യുഎസുമായി ചർച്ചയ്ക്ക് തയ്യാറായി ഉത്തരകൊറിയ, എന്നാൽ അമേരിക്കയുടെ ആ ഡിമാന്റ് അംഗീകരിക്കില്ല...

 • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്നം മുറുകുമ്പോൾ പ്രശ്നപരിഹാരത്തിന് മുൻകൈ എടുത്ത് റഷ്യ. ഉത്തരകൊറിയയും അമേരിക്കയും തമ്മിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറാകണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് യുഎൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണെ അറിയിച്ചു. വിയന്നയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്  ശേഷമാണ് റഷ്യന്‍ വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സമവായ ചര്‍ച്ചകള്‍ക്ക് റഷ്യ നേതൃത്വം നല്‍കാമെന്നും ചര്‍ച്ചകളെ പിന്തുണക്കുമെന്നും സെര്‍ജി‌ലാവ്‌റോവ് അറിയിച്ചു. ഇന്റര്‍ഫാക്സ് ന്യൂസ് ഏജന്‍സിയാണ് ഇതുസബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തന്നെ പിന്തുണച്ചവരുടെ തിരോധാനത്തിനു പിന്നിൽ അണ്ണാഡിഎംകെ? ജീവന് ഭീഷണി, തുറന്ന് പറഞ്ഞ് വിശാൽ

എന്നാൽ ‌വിഷയത്തിൽ ടില്ലേഴ്സൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉത്തരകൊറിയൻ തീരത്ത് ഒരോ ദിവസവും സംഘർഷം വർധിച്ചു വരുന്നതിൻരെ പശ്ചത്തലത്തിലാണ് രഷ്യയുടെ ഇടപെടൽ. എന്നാൽ ഉത്തരകൊറിയ-യുഎസ് ചർച്ചയ്ക്ക് മുൻപ് ആണവനിരായുധീരണം സംബന്ധിച്ച ഉടമ്പടിക്ക് തയ്യാറാകണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. എന്നാല്‍ യുഎസിന്റെ ഈ ആവശ്യം പൂര്‍ണമായും ഉത്തരകൊറിയ തള്ളിക്കളഞ്ഞു.

ലൈസൻസ് എടുക്കാൻ പൈലറ്റ് മറന്നു; ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവിച്ചതിങ്ങനെ....

 ഉത്തരകൊറിയ ചർച്ചയ്ക്ക് തയ്യാർ

ഉത്തരകൊറിയ ചർച്ചയ്ക്ക് തയ്യാർ

അമേരിക്കയുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നു ഉത്തരകൊറിയ തയ്യാറാണെന്നു റഷ്യ വിദേകാര്യമന്ത്രി സെർജിലാവ്റോവ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലോഴ്സണെ അറിയിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കിടയിലെ സമവായ ചർച്ചയ്ക്ക് നേതൃത്വം നൽകാൻ തയ്യാറാണന്നു ചർച്ചയെ പിന്തുണക്കുന്നുവെന്നും സെർജിലാവ്റോവ് അറിയിച്ചിട്ടുണ്ട്.

യുഎൻ പ്രതിനിധി ഉത്തരകൊറിയയിൽ

യുഎൻ പ്രതിനിധി ഉത്തരകൊറിയയിൽ

യുഎൻ പ്രതിനിധിയുടെ ഉത്തരകൊറിയൻ സന്ദർശനത്തിനു ശേഷമാണ് അമേരിക്ക- ഉത്തരകൊറിയൻ ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്. യുഎൻ പ്രതിനിധിയായ ജെഫ്രി ഫെൽറ്റ്മാനാണ് പ്യോങ്യാങിലെത്തിയ്ത്. ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റി യോങ് ഹോയുമായി ചർച്ച നടത്തിയിരുന്നു. ആറു വർഷത്തിനു ശേഷമാണ് യുഎൻ പ്രതിനിധി ഉത്തരകൊറിയയിലെത്തുന്നതെന്നത് ശ്രദ്ധേയമാണ്.

അമേരിക്കയ്ക്ക് അതൃപ്തി

അമേരിക്കയ്ക്ക് അതൃപ്തി

യുഎൻ പ്രതിനിധി ജെഫ്രി ഫെൽറ്റ്മാന്റെ ഉത്തരകൊറിയൻ സന്ദർശനത്തിൽ അമേരിക്ക് കടുത്ത അതൃപ്തിയുണ്ടായതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. അമേരിക്കയിലെ മുൻ നയതന്ത്രജഞനായ ജെഫ്രി വാഷിങ്ടൺ അറിയാതെയാണ് സന്ദർശനം നടത്തിയത്.

 അമേരിക്കയ്ക്ക് മുന്നറിയിപ്പ്

അമേരിക്കയ്ക്ക് മുന്നറിയിപ്പ്

കൊറിയൻ അതിർത്തിയിൽ യുഎസും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസത്തിനെതിരെ മുന്നറിയിപ്പുമായി ഉത്തരകൊറിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യുദ്ധമുന്നറിയിപ്പിന്റെ ഭാഗമായാണ് അമേരിക്ക ഇത്തരത്തിലുള്ള സൈനികാഭ്യാസങ്ങൾ നടത്തുത്. യുദ്ധം ഇനി എന്നു ആരംഭിക്കുമെന്ന് ചോദ്യത്തിന് മറുപടി പറഞ്ഞാൽ മാത്രം മതിയെന്നും ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.

cmsvideo
  അമേരിക്ക-ഉത്തരകൊറിയ പോര് മുറുകുന്നു | Oneindia Malayalam
  യുദ്ധത്തിന് താൽപര്യമില്ല

  യുദ്ധത്തിന് താൽപര്യമില്ല

  ഒരു യുദ്ധത്തിന് തങ്ങൾക്ക് താൽപര്യമില്ലെന്നു ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ ക്ഷമയെ യുഎസ് തെറ്റിധരിക്കരുതെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം ഒരു യുദ്ധമുണ്ടായാൽ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഉത്തരകെറിയൻ വക്താവിനെ ഉദ്ധരിച്ച് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്

  English summary
  North Korea is open to direct talks with the US over their nuclear standoff, according to the Russian foreign minister, Sergei Lavrov, who said he passed that message to his counterpart, Rex Tillerson, when the two diplomats met in Vienna on Thursday.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്