നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോണ്‍ ഫോസെക്ക് സാഹിത്യത്തിനുള്ള നോബേല്‍
സ്‌റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം നോര്‍വീജിയന്‍ എഴുത്തുകാരനും നാടകപ്രവര്‍ത്തനുമായ ജോണ്‍ ഫോസെയ്ക്ക്. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 11 മില്യണ്‍ സ്വീഡിഷ് ക്രൗണാണ് സമ്മാനത്തുക. ഏകദേശം ഒരു മില്യണ്‍ യുഎസ് ഡോളറോളം വരുമിത്. നൂതനമായ നാടകങ്ങളിലൂടെയും വരികളിലൂടെയും ശബ്ദിക്കാനാവാത്തവര്‍ക്ക് ശബ്ദം പകരാന്‍ ഫോസെയ്ക്ക് സാധിച്ചുവെന്ന് പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു.
നോര്‍വീജിയനില്‍ എഴുതിയ ഫോസെയുടെ കലാസൃഷ്ടികള്‍ വിവിധ വിഭാഗങ്ങളില്‍ വരുന്നതാണ്. നാടകങ്ങള്‍, നോവലുകള്‍, കവിതാ സമാഹാരങ്ങള്‍, ഉപന്ന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, പരിഭാഷകള്‍ എന്നിവ അതില്‍ വരും. ഇന്ന് ലോകത്ത് തന്നെ ഫോസെയുടെ രചനകള്‍ വ്യാപകമായി നാടകങ്ങളാക്കാറുണ്ട്. ഹോസെയുടെ പ്രഥമ നോവലായ റോഡ്റ്റ് സ്വാര്‍ട്ട് 1983ലാണ് പുറത്തിറങ്ങിയത്. ആത്മഹത്യയായിരുന്നു ഇതിന്റെ പ്രധാന ഇതിവൃത്തം.

ആരാണ് ഫോസെ
വിവിദ ശാഖകളിലായി എണ്‍പതിലേറെ രചനകള്‍ നടത്തിയിട്ടുള്ള നോര്‍വീജിയന്‍ എഴുത്തുകാരനാണ് ഫോസെ. യൂറോപ്പിലെ ഏറ്റവും പ്രശസ്തരായ നാടകകൃത്തുക്കളില്‍ ഒരാളാണ് അദ്ദേഹം. നോര്‍വേയിലെ ഹോഗിസന്‍ എന്ന പട്ടണത്തിലാണ് ഫോസെ ജനിച്ചത്.
1989ല്‍ പുറത്തിറങ്ങിയ ബോട്ട്ഹൗസ് എന്ന നോവലാണ് ഫോസെയെ പ്രശസ്തനാക്കിയത്. ആദ്യ നാടകം സംവണ്‍ ഈസ് യോഗിങ് ടു കം ആണ്. 1992ലാണ് ഇത് പുറത്തിറങ്ങിയത്. നാടകകൃത്ത് എന്ന നിലയില്‍ പിന്നീടങ്ങോട്ട് ഫോസെ പ്രശസ്തി നേടുകയായിരുന്നു. നാല്‍പ്പതിലേറെ ഭാഷകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications