കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണ വില കുതിക്കുന്നു.... പക്ഷേ കാത്തിരിക്കുന്നത് പ്രതിസന്ധി... ഇറാന്റെ ഉപരോധം വിപണിയെ ബാധിക്കും!!

Google Oneindia Malayalam News

റിയാദ്: ആഗോള വിപണിയില്‍ ഇടവേളയ്ക്ക് ശേഷം എണ്ണവില കുതിച്ചുയരുന്നു. ബാരലിന് 70 ഡോളറിന് അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വലിയ പ്രതിസന്ധിയെയാണ് എണ്ണ വിപണി നേരിടാനൊരുങ്ങുന്നത്. പ്രധാനമായി രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് ജൂലായില്‍ സൗദിയുടെ ഉല്‍പ്പാദനം കുറച്ചതാണ്. മറ്റൊന്ന് ഇറാനെതിരെയുള്ള അമേരിക്കയുടെ ഉപരോധം ശക്തമായതാണ്. ഇതോടെ ആഗോള എണ്ണ വിപണിയിലേക്കുള്ള ഒഴുകില്‍ കാര്യമായ കുറവുണ്ടാകും. അമേരിക്കയുടെ ക്രൂഡോയിലിനും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം ആഗോള സാമ്പത്തിക മേഖലയെ ഒന്നടങ്കം സ്വാധീനിക്കുന്ന രാഷ്ട്രീയ തീരുമാനമാണ് അമേരിക്കുടേത്. ഇറാന്റെ അഭാവത്തില്‍ ചൈന എണ്ണ കയറ്റുമതിയിലേക്ക് എത്തുമോ എന്നാണ് പ്രതീക്ഷിക്കുന്നത്. ചൈന യുഎസില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി കുറച്ചത് വലിയൊരു തിരിച്ചടിയായിട്ടാണ് കാണുന്നത്. ഇരുവരും തമ്മിലുള്ള വ്യാപാര യുദ്ധമാണ് ഈ മേഖലയില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നത്.

ഗള്‍ഫ് മേഖലയ്ക്ക് പ്രതീക്ഷ

ഗള്‍ഫ് മേഖലയ്ക്ക് പ്രതീക്ഷ

പ്രതിസന്ധി തല്‍ക്കാലം ഒഴിയുമെന്ന പ്രതീക്ഷയയിലായിരുന്നു ഗള്‍ഫ് മേഖല. പ്രതീക്ഷിച്ച പോലെ എണ്ണ വിപണിയില്‍ കുതിപ്പുണ്ടാക്കിയിരിക്കുകയാണ്. ജൂലായില്‍ സൗദി എണ്ണ ഉല്‍പ്പാദനം കുറച്ച ശേഷം വലിയ തിരിച്ചടിയുണ്ടായിരുന്നു. ഇതിന് ശേഷമുള്ള കുതിപ്പായിരുന്നു ഇത്. പക്ഷേ ഇവിടെയും പ്രശ്‌നമാണ്. ഈ വര്‍ഷം ബാരലിന് 80 ഡോളറിന് മുകളില്‍ പോയിരിക്കുന്നു. ഇത് വച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ വളര്‍ച്ച അമ്പരിപ്പിക്കുന്നതാണെന്ന് പറയാനാവില്ല.

ഇറാനെതിരെ ഉപരോധം

ഇറാനെതിരെ ഉപരോധം

ആഗോള വിപണിക്ക് ഏറ്റവും വലിയ തിരിച്ചടി ഇറാനെതിരെയുള്ള അമേരിക്കയുടെ ഉപരോധമാണ്. സുപ്രധാന മാര്‍ക്കറ്റുകളിലേക്കൊന്നും ഇറാനില്‍ നിന്നുള്ള എണ്ണ എത്താനിടയില്ല. ഇവര്‍ക്കൊക്കെ ട്രംപ് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. യൂറോപ്പിലേക്ക് അതുകൊണ്ട് എണ്ണയുടെ വരവ് നില്‍ക്കും. സൗദിയില്‍ നിന്നുള്ള എണ്ണയുടെ കുറവ് കൂടിയാവുമ്പോള്‍ എണ്ണ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. സൗദി തങ്ങളുടെ ഉല്‍പ്പാദനം കൂട്ടിയില്ലെങ്കില്‍ ആഗോള വിപണിക്ക് പിടിച്ച് നില്‍ക്കാനാവില്ല.

മൂന്ന് രാജ്യങ്ങളില്‍

മൂന്ന് രാജ്യങ്ങളില്‍

ആഗോള വിപണിയില്‍ മൂന്ന് രാജ്യങ്ങളാണ് പ്രധാനമായും എണ്ണ കയറ്റുമതി നിയന്ത്രിക്കുന്നത്. സൗദി അറേബ്യയും ഇറാനും കഴിഞ്ഞാല്‍ അമേരിക്കയാണ്. ഇതില്‍ ആദ്യത്തെ രണ്ട് രാജ്യങ്ങള്‍ തല്‍ക്കാലം പ്രതിസന്ധിയിലാണ്. അമേരിക്ക കയറ്റുമതിയുടെ കാര്യത്തില്‍ കുരുക്കിലാണ്. ട്രംപിന്റെ വിദേശനയങ്ങള്‍ കാരണം പലരാജ്യങ്ങളും അമേരിക്കയുമായി വ്യാപാര യുദ്ധത്തിലാണ്. കഴിഞ്ഞ മാസം 10.29 മില്യണ്‍ ബാരലുകളാണ് നിത്യേന സൗദി കയറ്റുമതി ചെയ്തിരുന്നത്. ജൂണിനെ അപേക്ഷിച്ച് രണ്ട് ലക്ഷം ബാരലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

