40 റൗണ്ട് വെടിവെച്ചു...ദക്ഷിണ കൊറിയയിലേക്കു കടക്കാൻ ശ്രമിച്ച സൈനികന് നേരിടേണ്ടിവന്നത്, പിന്നിൽ ഉൻ

  • Posted By:
Subscribe to Oneindia Malayalam

സോൾ: ദക്ഷിണ കൊറിയയിലേയ്ക്ക് കടക്കാൻ ശ്രമിച്ച സൈനികനെ ഉത്തരകൊറിയ വെടിവെച്ചു വീഴ്ത്തി. സൈനികനു നേരെ നാൽപ്പതു റൗണ്ട് വെടിവെയ്ക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. സൈനികന്റെ അവസ്ഥ അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ പാൻമുൻജോം പ്രവശ്യയിലാണ് സംഭവം നടന്നത്. ഉത്തരകൊറിയൻ അതിർത്തി വഴി ദക്ഷിണ കൊറിയയിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൈനികന് നേരെ വെടിവെയ്പ്പുണ്ടായതന്നും ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്.

ഭീകരതയ്ക്കെതിരെ ഒരുമിച്ചു നിൽക്കാം, ആസിയാൻ സമ്മേളനത്തിൽ മോദി, പിന്തുണച്ച് അമേരിക്ക...

ദക്ഷിണ കൊറിയയിലേയ്ക്ക് കടക്കാൻ ശ്രമിച്ച സൈനികനെ പിന്തുടരുകയും അയാൾക്കു നേരെ വെടിയുതിർക്കുകയുമായിരുന്നു. വെടിയുണ്ടയേറ്റ ഇയാൾ ഒരു കൊട്ടിടത്തിന്റെ മറവിൽ അഭയം തേടുകയായിരുന്നു. പിന്നീട് ഇായാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയും ചെയ്തു.

 പ്രതികരിക്കാതെ ഉത്തരകൊറിയ

പ്രതികരിക്കാതെ ഉത്തരകൊറിയ

സൈനികനെ വെടിവെച്ചു വീഴ്ത്തിയ സംഭവത്തിൽ ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതെസമയം വെടിയേറ്റ സൈനികൻ ഉത്തരകൊറിയയുടെ അതിർത്തി രക്ഷാസേനയിൽ ഉൾപ്പെടുന്നയാളല്ലയെന്ന് ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്. സൈനികൻ ധരിച്ചിരുന്ന യൂണിഫോമിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

അതിർത്തിയിൽ അമേരിക്കൻ സൈന്യം

അതിർത്തിയിൽ അമേരിക്കൻ സൈന്യം

ഉത്തരകൊറിയ- ദക്ഷിണ കൊറിയ ബന്ധം ദിനംപ്രതി വഷളാവുകയാണ്. ഇരു രാജ്യങ്ങളും മുഖാമുഖം നിൽക്കുന്ന അതിർത്തി മേഖലയാണ് പാൻമുൻജോം, പ്രശ്നബാധ്യത മേഖലയായതുകൊണ്ട് അമേരിക്കയുടെ നേതൃത്വത്തിലുളള യുഎൻസി കമാൻഡോസാണ് ഇവിടെ സുരക്ഷ നിർവഹിക്കുന്നത്.

ഉത്തരകൊറിയയ്ക്കെതിരെ സംയുക്ത സൈനികാഭ്യാസം

ഉത്തരകൊറിയയ്ക്കെതിരെ സംയുക്ത സൈനികാഭ്യാസം

കൊറിയൻ പെനിൻസുലയോട് ചേർന്നായിരിക്കും ദക്ഷിണ കൊറിയ- യുഎസ്-ജപ്പാൻ സംയുകത സൈനികാഭ്യാസം നടത്തിയിരുന്നു. ജപ്പാന്റെ യുദ്ധക്കപ്പലുകളായ ഇസെ, ഇനാസുമ, മകിനാമി എന്നീ കപ്പലുകളും, അമേരിക്കയുടെ യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ള റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ്, യുഎസ്എസ് തിയോഡർ റൂസ്‌വെൽറ്റ് എന്നീവയും 14 യുഎസ് പടക്കപ്പലുകളും സൈനികാഭ്യാസത്തിൽ പങ്കെടുക്കും. ദക്ഷിണ കൊറിയയുടെ ഏഴ് കപ്പലുകളായിരിക്കും സൈനികാഭ്യാസത്തിൽ യുഎസിനോടൊപ്പം പങ്കെടുത്തു. കൂടാതെ നാവികാഭ്യാസത്തിനോടൊപ്പം വ്യോമാഭ്യാസവും ഉണ്ടായിരുന്നു.

ഉന്നിനുള്ള മുന്നറിയിപ്പ്

ഉന്നിനുള്ള മുന്നറിയിപ്പ്

ദക്ഷിണ കൊറിയ- യുഎസ്-ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം ഉത്തരകൊറിയയ്ക്കുള്ള മുന്നറിയിപ്പാണ്. ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് പ്രകോപനമായ പ്രവർത്തനങ്ങളുണ്ടായാൽ കനത്ത തിരിച്ചടിയായിരിക്കും ഫലമെന്ന് ഓർമിപ്പിക്കാനാണ് സൈനികാഭ്യാസമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയയുടെ ശക്തമായ ആണവ പരീക്ഷണങ്ങൾക്ക് ഒരു മുന്നറിയിപ്പു നൽകനാണ് യുഎസ്- ദക്ഷിണ കൊറിയ- ജപ്പാൻ എന്നീവയുടെ സൈനികാഭ്യാസം.

ട്രംപിന്റെ ഏഷ്യൻ പര്യടനം

ട്രംപിന്റെ ഏഷ്യൻ പര്യടനം

ഉത്തരകൊറിയയ്ക്കെതിരെ പ്രതിരോധ സൃഷ്ടിക്കാനായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ പര്യടനം. ജപ്പാൻ, ദക്ഷിണകൊറിയ, ചൈന, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങൽ എഷ്യൻ പര്യടനത്തിന്റെ ബാഗമായി ട്രംപ് സന്ദർശിച്ചിട്ടുണ്ട്. രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്ന രാജ്യത്തിനെതിരെ ഒന്നായി പോരാടണമെന്നും ട്രംപ് രാജ്യങ്ങളോട് ആഹ്വാനെ ചെയ്തിരുന്നു. ട്രംപിന്റെ സന്ദർശനത്തിനു ശേഷമാണ് ഉത്തരകൊറിയയെ വെല്ലുവിളിച്ചു അമേരിക്ക- ദക്ഷിണകൊറിയ-ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
North Korean soldiers fired about 40 rounds at a comrade fleeing into South Korea and hit him five times, the south’s military has said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്