ട്രംപിന് നൊബേല്‍ കൊടുത്തില്ല, കമ്മിറ്റിയെ വിമര്‍ശിച്ച് വൈറ്റ് ഹൗസ്; 'സമാധാനത്തിനല്ല മുന്‍തൂക്കം'
ന്യൂയോര്‍ക്ക്: 2025 ലെ നൊബേല്‍ പുരസ്കാര പ്രഖ്യാപനത്തില്‍ വിമര്‍ശനവുമായി വൈറ്റ് ഹൗസ്. ഇന്ന് പ്രഖ്യാപിച്ച സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അവഗണിച്ചത് ചൂണ്ടിക്കാട്ടിയാണ് വൈറ്റ് ഹൗസിന്റെ വിമര്‍ശനം. ആഗോള സമാധാനത്തോടുള്ള യഥാര്‍ത്ഥ പ്രതിബദ്ധതയെക്കാള്‍ രാഷ്ട്രീയ പക്ഷപാതമാണ് നൊബേല്‍ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതെന്ന് വൈറ്റ് ഹൗസ് വിമര്‍ശിച്ചു.
'ഒരിക്കല്‍ കൂടി, സമാധാനത്തിനു മുകളില്‍ രാഷ്ട്രീയം പ്രതിഷ്ഠിക്കുന്നുവെന്ന് നൊബേല്‍ കമ്മിറ്റി തെളിയിച്ചിരിക്കുന്നു,' വൈറ്റ് ഹൗസ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 'ട്രംപ് സമാധാന കരാറുകള്‍ ഉണ്ടാക്കുന്നതും, യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതും, ജീവന് രക്ഷിക്കുന്നതും തുടരും. അദ്ദേഹത്തിന് മനുഷ്യസ്നേഹിയുടെ ഹൃദയമുണ്ട്, തന്റെ ഇച്ഛാശക്തിയുടെ ശക്തിയാല്‍ പര്‍വതങ്ങളെ പോലും ചലിപ്പിക്കാന്‍ കഴിയുന്ന അദ്ദേഹത്തെപ്പോലെ മറ്റാരും ഉണ്ടാകില്ല,' വൈറ്റ് ഹൗസ് വക്താവ് സ്റ്റീവന്‍ ച്യൂങ് ട്വീറ്റ് ചെയ്തു.

നേരത്തെ തനിക്ക് ഇത്തവണത്തെ നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ട് എന്ന് അവകാശപ്പെട്ട് പലകുറി ട്രംപ് രംഗത്തെത്തിയിരുന്നു. രാജ്യത്ത് നിലവിലുണ്ടായിരുന്ന പല യുദ്ധങ്ങളും അവസാനിപ്പിച്ചത് തന്റെ മുന്‍കൈയില്‍ ആണ് എന്നാണ് ട്രംപിന്റെ അവകാശവാദം. ഇസ്രായേല്‍-ഗാസ സംഘര്‍ഷത്തില്‍ സമാധാന കരാര്‍ ട്രംപ് ആയിരുന്നു മുന്നോട്ട് വെച്ചത്. അതേസമയം ഇന്ത്യ - പാകിസ്ഥാന് സംഘര്‍ഷം അവസാനിപ്പിച്ചതിന് പിന്നിലും തന്റെ ഇടപെടലാണ് എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ്, മുന്‍ഗാമിയായ ബരാക് ഒബാമയെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഭരണകാലയളവില്‍ ഒന്നും ചെയ്യാതിരുന്ന ഒബാമ രാജ്യത്തെ നശിപ്പിച്ചു എന്നുമായിരുന്നു ട്രംപ് പറഞ്ഞത്. അതേസമയം വെനിസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്കാണ് 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.
നിരവധി രാജ്യങ്ങള്‍ സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുന്ന ഒരു സമയത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മരിയയുടെ ശ്രമങ്ങള്‍ക്കാണ് അംഗീകാരം. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള അവരുടെ പോരാട്ടത്തിനും ഉള്ള അംഗീകാരമാണ് പുരസ്കാര സമര്‍പ്പണം എന്ന നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
11 മില്യണ്‍ സ്വീഡിഷ് ക്രോണര്‍ (1.2 മില്യണ്‍ ഡോളര്‍) വിലമതിക്കുന്നതാണ് നൊബേല്‍ സമ്മാനം. വെനിസ്വേലയുടെ ഉരുക്കുവനിത എന്നും അറിയപ്പെടുന്ന മച്ചാഡോ, ടൈം മാഗസിന്റെ '2025 ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ' പട്ടികയില്‍ ഇടം നേടിയിരുന്നു
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications