കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി ഭാഗ്യമല്ല; യുവാവ് പെട്ടി തുറന്നപ്പോള്‍ ഒന്നരക്കോടി; പിന്നാലെ കേസും കോടതിയും; ഒടുവില്‍...

Google Oneindia Malayalam News
meoney

പെട്ടെന്നൊരു ദിവസം നിങ്ങളുടെ കയ്യില്‍ കോടിക്കണക്കിന് രൂപ വന്നുചേര്‍ന്നാലോ, ആദ്യം ഒന്നു ഞെട്ടും. പിന്നെ ഈ പണം എങ്ങനെ ചെലവാക്കുമെന്ന് ആലോചിക്കും. എന്നാല്‍ ഇപ്പോഴിത ആപ്രതീക്ഷിതമായ കോടിക്കണക്കിന് രൂപ വന്നുചേര്‍ന്ന ഒരു യുവാവിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ലോട്ടറിയിലൂടെയോ മറ്റ് സമ്മാനങ്ങളിലൂടെയോ ആണ് തുക ലഭിച്ചതെന്ന് നിങ്ങള്‍ കരുതിയതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സംഭവം ഇങ്ങനെയാണ്.

രണ്ട് പെട്ടികള്‍

രണ്ട് പെട്ടികള്‍

ഒരു വീടിന്റെ പുനര്‍നിര്‍മ്മാണ ജോലിക്കിടെയാണ് യുവാവിന് ഒന്നരക്കോടിയോളം രൂപ ലഭിച്ചത്. വീടിനുള്ളിലെ ശുചിമുറി പൊളിക്കുന്നതിനിടെയാണ് യുവാവിന് രണ്ട് പെട്ടികള്‍ ലഭിച്ചത്. ഏറെ പഴക്കം ചെന്ന പെട്ടികളായിരുന്നു അത്. തുടര്‍ന്ന് പെട്ടിയുടെ ഒരു ഭാഗം തുറന്നു നോക്കിയപ്പോഴാണ് യുവാവ് ശരിക്കും ഞെട്ടിയത്. ആ പെട്ടിയില്‍ നിറയെ നോട്ടുകെട്ടുകളായിരുന്നു. ആദ്യം ഞെട്ടിയ യുവാവ് ഉടന്‍ തന്നെ വീട്ടുടമയെ വിവരം അറിയിച്ചു.

ഒന്നര കോടിയോളം രൂപ

ഒന്നര കോടിയോളം രൂപ

പിന്നീട് രണ്ട് പേരും ചേര്‍ന്നാണ് ആ പെട്ടി തുറന്നുനോക്കിയത്. രണ്ട് പേരും ശരിക്കും ഞെട്ടിയെന്ന് പറയാം. ആദ്യം അവര്‍ക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല. രണ്ട് പെട്ടികളിലുമായി ഒന്നര കോടിയോളം രൂപയാണ് അവര്‍ക്ക് ലഭിച്ചത്. യു എസിലെ ഒരു കെട്ടിടം പണിക്കാരനായ ബോബ് കിറ്റ്‌സ് ആണ് ഇത്തരത്തില്‍ അത്യപൂര്‍വമായ ഒരു ധനശേഖരം കണ്ടെത്തിയത്.

 അഡ്രസ് എഴുതിയ കത്ത്

അഡ്രസ് എഴുതിയ കത്ത്

അമാന്‍ഡ് റീസ് എന്ന സ്ത്രീയുടെ വീട്ടില്‍ പണിക്കെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് ധനശേഖരം കണ്ടെത്തിയത്. പെട്ടിയില്‍ പണത്തിനൊപ്പം ഒരു അഡ്രസ് എഴുതിയ കത്തും ലഭിച്ചിരുന്നു. അതില്‍ പി ഡണ്‍ ന്യൂസ് ഏജന്‍സിയുടെ വിലാസമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പെട്ടികളില്‍ ഒന്നില്‍ 1.24 കോടി രൂപയും രണ്ടാമത്തേതില്‍ 26 ലക്ഷം രൂപയായിരുന്നു.

