ഉത്തര കൊറിയയോട് കളിക്കാന്‍ അമേരിക്കയും വിറയ്ക്കും... 10 ആറ്റം ബോംബിനുള്ള 'വകുപ്പുണ്ട് 'കൈയ്യില്‍

Subscribe to Oneindia Malayalam

സിയോള്‍: ഇത്തിരിപ്പോന്നൊരു രാജ്യമാണ് ഉച്ചര കൊറിയ. പക്ഷേ അവരുടെ ഓരോ നീക്കവും അമേരിക്കയ്ക്ക് വലിയ ഭയം ആണ്. എന്താണ് അതിന് കാരണം?

തങ്ങളുടെ എക്കാലത്തേയും അടുപ്പക്കാരായ ദക്ഷിണ കൊറിയയുമായി ഉത്തര കൊറിയക്കുള്ള പ്രശ്‌നം മാത്രമല്ല കാരണം. ലോകത്തെ ഞെട്ടിച്ച് കൊണ്ട് അമേരിക്കയ്ക്ക് നേരെ ഒരു ആക്രമണം നടത്താന്‍ ഉത്തര കൊറിയ മടിക്കില്ലെന്നത് തന്നെ കാരണം.

അമേരിക്കയും ദക്ഷണി കൊറിയും ഭയക്കാന്‍ വേറേയും കാരണങ്ങളുണ്ട്. ഉത്തര കൊറിയയുടെ കൈവശം ഉള്ള പ്ലൂട്ടോണിയത്തിന്റെ അളവ്....

10 ആറ്റം ബോബ്

10 ആറ്റം ബോംബുകള്‍ നിര്‍മിക്കാനുള്ള പ്ലൂട്ടോണിയം ശേഖരം ഉത്തര കൊറിയയുടെ കൈവശം ഉണ്ടെന്നാണ് ആക്ഷേപം. മറ്റാരുമല്ല, അയല്‍ക്കാരും ശത്രുക്കളും ആയ ദക്ഷിണ കൊറിയയാണ് ഇത് ഉന്നയിച്ചിട്ടുള്ളത്.

പേടിച്ചേ പറ്റൂ... കാരണം

ഉത്തര കൊറിയയെ ഭയന്നേ പറ്റൂ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ദക്ഷിണ കൊറിയയും അമേരിക്കയും . ചുരുങ്ങിയ കാലത്തിനിടയ്ക്ക് അവര്‍ അഞ്ച് ആണവ പരീക്ഷണങ്ങളാണ് നടത്തിയത്. എണ്ണിയാലൊടുങ്ങാത്ത മിസൈല്‍ പരീക്ഷണങ്ങളും.

അമേരിക്ക വരെ എത്തുന്ന മിസൈല്‍

തങ്ങള്‍ അടുത്തതായി പരീക്ഷിക്കാന്‍ പോകുന്നത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആണ് എന്നാണ് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്ക വരെ എത്താന്‍ ശേഷിയുള്ള മിസൈല്‍.

ആറ്റം ബോബ് തന്നെ പ്രയോഗിക്കും

തങ്ങളുടെ കാര്യത്തില്‍ ഇടപെട്ടാല്‍ ആറ്റം ബോംബ് തന്നെ ഉപയോഗിക്കും എന്ന് പല തവണ ഭീഷണി മുഴക്കിയിട്ടുള്ള ആളാണ് കിം ജോങ് ഉന്‍. അക്കാര്യത്തില്‍ എല്ലാവര്‍ക്കും ഭയവും ഉണ്ട്.

എന്തൊക്കെയുണ്ടെന്ന് ആര്‍ക്കറിയാം

ദക്ഷിണ കൊറിയ പുറത്ത് വിടുന്ന വിവരങ്ങള്‍ മാത്രമേ ഉത്തര കൊറിയയെ കുറിച്ച് പുറം ലോകം അറിയുന്നുള്ളു. കൂടാതെ അവര്‍ ഔദ്യോഗികമായി പുറത്ത് വിടുന്ന കാര്യങ്ങളും. എന്തൊക്കെയാണ് അവിടെ ഉള്ളത് എന്നത് സംബന്ധിച്ച് അധികമാര്‍ക്കും അറിയില്ല എന്നതാണ് സത്യം.

അമേരിക്കയുടെ കണക്ക് വേറെയാണ്

2014 ല്‍ ഉത്തര കൊറിയയുടെ കൈവശം 10 മുതല്‍ 16 വരെ ആണവായുധങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് അമേരിക്കയുടെ കണക്ക്. അതിപ്പോള്‍ 21 എണ്ണം ആയിട്ടുണ്ടാകാമെന്നും അവര്‍ കരുതുന്നു. എന്നാല്‍ പുതിയ വിവരങ്ങള്‍ അമേരിക്കയേയും ഞെട്ടിപ്പിക്കുന്നതാണ്.

ഒരിക്കല്‍ നിര്‍ത്തിയതായിരുന്നു

യോങ്‌ബ്യോണിലെ ആണവന റിയാക്ടറിന്റെ പ്രവര്‍ത്തനം 2007ല്‍ ഉത്തര കൊറിയ നിര്‍ത്തിവച്ചതായിരുന്നു. എന്നാല്‍ 2013 ല്‍ കിങ് ജോണ്‍ ഉന്‍ അധികാരത്തിലേറിയതിന് ശേഷം ഇത് വീണ്ടും പ്രവര്‍ത്തിപ്പിച്ചുതുടങ്ങുകയായിരുന്നു.

ഈ വര്‍ഷം അണ്വായുധങ്ങള്‍ക്ക്

2017 ല്‍ നിര്‍ണായകമായ ആണവ മുന്നേറ്റങ്ങളാണ് ഉത്തര കൊറിയ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അത് മേഖലയില്‍ എന്ത് മാറ്റം ഉണ്ടാക്കും എന്നതാണ് ലോകം കാത്തിരിക്കുന്ന കാര്യം.

English summary
North Korea now has enough plutonium to make 10 nuclear bombs, South Korea said Wednesday, a week after leader Kim Jong-Un said it was close to test-launching an intercontinental ballistic missile.
Please Wait while comments are loading...