അമേരിക്കയുടെ തന്ത്രം

അമേരിക്കയുടെ തന്ത്രം

എണ്ണ വിപണിയില്‍ ഉണ്ടാവാന്‍ പോകുന്ന പ്രതിസന്ധി അമേരിക്കയുടെ തന്ത്രമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇറാനെതിരെ ഉപരോധം പൂര്‍ണാര്‍ത്ഥത്തില്‍ വിജയകരമാകണമെന്ന് യുഎസ് പ്രതീക്ഷിക്കുന്നുണ്ട്. ഇത് വഴി ആഗോള വിപണിയില്‍ എണ്ണയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണം കുത്തനെ വര്‍ധിക്കും. ഈ സമയത്ത് വിപണിയില്‍ അമേരിക്ക ഇടപെടുകയും പ്രതിസന്ധി പരിഹരിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി എണ്ണ വിപണിയില്‍ ഇറാന് പകരം മേധാവിത്തം സ്ഥാപിക്കാനും ട്രംപ് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

വില വര്‍ധിക്കുന്നതും പ്രതിസന്ധി

വില വര്‍ധിക്കുന്നതും പ്രതിസന്ധി

വിപണിയില്‍ എണ്ണയുടെ വില അമിതമായി വര്‍ധിക്കുന്നതും പ്രതിസന്ധിയാണ്. സൗദിക്കും ഇതേ നിലപാടാണുള്ളത്. ബാരലിന് 50 ഡോളറിന് താഴെ പോകാന്‍ സൗദിക്ക് താല്‍പര്യമില്ല. പക്ഷേ 80 ഡോളറിനുള്ളില്‍ നിര്‍ത്താനും താല്‍പര്യമുണ്ട്. പ്രധാനമായും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനെ കുറിച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അതേസമയം ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള വിലയില്‍ സൗദി കുറവ് വരുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയെയും ചൈനയെയും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്.

റഷ്യയും എത്തും

റഷ്യയും എത്തും

എണ്ണ കയറ്റുമതിയിലേക്ക് റഷ്യയും എത്തുമെന്നാണ് സൂചന. ചെങ്കടല്‍ വഴിയുള്ള കയറ്റുമതി തുടരുന്നതോടെ തല്‍ക്കാലത്തേക്കുള്ള പ്രതിസന്ധി ഒഴിയുമെന്നാണ് സൂചന. സൗദിയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പല രാജ്യങ്ങളും കുറയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എണ്ണ വിലയില്‍ സൗദി നേരത്തെ കുറവും വരുത്തിയിരുന്നു. ഇതോടെ പഴയ ആവശ്യക്കാര്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. പക്ഷേ റഷ്യയും അമേരിക്കയും ചെറുകിട വ്യാപാരികളാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ സൗദി ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടി വരുമെന്നും ഇറാന്റെ ഉപരോധം മാറ്റേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ട്.

യുഎസ് കമ്പനികള്‍ക്ക് നഷ്ടം

യുഎസ് കമ്പനികള്‍ക്ക് നഷ്ടം

യുഎസ് എണ്ണ വിപണിയില്‍ കടുത്ത നഷ്ടം നേരിട്ട് കൊണ്ടിരിക്കുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യുഎസ് കമ്പനികള്‍ കയറ്റുമതി കുറച്ചിരിക്കുകയാണ്. പ്രധാനമായും ഉല്‍പ്പാദന ചെലവ് കുത്തനെ വര്‍ധിച്ചതാണ് നഷ്ടം വര്‍ധിക്കാനുള്ള കാരണം. മെയ്-ജൂലൈ കാലയളവില്‍ ക്രൂഡോയിലിന്റെ വിലത്തകര്‍ച്ച പല കമ്പനികളുടെയും നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്. അതേസമയം ചെങ്കടല്‍ വഴിയുള്ള വ്യാപാരം ആഗോള എണ്ണവിപണിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുമെന്നാണ് പ്രവചനം.

മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍.... ഗഡ്കരിയുടെ ചോദ്യം എല്ലാം ഇന്ത്യക്കാര്‍ക്കുമുള്ള മറുപടി!!മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍.... ഗഡ്കരിയുടെ ചോദ്യം എല്ലാം ഇന്ത്യക്കാര്‍ക്കുമുള്ള മറുപടി!!

മരിക്കാതെ മകൻ ഒരു ദിവസം ശവങ്ങൾക്ക് കാവൽ.. അവർ രണ്ടാം ദിനം തിരികെ വന്നു, അടിച്ച് കൊന്നു!മരിക്കാതെ മകൻ ഒരു ദിവസം ശവങ്ങൾക്ക് കാവൽ.. അവർ രണ്ടാം ദിനം തിരികെ വന്നു, അടിച്ച് കൊന്നു!

English summary
Oil prices rise after Saudi Arabia output dips; US drilling stalls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X