കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമ വരുമ്പോള്‍ ഭീകരാക്രമണം നടത്തരുതെന്ന്... അമേരിക്ക പാകിസ്താനോട്

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്ക പറഞ്ഞാല്‍ പാകിസ്താന്‍ കേള്‍ക്കുമോ...? കേട്ടാല്‍ പാകിസ്താന് കൊള്ളാം എന്നാണ് അമേരിക്ക നല്‍കുന്ന മുന്നറിയിപ്പ്.

പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ ഒരു തരത്തിലും ഉള്ള ഭീകരാക്രമണങ്ങള്‍ക്ക് മുതിരരുതെന്നാണ് അമേരിക്ക പാകിസ്താനോട് പറഞ്ഞിരിക്കുന്നത്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നാണ് ഭീഷണി.

റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് ഒബാമ ഇന്ത്യയില്‍ എത്തുന്നത്. റിപ്പബ്ലിക് ദിന പരേഡ് സമയത്ത് ഒബാമ രണ്ട് മണിക്കൂറോളും രാജ്പഥില്‍ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇന്ത്യയുടേയും അമേരിക്കയുടേയും സുരക്ഷാ സേനകള്‍ ഒരുക്കുന്നത്.

Barack Obama

ഇന്ത്യ-അരേിക്ക ബന്ധം മെച്ചപ്പെടുത്തുന്ന വേളകളിലെല്ലാം പാകിസ്താനിലെ തീവ്രവാദ സംഘടനകള്‍ ആക്രമണവുമായി എത്താറുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കാര്യങ്ങള്‍ അത്ര സുഖകരമായല്ല മുന്നോട്ട് പോകുന്നതും. ഒബാമയുടെ സന്ദര്‍ശന വേളയില്‍ ഭീകരാക്രമണം നടത്താന്‍ അതിര്‍ത്തിയില്‍ തീവ്രവാദികള്‍ നുഴഞ്ഞ് കയറാന്‍ കാത്തിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

2000 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സന്ദര്‍ശന വേളയില്‍ തീവ്രവാദികള്‍ കശ്മീരില്‍ ആക്രമണം അഴിച്ച് വിട്ടിരുന്നു. അന്ന് 34 സിഖുകാരാണ് കൊല്ലപ്പെട്ടത്. ഈ സംഭവം മുന്‍ നിര്‍ത്തിയാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

പാകിസ്താനിലേയും അഫ്ഗാനിസ്ഥാനിലേയും അമേരിക്കന്‍ എംബസികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

English summary
No-terror-during-Obama-India-trip-US-warns-Pak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X