ജര്‍മ്മനിയില്‍ തക്ബീര്‍ മുഴക്കി ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു; മൂന്ന് പേരുടെ നില ഗുരുതരം
മ്യൂണിച്ച്: ദക്ഷിണ ജര്‍മ്മനിയിലെ മ്യൂണിച്ച് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് അ മുസ്ലീം അഭയാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്ന ജര്‍മനിയില്‍ വീണ്ടും ആക്രമണംള്ളാഹു അക്ബര്‍ എന്ന് ഉദ്‌ഘോഷിച്ചെത്തിയ ആളാണ് കത്തികൊണ്ട് സ്റ്റേഷന് സമീപത്തുള്ളവരെ ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ 4.50തോടെയായിരുന്നു സംഭവം. ഒരാള്‍ തത്സമയം കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് പരുടെ നില ഗുരുതരമാണ്. സംഭവത്തെത്തുടര്‍ന്ന് 27 കാരനായ ആക്രമണകാരിയെ പൊലീസെത്തി അറസ്റ്റ് ചെയ്തു.
ഒരാള്‍ പത്രം വില്‍ക്കാനെത്തിയ വാഹനത്തിലെ ഡ്രൈവറുള്‍പ്പെടെയുള്ള നാല് പേരാണ് ആക്രമിക്കപ്പെട്ടത്. ജര്‍മ്മന്‍ പൗരനാണ് ആക്രമണകാരിയെന്ന്് ഗ്രാഫ്റ്റിംഗ് മേയര്‍ ആഞ്ചലിക്ക ഒബ്‌മേയര്‍ സ്ഥിരീകരിച്ചു. ആക്രമിക്കുമ്പോള്‍ ഇയാള്‍ അള്ളാഹു അക്ബര്‍ എന്ന് ഉദ്‌ഘോഷിച്ചിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സാക്ഷി മൊഴികളും ശേഖരിച്ചുവരുന്നുണ്ട്. സംഭവത്തില്‍ അന്വേഷണവും ഊര്‍ജ്ജിതമായി നടന്നുവരുന്നുണ്ട്. എന്നാല്‍ ഇതൊരു ഭീകരാക്രമണമാണെന്ന് ജര്‍മ്മനി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണോദ്ദ്യേശ്യവും വ്യക്തമല്ല. ഇതോടെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് ഹബ്, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പ്രധാന പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

നേരത്തെ പുതുവത്സര ദിനത്തില്‍ ഐഎസ് അനുകൂലികള്‍ ബോംബ് ആക്രമണം നടത്തുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് മ്യൂണിച്ചിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഒഴിപ്പിച്ചിരുന്നു. ജര്‍മ്മനി ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള നിലപാട് കടുപ്പിച്ചതാവാം ആക്രമണത്തിന് പിന്നിലെന്നും സൂചനയുണ്ട്. അയല്‍രാജ്യങ്ങളായ ബെല്‍ജിയവും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരത്തെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തിന് ഇരയായിരുന്നെങ്കിലും ജര്‍മ്മനിക്കെതിരെ ഇത്തരത്തിലൊരു ആക്രമണമുണ്ടാകുന്നത് ഇപ്പോഴാണ് എന്നത് ഈ സംശയത്തിന് ബലം നല്‍കുന്നു.
800 ലധികം ജര്‍മ്മന്‍ ജിഹാദിസ്റ്റുകള്‍ ഇസ്ലാമിക് സ്‌റ്റേറ്റിലും സിറിയയിലേയും ഇറാഖിലേയും തീവ്രവാദ സംഘടനകളിലും ചേര്‍ന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായ ജര്‍മ്മന്‍ പൗരന്മാരെ സിറിയയിലേക്ക് ക്ഷണിച്ചുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് സിദ്ധാന്തപ്രചരണങ്ങളും നടത്തിയിരുന്നു.


Click it and Unblock the Notifications