Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡെല്‍റ്റയേക്കാള്‍ ജനിതകമാറ്റം, മനുഷ്യശരീരത്തില്‍ എളുപ്പത്തിലെത്തും, ഒമൈക്രോണിന്റെ പഠന റിപ്പോര്‍ട്ട്

ലണ്ടന്‍: ലോകത്തെ മുഴുവന്‍ വിറപ്പിക്കുന്ന ഒമൈക്രോണിനെ ഇനിയും ഭയക്കേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധര്‍. ഡെല്‍റ്റ വേരിയന്റിനേക്കാള്‍ പലതവണ ജനിതക മാറ്റം വന്നതാണ് കൊവിഡിന്റെ ഒമൈക്രോണ്‍ വകഭേദമെന്ന് വിദഗ്ധര്‍ പറയുന്നു. ഒമൈക്രോണിന്റെ ആദ്യ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നാണ് പുതിയ കാര്യങ്ങള്‍ മനസ്സിലായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഈ വേരിയന്റ് അത്യന്തം അപകടകാരിയാണെന്ന് ഇതിലൂടെ വ്യക്തമാണ്. അതേസമയം ചിത്രം റോമിലെ ബംബിനോ ജെസു ആശുപത്രിയാണ് പ്രസിദ്ധീകരിച്ചത്. ത്രികോണ രൂപത്തിലുള്ള ചിത്രമാണിത്. ഇതില്‍ നിന്ന് ഒമൈക്രോണിന് എത്രയോ തവണ ജനിതക മാറ്റം വന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.

1

അതേസമയം മനുഷ്യശരീരവുമായി ഇടപഴകാന്‍ വൈറസ് പഠിച്ചതായിട്ടാണ് വ്യക്തമാകുന്നത്. മനുഷ്യ ശരീരത്തില്‍ നിന്ന് കൊണ്ട് കൂടുതല്‍ വകഭേദങ്ങളെ ഉണ്ടാക്കാനും ഇതിന് സാധിച്ചേക്കുമെന്ന് വിദഗ്ധരുടെ പഠനത്തില്‍ പറയുന്നു. എന്നാല്‍ സാഹചര്യത്തിനനുസരിച്ച് മാറാനുള്ള വൈറസിന്റെ പ്രത്യേകത അപകടകരമാണോ എന്ന് കൂടുതല്‍ പഠനങ്ങളിലൂടെ മാത്രമേ സാധിക്കൂ. ഒമൈക്രോണിന്റെ ജനിതകമാറ്റത്തിലൂടെ ഈ വൈറസിന്റെ സ്വഭാവം എന്താണെന്ന് കൃത്യമായി മനസ്സിലാക്കി തരാന്‍ സാധിക്കുന്നില്ലെന്നും പഠനത്തില്‍ പറയുന്നു. ഇത്രയും മാറ്റങ്ങളുള്ള വൈറസിന് മനുഷ്യശരീരത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ പ്രതിരോധ ശേഷിയെ അത് മറികടക്കുമോ എന്നാണ് ഇനി പരിശോധിക്കാനുള്ളത്.

അതേസമയം സിംഗപ്പൂരില്‍ ഒമൈക്രോണിനെ തുടര്‍ന്ന് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ വന്ന വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന നിയമം നടപ്പാക്കുന്നത് മാറ്റിയിരിക്കുകയാണ് സിംഗപ്പൂര്‍. ബോത്സ്വാന, എസ്വാതിനി, ലിസോതോ, മൊസാംബിക്, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്വെ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവര്‍ക്ക് സിംഗപ്പൂരിലേക്കുള്ള പ്രവേശനാനുമതിയും നിഷേധിച്ചിട്ടുണ്ട്. നിലവില്‍ സിംഗപ്പൂരില്‍ ഒമൈക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കടുത്ത നിയന്ത്രണത്തിനാണ് സിംഗപ്പൂര്‍ തുടക്കമിട്ടത്. വൈറസ് സാന്നിധ്യം കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധനകളും സിംഗപ്പൂര്‍ നടത്തുന്നുണ്ട്.

ഇന്ത്യയും കടുത്ത ജാഗ്രതയിലാണ്. പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മന്ത്രിസഭ ഇക്കാര്യം ഇന്ന് ചര്‍ച്ച ചെയ്യും. പുതിയ കേസുകളില്‍ 57 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മരണനിരക്കിലാണെങ്കില്‍ 28 ശതമാനവും. ഇതുവരെ ഒമൈക്രോണ്‍ കേസുകള്‍ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം യാത്രാ മാനദണ്ഡങ്ങളിലും ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്. 14 ദിവസത്തെ യാത്രാ രേഖകളും ഒപ്പം നെഗറ്റീവ് ആര്‍ടിപിസിആര്‍ ടെസ്റ്റും നിര്‍ബന്ധമാണ്. ഇത് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ളതായിരിക്കണം. അതേസമയം ഒമൈക്രോണ്‍ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യയിലെത്തിയാല്‍ ഉടന്‍ കൊവിഡ് ടെസ്റ്റ് നടത്തേണ്ടി വരും. നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വരും.

ഹോ.. മേക്കോവര്‍ ഒരു രക്ഷയുമില്ല; ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ദക്ഷിണാഫ്രിക്കയില്‍ ലോക്ഡൗണ്‍ തുടരുകയാണ്. പക്ഷേ ഏറ്റവും താഴെയുള്ള ലെവല്‍ വണ്‍ ലോക്ഡൗണാണുള്ളത്. അഞ്ച് തലത്തിലുള്ളതാണ് ദക്ഷിണാഫ്രിക്കയിലെ ലോക്ഡൗണ്‍ രീതി. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രികര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ 20 രാജ്യങ്ങള്‍ അത് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് സിറില്‍ രമഫോസ പറഞ്ഞു. തങ്ങളുടെ അയല്‍രാജ്യങ്ങള്‍ അടക്കം സാമ്പത്തിക പ്രതിസന്ധിയില്‍ പതറി നില്‍ക്കുകയാണ്. കൂടുതല്‍ പ്രതിസന്ധി അതുകൊണ്ട് ഉണ്ടാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഒമൈക്രോണ്‍ അതിവേഗം പടരുമെന്നോ, മരണത്തിന് ഇടയാക്കുമെന്നോ തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ വാക്‌സിനുകള്‍ ഒമൈക്രോണിനെ അടക്കം പ്രതിരോധിക്കുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+