ഇറാഖില്‍ വ്യോമാക്രമണത്തിന് ഒബാമയുടെ അനുമതി
ന്യൂയോര്‍ക്ക്: ഇറാഖില്‍ ആവശ്യമെങ്കില്‍ വ്യോമാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പെന്റഗണിന് അനുമതി നല്‍കി. ഐസിസ് തീവ്രവാദികളുടെ ഇടപെടല്‍ സാധാരണ ജനങ്ങളുടേയും മത ന്യൂനപക്ഷങ്ങളുടേയും ജീവന് ഭീഷണിയായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ഒബാമ വ്യക്തമാക്കുന്നു.
എന്നാല്‍ ഇറാഖിലെ പ്രതിസന്ധിക്ക് അമേരിക്കയുടെ സൈനിക ഇടപെടലിലൂടെ പരിഹാരം കണ്ടെത്താമെന്ന് ഒബാമ കരുതുന്നില്ല. അമേരിക്കന്‍ പട്ടാളക്കാരെ ഇതിനായി ഇറാക്കിലേക്ക് അയക്കില്ലെന്നും ബരാക് ഒബാമ വ്യക്തമാക്കി.

സദ്ദാം ഹുസൈനെ താഴെയിറക്കാനായി ഒരു ദശാബ്ദത്തോളമാണ് അമേരിക്കന്‍ സൈന്യം ഇറാക്കില്‍ ചെലവഴിച്ചത്. പതിനായിരക്കണക്കിന് സാധാരണക്കാര്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ അമേരിക്കന്‍ സൈന്യത്തിനും വന്‍ ആള്‍നാശം ഉണ്ടായി. ഇത് അമേരിക്കയില്‍ വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. 2011 ല്‍ ആണ് സൈന്യം ഇറാക്കില്‍ നിന്ന് പിന്‍ വാങ്ങിയത്.
ഇറാഖില്‍ വ്യോമാക്രമണത്തിന് ഒബാമ സമ്മതം മൂളിയതിനെ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നിരീക്ഷിക്കുന്നത്. ഇറാഖില്‍ വീണ്ടും അമേരിക്കന്‍ അധിനിവേശത്തിനുള്ള ശ്രമമാണെന്നും സംശയിക്കുന്നവരുണ്ട്.
ഇറാഖില്‍ ഐസിസ് തീവ്രവാദികളുടെ ആക്രമണം ഭയന്ന് ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് അമേരിക്കന്‍ വ്യോമസേന ഇതിനകം തന്നെ സഹായങ്ങള്‍ എത്തിക്കുന്നുണ്ടെന്ന് ഒബാമ പറഞ്ഞു. പല നഗരങ്ങളും ഐസിസ് കീഴടക്കിയതോടെ ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹം ആശങ്കയിലാണ്. ഇതാണ് അമേരിക്കയുടെ ഇപ്പോഴത്തെ തീരുമാനത്തിന് പിറകിലെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications