിലെ പ്ലാന്‍ ബിയില്‍ നിന്ന് പ്ലാന്‍ എയിലേക്ക് നമുക്ക് മാറാം' - ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam

അതേസമയം, ബ്രിട്ടനില്‍ ഒമൈക്രോണ്‍ തരംഗം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് പ്ലാന്‍ ബിയിലേക്ക് ബ്രിട്ടന്‍ കടന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 108069 പേര്‍ക്കാണ് രോഗം ബാധിച്ചത്.

English summary
No mask from next week; Britain ready to end Covid 19 restrictions Says PM Boris Johnson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X