ലോകത്തെ ആണവ യുദ്ധത്തിലേയ്ക്ക് തള്ളിവിടുന്നത് അമേരിക്ക; കണക്കിന് ക്രൂശിച്ച് ഉത്തര കൊറിയ

  • Written By:
Subscribe to Oneindia Malayalam

സോള്‍: ലോകത്തെ ആണവയുദ്ധത്തിലേയ്ക്ക് തള്ളിവിടുന്നത് അമേരിക്കടയെന്ന് ഉത്തരകൊറിയ. ഏതു സമയത്തും ആണവയുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യമാണ് ലോകത്തുള്ളതെന്നും ഉത്തരകൊറിയ ചൂണ്ടിക്കാണിക്കുന്നു. ഐക്യരാഷ്ട്രസഭയിലെ ഉത്തരകൊറിയന്‍ പ്രതിനിധി കിം ഇന്‍ റ്യോംഗാണ് അമേരിക്കയെ പരസ്യമായി പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുള്ളത്. എന്നാല്‍ ആണവപരീക്ഷണം നടത്തുന്നതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ കൊറിയ ഉചിതമായ സമയത്ത് ആണവപരീക്ഷണം നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ തലസ്ഥാനനഗരമായ പ്യോംഗ്യാങ്ങില്‍ കൊറിയ സൈനികാഭ്യാസം നടത്തിയതും പ്യോഗ്യാങ്ങില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതും ലോകത്തിന്റെ ആശങ്കയിലാക്കിയിരുന്നു. യുദ്ധത്തിന്റെ മുന്നൊരുക്കങ്ങളെന്നോണമായിരുന്നു ലോകം ഇതിനെ ഉറ്റുനോക്കിയത്.

അമേരിക്കയോട് കൊമ്പുകോര്‍ക്കാന്‍

അമേരിക്കയോട് കൊമ്പുകോര്‍ക്കാന്‍

ഉത്തരകൊറിയ അമേരിക്കയുടെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ അനുവദിക്കില്ലെന്നുള്ള അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് സ്‌പെന്‍സര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരകൊറിയ അമേരിക്കയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഉത്തര- ദക്ഷിണ കൊറിയകള്‍ക്കിടയിലുള്ള സൈനിക രഹിത മേഖല അമേരിക്കന്‍ വൈസ് പ്രസിഡന്റ് സന്ദര്‍ശിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് റോങ്ങ് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്.

ഭീഷണി അമേരിക്കയ്ക്ക്

ഭീഷണി അമേരിക്കയ്ക്ക്

അമേരിക്ക സൈനിക നടപടി ആരംഭിച്ചാല്‍ ഏതറ്റം വരെയും പോകുമെന്നും ഐക്യരാഷ്ട്രസഭയിലെ ഉത്തരകൊറിയന്‍ അംബാസിഡര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ യുഎസ് വിമാനവാഹിനി കപ്പല്‍ യുഎസ് വിന്യസിച്ചത് ഉത്തരകൊറിയയെ കീഴടക്കാമെന്ന അമേരിക്കയുടെ വീണ്ടുവിചാരമില്ലാത്ത നടപടിയുടെ തെളിവാണെന്നും കൊറിയ കുറ്റപ്പെടുത്തുന്നു.

 സൈനികാഭ്യാസം മുന്നറിയിപ്പോ!!

സൈനികാഭ്യാസം മുന്നറിയിപ്പോ!!

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ തലസ്ഥാനനഗരമായ പ്യോംഗ്യാങ്ങില്‍ കൊറിയ സൈനികാഭ്യാസം നടത്തിയതും പ്യോഗ്യാങ്ങില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതും യുദ്ധത്തിനുള്ള മുന്നറിയിപ്പെന്നോണമായിരുന്നു.

ആയുധപരീക്ഷണങ്ങള്‍ സംഘര്‍ഷത്തിലേയ്ക്ക്

ആയുധപരീക്ഷണങ്ങള്‍ സംഘര്‍ഷത്തിലേയ്ക്ക്

ഉത്തരകൊറിയ ലോക രാഷ്ട്രങ്ങളുടെ മുന്നറിയിപ്പ് ലംഘിച്ച് നടത്തുന്ന ആയുധപരീക്ഷണങ്ങളാണ് ഉത്തരകൊറിയയെ ഏറ്റവുമൊടുവില്‍ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചതിന് പിന്നില്‍.

 ലക്ഷ്യം ജപ്പാനും ദക്ഷിണ കൊറിയ യും അമേരിക്കയും

ലക്ഷ്യം ജപ്പാനും ദക്ഷിണ കൊറിയ യും അമേരിക്കയും

ലോകരാജ്യങ്ങളായ അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയെ തകര്‍ക്കുമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി. എന്നാല്‍ ഉത്തരകൊറിയയ്‌ക്കെതിരെ പോരാടാന്‍ ദക്ഷിണ കൊറിയ അമേരിക്കയേയും ചൈനയെയും ഒപ്പം നിര്‍ത്തുമെന്ന ചില റിപ്പോര്‍ട്ടുകള്‍ ദക്ഷിണ കൊറിയയില്‍ നിന്ന് പുറത്തുവന്നിരുന്നു.

അമേരിക്ക ലോക സമാധാനത്തിന് ഭീഷണി

അമേരിക്ക ലോക സമാധാനത്തിന് ഭീഷണി

അമേരിക്ക ആഗോളസമാധാനവും സ്ഥിരതയും തകര്‍ക്കുന്നുണ്ടെന്നും പരമാധികാരമുള്ള രാഷ്ട്രങ്ങളിലേയ്ക്ക് അതിക്രമിച്ച് കടക്കുന്നത് ശരിയാണെന്ന ഗുണ്ടാ സംഘങ്ങളുടെ ചിന്താഗതിയാണ് അമേരിക്ക ഉപയോഗിക്കുന്നതെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തുന്നു.

English summary
North Korea has yet again slammed the United States. In its fresh salvo, North Korea has accused the US of creating a 'situation where nuclear war could break out an any time'.
Please Wait while comments are loading...