ഒമൈക്രാണ്‍; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പോകുന്നവര്‍ശ്രദ്ധിക്കുക, നിര്‍ദേശങ്ങള്‍ഇങ്ങനെ
ദുബൈ: ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് അവരുടെ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കുകയും വിമാനത്താവളങ്ങളില്‍ എത്തിചേര്‍ന്നവര്‍ക്കും, പുറപ്പെടുന്നവര്‍ക്കും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള യാത്ര നിരോധനം പുറപ്പെടുന്നതിന് മുമ്പും, എത്തിയതിന് ശേഷവുമുള്ള പരിശോധനകളും നടപടിക്രമങ്ങളും നിരവധി യാത്രക്കാരെയാണ് അവധിയെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.
ലോകാരോഗ്യ സംഘടന ഒമൈക്രോണ്‍ വകഭേദത്തെ ആശങ്കയുള്ള വകഭേദമാണെന്ന് പറഞ്ഞിരുന്നു. ഈ പശ്ചാതലത്തില്‍ ടൂറിസം വകുപ്പുകളിലെ വര്‍ധിച്ചുവരുന്ന ബുക്കിംഗുകള്‍ അവര്‍ റദ്ദാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നും എല്ലാ രാജ്യങ്ങളിലേക്കും വിമാന സര്‍വീസ് ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഒമൈക്രോണ്‍ വകഭേദം കൂടുതല്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ചതോടെ ആ തീരുമാനം ഇന്ത്യ മാറ്റിവെക്കുകയായിരുന്നു.

ഡിസംബറിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നത്. പ്രത്യേകിച്ച് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണമാണ് വര്‍ധിക്കുന്നത്. അതിനാല്‍ തന്നെ വിമാനടിക്കറ്റിന്റെ നിരക്കും വര്‍ധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ പോയി പുതുവര്‍ഷവും, ക്രിസ്തുമസും അഘോഷിക്കാനാണ് യുഎഇ പ്രവിസികളുടെ പദ്ധതിയെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. അത്‌കൊണ്ട് തന്നെ ഇന്ത്യയില്‍ യുഎഇയില്‍ നിന്നുള്ള യാത്രകാര്‍ക്കുള്‍പ്പെടെ കര്‍ശന യാത്ര നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവെ, സിംഗപ്പൂര്‍, ഹോങ്‌കോങ്, ഇസ്രായേല്‍, യുറോപ്പ്, യൂകെ എന്നീ രാജ്യങ്ങളെ അപകട സാധ്യത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക് വിധേയമാകണം. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സ നല്‍കുകയും ചെയ്യും. നെഗറ്റീവ് ആണെങ്കില്‍ ഏഴ് ദിവസം ക്വാറന്റൈനിലും ശേഷം എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റും സത്യവാങ്മൂലവും വിദേശ യാത്രക്കാരുടെ പോര്‍ട്ടാലായ ഇന്ത്യയുടെ എയര്‍ സുവിധ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം കൂടാതെ വിമാനത്താവളത്തിലെത്തിയ ശേഷം നിര്‍ബന്ധിത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകുകയും വേണം.

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ സത്യവാങ്മൂലം എയര്‍ യുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കും യാത്രക്കാര്‍ക്ക് മുമ്പും ശേഷവുമുള്ള കോവിഡ് ടെസ്റ്റിന് വിധേയമാകുന്നത് ബാധകമാണ്. പരിശോധന സമയത്തോ, ക്വാറന്റൈനില്‍ പ്രവേശിച്ച സമയത്തോ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവര്‍ കോവിഡ് മാനദണ്ഡം അനുസരിച്ചുള്ള ചികിത്സക്ക് വിധേയമാകണം. യാത്രക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കുന്നതിന് മുമ്പ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കാന്‍ എയര്‍ലൈന്‍ കമ്പിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അപകടസാധ്യതയല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ എത്തചേര്‍ന്നതിന് ശേഷം കോവിഡ് പരിശോധനക്ക് വിധേയമാകണം. ടെസ്റ്റ് ചെയ്ത് പോസിറ്റീവാണെങ്കില്‍ അവരുടെ സാമ്പിള്‍ ജെനോം ടെസ്റ്റിന് അയക്കുകയും അവരെ കോവിഡ് മാനദണ്ഡമനുസരിച്ചുള്ള ചികിത്സക്ക് വിധേയമാക്കുകയും ചെയ്യും. നെഗറ്റീവാണെങ്കില്‍ അവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും അധികൃതര്‍ അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ 500 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക്. ആറ് മുതല്‍ എട്ട് മണിക്കൂറിനുള്ളില്‍ പരിശോധന ഫലവും ലഭിക്കും. അതേസമയം യുഎഇ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ആര്‍ടിപിസിആര്‍ നിരക്ക് വ്യത്യാസമുണ്ട്. വിവിധ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് വിവിധ നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുംബൈയില്‍ 3900, കോഴിക്കോട് 2490 മാണ് ആര്‍ടിപിസിആര്‍ നിരക്ക്.

അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ വിദേശ യാത്രക്കാര്‍ക്ക് വിവിധ മാനദണ്ഡമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും അവരുടെ 14 ദിവസത്തെ യാത്ര വിവരങ്ങള്‍ ഇന്ത്യയുടെ പോര്‍ട്ടലായ എയര്‍ സുവിധ പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്നും കൂടാതെ യാത്ര ചെയ്യുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണ്ടതുമാണ് ഇതാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വിദേശ യാത്രക്കാര്‍ക്കുള്ള പ്രധാന നിബന്ധന.

കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. പരിശോധനയില്‍ പോസ്റ്റീവാകുന്നവര്‍ ആശുപത്രിയില്‍ കഴിയണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും ശേഷം ഏട്ടാമത്തെ ദിവസം ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അതിന് ശേഷം നെഗറ്റീവാണെങ്കില്‍ വീട്ടിലേക്ക് മടങ്ങാമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ഡ്രൈവര്‍ക്ക് മാത്രമെ യാത്രക്കാരെ കൊണ്ടുവിടാനും കൂട്ടാനുമുള്ള അനുമതിയുള്ളു. വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ കൊണ്ടുപോകുന്ന ഡ്രൈവര്‍ നിര്‍ബന്ധമായും മാസ്‌ക്കും, ഫേസ് ഷീല്‍ഡും ധരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മഹാരാഷ്ട്രിലെ വിമാനത്താവളത്തില്‍ അപകട സാധ്യതയുള്ള രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, സിംബാവെ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരും പരിശോധനക്ക് വിധേയമാകണം. ഇതിനായി വിമാനത്താവളത്തില്‍ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റും ക്വാറന്റൈനും നിര്‍ബന്ധമാക്കി.

അന്താരാഷ്ട്ര രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് അവരുടെ 15 ദിവസത്തെ യാത്രാ വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കണമെന്നും മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തിരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കര്‍ണാടക വിമാനത്താവളത്തിലെത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റും, ക്വാറന്റൈനും ചെയ്തിരിക്കണം. ലക്ഷണങ്ങളില്ലാത്തവരും ഏഴാം ദിവസം പരിശോധന നടത്തണമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ ക്വാറന്റൈനില്‍ പ്രവേശിച്ച അഞ്ചാം ദിവസം വീണ്ടും പരിശോധിക്കണം. പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

മധ്യപ്രദേശ് വിമാനത്താവളത്തില്‍ എത്തിചേരുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഉത്തരാഘണ്ഡ് വിമാനത്താവളത്തിലെത്തുന്നവരും കോവിഡ് പരിശോധനക്ക് വിധേയമാകണം. ടെസ്റ്റ് പോസിറ്റിവ് അല്ലെങ്കില്‍ ലക്ഷണങ്ങുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണെന്നാണ് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ജമ്മുകാശ്മീരിലെത്തുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് നിര്‍ബന്ധമായും വിധേയരാകണം. തുടര്‍ന്ന് വീട്ടില്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം ശേഷം എട്ടാം ദിവസം വീണ്ടും പരിശോധിക്കണം. ക്വാറന്റൈന്‍ ഘട്ടത്തില്‍ ഏതെങ്കിലും തരത്തില്‍ ലക്ഷണങ്ങളോ മറ്റോ ഉണ്ടെങ്കില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ജമ്മുകാശ്മീരിന്റെ യാത്രാ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
Recommended Video

അതേസമയം യുഎഇയിലേക്ക് യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികള്‍ക്ക് ജിഡിആര്‍എഫ്എ അല്ലെങ്കില്‍ ഐസിഎ അംഗീകാരം ആവശ്യമില്ല. എന്നാല്‍ യുഎഇയിലെ താമസക്കാര്‍ ജിഡിആര്‍എഫ്എ അല്ലെങ്കില്‍ ഐസിഎ അംഗീകാരം നല്‍കണം. ദുബായ് വഴി ഇന്ത്യയിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്ന സാധാരണ പാസ്പോര്‍ട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസയോ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നല്‍കുന്ന ഗ്രീന്‍ കാര്‍ഡോ അല്ലെങ്കില്‍ താമസസ്ഥലമോ ഉണ്ടെങ്കില്‍, അവര്‍ക്ക് പരമാവധി 14 ദിവസത്തേക്ക് യുണൈറ്റഡ് കിംഗ്ഡം അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന വിസ ലഭിക്കും. അംഗീകൃത ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ടെസ്റ്റ് ചെയ്ത ക്യൂആര്‍ കോഡോടുകൂടിയ ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സാമ്പിള്‍ ശേഖരിച്ചത് മുതലുള്ള സമയമാണ് അതിന് കണക്കാക്കുക. പുറപ്പെടുന്നതിന് ആറ് മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണം.












Click it and Unblock the Notifications