Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭീഷണി വേണ്ട, ചർച്ചയ്ക്ക് തയ്യാറെങ്കിൽ ഇക്കാര്യങ്ങൾ അംഗീകരിക്കണം';യുഎസിനോട് ചൈന

ബീജിങ്: പകരചുങ്കം ഉയർത്തിയതിന് പിന്നാലെ യുഎസിന് മറുപടിയുമായി ചൈന. തുറന്ന ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ അമിത സമർദ്ദം ചെലുത്തുന്നത് യുഎസ് അനസാനിപ്പിക്കണമെന്നും ഇനിയും ഭീഷണി തുടരരുതെന്നും ചൈന മുന്നറിയിപ്പ് നൽകി. ചൈനീസ് ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ 245 ശതമാനം ആക്കിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.

'സംഭാഷണങ്ങളിലൂടേയും ചർച്ചകളിലൂടെയും പ്രശ്നം പരിഹരിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിൽ അമിതമായി സമ്മർദ്ദം ചെലുത്തുന്നത് യുഎസ് അവസാനിപ്പിക്കണം. ഇനി ഭീഷണിപ്പെടുത്തൽ വേണ്ട. തുല്യതയുടേയും ബഹുമാനത്തിന്റേയും പരസ്പര സ്നേഹത്തിന്റേയും അടിസ്ഥാനത്തിൽ ചർച്ച നടത്താൻ യുഎസ് തയ്യാറാകണം', ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു.

chinatrump2-

യുഎസിന്റെ പകരചുങ്കത്തിന് മുന്നോടിയായി കയറ്റുമതി വർധിച്ചതിനാൽ ആദ്യ പാദത്തിൽ സമ്പദ്‌വ്യവസ്ഥ 5.4 ശതമാനം വളർച്ച കൈവരിച്ചതായി കഴിഞ്ഞ ദിവസം ചൈന വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ടാം പകുതിയിലായിരിക്കും യുഎസിന്റെ പകരച്ചുങ്കത്തിന്റെ ആഘാതം ചൈന അനുഭവിക്കേണ്ടി വരിക എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുഎസിന് മുൻപിൽ പ്രധാനമായും നാല് ഉപാധികളാണ് ചൈന വെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. യുഎസ് മന്ത്രിസഭയിലെ അംഗങ്ങൾ ചൈനയ്ക്കെതിരെ നടത്തുന്ന അപമാനകരമായ പരാമർശങ്ങൾ അവസാനിപ്പിക്കണമെന്നതാണ് ആദ്യ ആവശ്യം. വ്യാപര വിഷയങ്ങളിൽ സ്ഥിരത പുലർത്താൻ യുഎസ് തയ്യാറാകണമെന്നാണ് മറ്റൊരു ആവശ്യം. കൂടാതെ അമേരിക്കൻ ഉപരോധങ്ങളെയും തായ്‌വാനുമായുള്ള യുഎസ് നയത്തെയും കുറിച്ചുള്ള ചൈനയുടെ ആശങ്കകൾ പരിഹരുിക്കുക, ചൈനയ്ക്കും യുഎസിനും യോജിക്കുന്ന തരത്തിലൊരു കരാറിലേക്ക് എത്താൻ കെൽപുള്ള മധ്യസ്ഥനെ ചുമതലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ചൈന മുന്നോട്ട് വെച്ചു.

നേരത്തേ 125 ശതമാനം തീരുവ അമേരിക്ക പ്രഖ്യാപിച്ചപ്പോൾ അതേനാണയത്തിൽ ബീജിംഗ് മറുപടി നൽകിയിരുന്നു. 245 ശതമാനമെന്ന യുഎസ് തീരുമാനത്തിനും അതേ രീതിയിൽ ചൈന മറുപടി നൽകിയാൽ ആഗോള വിപണിയിൽ അത് കനത്ത പ്രഹരമായിരക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

റെയർ എർത്ത്; യുഎസിനെതിരായ ചൈനീസ് ട്രംപ് കാർഡ്

ചൈനയ്ക്കെതിരെ വ്യാപാരയുദ്ധം കടുപ്പിച്ചിരിക്കുകയാണ് യുഎസ്. കഴിഞ്ഞ ദിവസം പകരച്ചുങ്കമായി 254 ശതമാനം ഈടാക്കുമെന്നാണ് യുഎസ് അറിയിച്ചത്. ഈ തീരുമാനം യുഎസിന് ഗുണകരമാകുകയേ ഉള്ളൂവെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. എന്നാൽ യുഎസിനെ പൂട്ടാനുള്ള ട്രംപ് കാർഡുകൾ തങ്ങളുടെ പക്കലുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ചൈന. റെയർ എർത്തിനായി യുഎസ് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ചൈനയെ ആണ്. ഇത് തന്നെയാണ് ചൈനയുടെ വജ്രായുധവും.

സ്വർണ്ണത്തേക്കാൾ സാധാരണവും ലോകമെമ്പാടും കാണപ്പെടുന്നതുമായ 17 ലോഹങ്ങളാണ് റെയർ എർത്ത്. സാങ്കേതിക, വൈദ്യശാസ്ത്ര, പ്രതിരോധ, ഊർജരംഗത്തെല്ലാം ഇത് അത്യന്താപേക്ഷിതമാണ്. യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ ഇത് സുലഭമാണെങ്കിലും ഇവയുടെ ഖനനവും ശുദ്ധീകരണവുമെല്ലാം വളരെ ഏറെ ദുർഘടവും ചിലവേറിയതും പാരസ്ഥിഘാകാതം സൃഷ്ടിക്കുന്നതുമാണ്.
അതേസമയം ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന റെയർ എർത്തിന്റെ 61 ശതമാനവും ചൈനയാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ കണക്കനുസരിച്ച് ലോകത്തിലെ സംസ്കരണത്തിന്റെ 92 ശതമാനവും നിയന്ത്രിക്കുന്നത് ചൈനയാണ്.

യുഎസിന്റെ പകച്ചുങ്കത്തിന് പകരമായി അടുത്തിടെ ഏഴ് റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഏഴ് ധാതുക്കളും കാന്തങ്ങൾ പോലുള്ള അനുബന്ധ ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിന് എല്ലാ കമ്പനികളും സർക്കാർ അനുമതി നേടണമെന്നാണ് ചൈന വ്യക്തമാക്കിയത്. പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനത്തിൽ അടക്കം ഈ ലോഹങ്ങൾ നിർണായകമാണെന്നിരിക്കെ വരും ദിവസങ്ങളെ ഈ മേഖലയിൽ അമേരിക്ക ഗുരുതര ക്ഷാമം നേരിട്ടേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Take a Poll

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+