കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താക്കീതുകൊണ്ട് ഉന്‍ പഠിക്കില്ല: അടുത്ത പരീക്ഷണം ഉടന്‍ മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ, തിരിച്ചടി !

ഉത്തരകൊറിയ ഏത് സമയത്തും ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപിക്കാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു

Google Oneindia Malayalam News

സോള്‍: ലോകത്തെ ഞെട്ടിച്ച ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്‍റെ ഭീതിയൊടുങ്ങും മുമ്പേ അടുത്ത പരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ. ഉടന്‍ തന്നെ ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കുമെന്നാണ് വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ക്ക് പുറമേ അയല്‍രാജ്യമായ ദക്ഷിണ കൊറിയയും നല്‍കുന്ന മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രിയോ ബുധനാഴ്ചയോ ഉത്തരകൊറിയ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷിപിക്കുമെന്നും ദക്ഷിണ കൊറിയ മുന്നറിയിപ്പ് നല്‍കുന്നു. ഉത്തരകൊറിയയുടെ പശ്ചിമ തീരത്തുനിന്ന് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കുമെന്നാണ് ദക്ഷിണ കൊറിയ ചൂണ്ടിക്കാണിക്കുന്നത്.

ഉത്തരകൊറിയയുടെ പശ്ചിമ തീരത്ത് ചലിക്കുന്ന റോക്കറ്റ് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് പശ്ചിമ തീരത്തുനിന്ന് ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമത്തിന്‍റെ ഭാഗമാണെന്നും ദക്ഷിണകൊറിയന്‍ ദിനപത്രം ഏഷ്യ ബിസിനസ് ഡെയ് ലി ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

 ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍

ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍

ഉത്തരകൊറിയയുടെ പശ്ചിമ തീരത്ത് ചലിക്കുന്ന റോക്കറ്റ് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് പശ്ചിമ തീരത്തുനിന്ന് ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമത്തിന്‍റെ ഭാഗമാണെന്നും ദക്ഷിണകൊറിയന്‍ ദിനപത്രം ഏഷ്യ ബിസിനസ് ഡെയ് ലി ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരീക്ഷണം തടസ്സപ്പെടുത്തുന്നതിന് വേണ്ടി രാത്രിയായിരിക്കും മിസൈല്‍ വിക്ഷേപിക്കുകയെന്നും മാധ്യമം ചൂണ്ടിക്കാണിക്കുന്നു.

 പ്രതിരോധ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്

പ്രതിരോധ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്


ഉത്തരകൊറിയ ഏത് സമയത്തും ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപിക്കാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 സൈനികാഭ്യാസം താക്കീത്!

സൈനികാഭ്യാസം താക്കീത്!

ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് രണ്ട് ദിവസത്തിന് ശേഷം ദക്ഷിണ കൊറിയന്‍ നാവികസേന ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി സൈനികാഭ്യാസം നടത്തും. ജപ്പാന്‍ കടലിലാണ് 2500 ടണ്‍ ഭാരമുള്ള ഫ്രിഗേറ്റ് ഗാങ് വോണ്‍, 1000 ടണ്ണുള്ള പട്രോള്‍ കപ്പല്‍, 400 ടണ്ണുള്ള ഗെയ്ഡഡ് മിസൈല്‍ എന്നിവ അണിനിരത്തിക്കൊണ്ട് സൈനികാഭ്യാസം നടത്തുന്നത്. ദക്ഷിണ കൊറിയന്‍ നാവിക സേന പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 മിസൈല്‍ പ്രതിരോധം

മിസൈല്‍ പ്രതിരോധം

തിങ്കളാഴ്ച വൈകിട്ട് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേയും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കൂടുതല്‍ നോണ്‍ ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ധാരണയിലെത്തിയിരുന്നു. നേരത്തെ തന്നെ ദക്ഷിണ കൊറിയ ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും പൂര്‍ത്തിയാക്കാതെ പോയതാണ് ഈ പദ്ധതി. നിലവില്‍ ഉത്തരകൊറിയയുടെ പ്രകോപനം കൊണ്ട് കൊറിയന്‍ ഭൂഖണ്ഡത്തിലുള്ള അസ്വാസര്യങ്ങള്‍ക്കിടെയാണ് ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള നീക്കം ശക്തമാകുന്നത്.

 ഉത്തരകൊറിയയ്ക്ക് ഉപരോധം

ഉത്തരകൊറിയയ്ക്ക് ഉപരോധം


അണുവായുധ പരീക്ഷണങ്ങള്‍ നിയന്ത്രമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡ‍ന്‍റ് ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലും ചേര്‍ന്ന് ഉത്തരകൊറിയയ്ക്ക് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണുള്ളത്. ട്രംപും മെര്‍ക്കലും കഴിഞ്ഞദിവസം നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഇക്കാര്യങ്ങളാണ് ചര്‍ച്ചയായതെന്ന് മെര്‍ക്കലിന്‍റെ വക്താവ് വ്യക്തമാക്കി. പ്രശ്നത്തിന് സമാധാനപരമായി പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

 യുഎസ് ഐക്യരാഷ്ട്രസഭയില്‍

യുഎസ് ഐക്യരാഷ്ട്രസഭയില്‍

ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ലോകത്തിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും രാജ്യത്തിനെതിരെ സാധ്യമായ ശക്തമായ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ യുഎസ് പ്രതിനിധി നിക്കി ഹാലെ ഉന്നയിച്ചിരുന്നു. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്നും നയതന്ത്ര തലത്തില്‍ ഉത്തരകൊറിയയെ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ഇതുകൊണ്ട് ഫലമുണ്ടാകില്ലെന്നും നിക്കി ഹാലെ ചൂണ്ടിക്കാണിച്ചു.

 ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.

English summary
According to various media reportrs, North Korea may launch ICBM tonight or tomorrow. South Korea said on Tuesday an agreement with the United States to scrap a weight limit on its warheads would help it respond to North Korea's nuclear and missile threat after Pyongyang conducted its sixth and largest nuclear test two days ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X