കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാന നൊബേല്‍ പുരസ്‌കാരം കൈലാഷ് സത്യാര്‍ഥിയ്ക്കും മലാലയ്ക്കും

Google Oneindia Malayalam News

സ്റ്റോക്ക്‌ഹോം : സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൈലാഷ് സത്യാര്‍ഥിക്കും പാകിസ്ഥാന്‍ സമാധാന പ്രവര്‍ത്തക മലാല യൂസഫ് സായിക്കും. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടി ഇരുവരും നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

ബാലവേലയ്‌ക്കെതിരെ രൂപവത്ക്കരിച്ച ' ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍' എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാര്‍ഥി. 80,000ത്തിലധികം കുട്ടികളെ ഇതിനോടകം വിവിധതരം പീഡനങ്ങളില്‍ നിന്ന് മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം മധ്യപ്രദേശിലെ വിദിഷ സ്വദേശിയാണ്.

nobel-peace

സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ പെണ്‍കുട്ടികളുടെ പുരോഗതിയ്ക്കും വിദ്യാഭ്യാസത്തിനുമായി പോരാടിയ പെണ്‍കുട്ടിയാണ് മലാല യൂസഫ് സായി. താലിബാന്‍ ഭീകരരുടെ വധശ്രമത്തില്‍ നിന്ന് കഷ്ടിച്ചാണ് മലാല രക്ഷപ്പെട്ടത്. ഇപ്പോള്‍ ബ്രിട്ടണിലാണ് താമസം. നൊബേല്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മലാലയാണ്.

English summary
Children’s rights activists Malala Yousafzai of Pakistan and Kailash Satyarthi of India were awarded the Nobel Peace Prize. Its for their struggle against the suppression of children and young people and for the right of all children to education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X