ഇരുവരും തമ്മില്‍ തര്‍ക്കം

ഇരുവരും തമ്മില്‍ തര്‍ക്കം

തുടര്‍ന്ന് രണ്ട് പേരും ചേര്‍ന്ന് പണം വീതിച്ചെടുക്കാന്‍ തീരുമാനിച്ചു. തന്റെ വീട്ടില്‍ നിന്ന് കിട്ടിയ പണമായത് കൊണ്ട് പണത്തിന്റെ പത്ത് ശതമാനം മാത്രമേ ജോലിക്കാരന് നല്‍കുമെന്നാണ് അമാന്‍ഡ അറിയിച്ചത്. എന്നാല്‍ പണത്തിന്റെ 40 ശതമാനം വേണമെന്ന് കീറ്റ്‌സ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കത്തിലായി.

കേസായി കോടതിയിലേക്കും

കേസായി കോടതിയിലേക്കും

തര്‍ക്കം രൂക്ഷമായതോടെ പണം കിട്ടിയ കാര്യം നാട്ടില്‍ മുഴുവന്‍ പാട്ടായി. ഈ സംഭവം അറിഞ്ഞ് പി ഡണ്‍ ന്യൂസ് ഏജന്‍സിയും രംഗത്തെത്തി. ഇതോടെ സംഭവം ഒരു കേസായി കോടതിയിലേക്കും എത്തി. പണം കൈവശം വച്ചിരിക്കുന്ന അമാന്‍ഡയെ കോടതി വിചാരണക്കായി വിളിച്ചുവരുത്തി. എന്നാല്‍ ലഭിച്ച പണത്തില്‍ നിന്ന് 11 ലക്ഷം രൂപ വിനോദ യാത്രക്കായി ചെലവഴിച്ചെന്നും 47 ലക്ഷം രൂപ മോഷണം പോയുമെന്നും അമാന്‍ഡ കോടതിയെ അറിയിച്ചു.

പണം മോഷണം പോയി

പണം മോഷണം പോയി

ഉണ്ണി മുകുന്ദൻ കേസ് കൊടുത്താൽ റോബിനെതിരെ ദൃക്സാക്ഷിയെ കൊടുക്കാം; അഖിൽ മാരാർഉണ്ണി മുകുന്ദൻ കേസ് കൊടുത്താൽ റോബിനെതിരെ ദൃക്സാക്ഷിയെ കൊടുക്കാം; അഖിൽ മാരാർ

പണം മോഷ്ടിക്കപ്പെട്ടതിനെ കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടിട്ടില്ലെന്നും തന്റെ പണം മോഷ്ടിച്ചത് കെട്ടിടം പണിക്കാരനായ കീറ്റ്‌സ ആണെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. ഇനി കയ്യിലുള്ള 20 ലക്ഷം രൂപയില്‍ തനിക്ക് അവകാശം വേണ്ടെന്നും ഇവര്‍ കോടതിയെ അറിയിച്ചു. അതേസമയം, പണം മോഷ്ടിച്ചത് ആരാണെന്ന് സംബന്ധിച്ച് അറിയുന്നതിന് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.

കോടതി ഉത്തരവ്

കോടതി ഉത്തരവ്

ഒരു കൊല്ലം കൊണ്ട് പണം ഉണ്ടാക്കി, ഇനി രാഷ്ട്രീയത്തിലേക്കെന്ന് റോബിൻ; സ്വന്തം പാർട്ടി? മറുപടിഒരു കൊല്ലം കൊണ്ട് പണം ഉണ്ടാക്കി, ഇനി രാഷ്ട്രീയത്തിലേക്കെന്ന് റോബിൻ; സ്വന്തം പാർട്ടി? മറുപടി

പകരം അവശേഷിക്കുന്ന പണത്തിന് 13.7 ശതമാനം ബോബ് കിറ്റ്‌സിനും ബാക്കിയുള്ള പണം പി. ഡണിന്റെ 21 അനന്തരാവകാശികള്‍ക്കുമായി വീതിച്ച് നല്‍കാനും കോടതി ഉത്തരവിട്ടു. പി. ഡണിന്റെ മേല്‍വിലാസം പെട്ടിക്കുള്ളില്‍ ഉള്ളത് കൊണ്ടാണ് പണത്തിന്റെ അവകാശം അവര്‍ക്ക് കൂടി ലഭിച്ചത്.

English summary
Not a Lottery Luck: worker received one and a half crore rupees While renovating the house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X