കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ ശക്തമായ തീരുമാനം; ഇറാനും പിന്തുണച്ചു, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, എണ്ണവില കൂടും

Google Oneindia Malayalam News

Recommended Video

cmsvideo
എണ്ണ ഉല്‍പ്പാദനം കുത്തനെ കുറയ്ക്കാൻ സൗദി | Oneindia Malayalam

റിയാദ്: എണ്ണവിപണിയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. സൗദി അറേബ്യ ശക്തമായ ചില തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. സൗദിയുടെ തീരുമനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യയും രംഗത്തെത്തി. സൗദിയുടെ തീരുമാനത്തെ ഇറാന്‍ പോലും പിന്തുണച്ചുവെന്നതാണ് സംഭവിച്ചിരിക്കുന്ന പ്രധാന കാര്യം.

അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ വിരുദ്ധമായി, എണ്ണ ഉല്‍പ്പാദനം കുത്തനെ കുറയ്ക്കാനാണ് സൗദിയുടെ തീരുമാനം. വിപണിയില്‍ ഓരോ ദിവസവും 12 ലക്ഷം ബാരല്‍ എണ്ണയുടെ കുറവാണ് വരിക. ഈ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ വില വര്‍ധിക്കാന്‍ തുടങ്ങി. വില വര്‍ധിക്കുന്ന നീക്കങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പുതിയ തീരുമാനത്തില്‍ കനത്ത തിരിച്ചടി കിട്ടുന്ന ഒരു രാജ്യം ഇന്ത്യയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഉല്‍പ്പാദനം കുറയ്ക്കുന്നത് എന്തിന്

ഉല്‍പ്പാദനം കുറയ്ക്കുന്നത് എന്തിന്

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് വെള്ളിയാഴ്ചയാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഉല്‍പ്പാദനം വന്‍ തോതില്‍ വെട്ടിക്കുറയ്ക്കുക. വില കുറയുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ഇതിന് പ്രധാന രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഒപെകില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഖത്തര്‍ കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയുടെ ആവശ്യം തള്ളി

അമേരിക്കയുടെ ആവശ്യം തള്ളി

രണ്ടുദിവസത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സൗദിയുടെ പ്രഖ്യാപനം വന്നത്. ഉല്‍പ്പാദനം കുറയ്ക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം തള്ളിയാണ് സൗദിയുടെ റഷ്യയുടെയും തീരുമാനം. ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്.

ഇറാനും സൗദിയെ പിന്തുണച്ചു

ഇറാനും സൗദിയെ പിന്തുണച്ചു

സൗദിയുടെ കീഴിലുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്കും റഷ്യയുടെ കീഴിലുള്ള രാജ്യങ്ങള്‍ക്കും ഒരേ നിലപാടാണ് ഈ വിഷയത്തിലുണ്ടായിരുന്നത്. ഇറാനും സൗദിയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തുവന്നു. ഇതോടെ എണ്ണ മേഖലയിലെ പ്രധാന രാജ്യങ്ങളെല്ലാം തീരുമാനത്തില്‍ യോജിച്ചിരിക്കുകയാണ്. എണ്ണ വിപണിയില്‍ കുറയുമെന്ന് സാരം.

12 ലക്ഷം ബാരല്‍ എണ്ണ

12 ലക്ഷം ബാരല്‍ എണ്ണ

ഓസ്ട്രിയയിലെ വിയന്നയിലായിരുന്നു യോഗം. 12 ലക്ഷം ബാരല്‍ എണ്ണ ഒരോ ദിവസവും വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. അടുത്ത ജൂണ്‍ വരെയാണ് പുതിയ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. നിലവില്‍ വിപണിയില്‍ കിട്ടുന്ന അളവില്‍ ഇനി എണ്ണ ലഭിക്കില്ല. സ്വാഭാവികമായും വില വര്‍ധിക്കും. ഇടയ്ക്ക് അവലോകന യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും.

എണ്ണവില വര്‍ധിക്കാന്‍ തുടങ്ങി

എണ്ണവില വര്‍ധിക്കാന്‍ തുടങ്ങി

ഒപെകില്‍ 15 രാജ്യങ്ങളാണുള്ളത്. ഇവര്‍ എട്ട് ലക്ഷം ബാരല്‍ എണ്ണ ഓരോ ദിവസവും കുറയ്ക്കും. റഷ്യയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ നാല് ലക്ഷം കുറയ്ക്കും. അങ്ങനെയാണ് 12 ലക്ഷം വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുക. തീരുമാനം വന്നതിന് തൊട്ടുപിന്നാലെ എണ്ണ വില വര്‍ധിക്കാന്‍ ആരംഭിച്ചു. ബ്രന്റ് ക്രൂഡിന് അഞ്ച് ശതമാനം വില വര്‍ധിച്ചു.

30 ശതമാനം വില കുറഞ്ഞു

30 ശതമാനം വില കുറഞ്ഞു

എണ്ണ വിലയില്‍ വന്‍ തോതിലുള്ള ഇടിവുണ്ടായതാണ് ഒപെക് രാജ്യങ്ങളെ ശക്തമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ആഗോള വിപണിയില്‍ എണ്ണവില 30 ശതമാനം കുറഞ്ഞിരുന്നു. ഇങ്ങനെ പോയാല്‍ 2008ലുണ്ടായതിന് സമാനമായ പ്രതിസന്ധി രൂപപ്പെടുമെന്നാണ് സൗദിയുടെ വാദം.

ഇറാനെതിരെ സൗദി

ഇറാനെതിരെ സൗദി

2017 ജനുവരിയിലും സമാനമായ തീരുമാനം സൗദിയും റഷ്യയും എടുത്തിരുന്നു. എന്നാല്‍ ജൂണില്‍ തീരുമാനം മാറ്റുകയാണ് ചെയ്തത്. വെനസ്വേലയിലെയും ലിബിയയിലെയും എണ്ണയുടെ വരവില്‍ ഇടിവ് സംഭവിച്ചതാണ് തീരുമാനം മാറ്റാന്‍ കാരണം. വെള്ളിയാഴ്ച വിയന്നയില്‍ നടന്ന യോഗത്തില്‍ ഇറാന് ഇളവ് വേണമെന്ന ആവശ്യം സൗദി നിരസിച്ചത് ഏറെനേരം ചര്‍ച്ച നീട്ടിക്കൊണ്ടുപോയി.

ഇറാന്റെ നിലപാട്

ഇറാന്റെ നിലപാട്

അമേരിക്ക ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഉപരോധത്തെ സൗദിയും പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തില്‍ എണ്ണ ഉല്‍പ്പാദനം കുറച്ചാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുമെന്നാണ് ഇറാന്റെ നിലപാട്. ഇളവ് വേണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. പല രാജ്യങ്ങളും സമ്മതിച്ചെങ്കിലും സൗദി സമ്മതിച്ചില്ല.

ഇറാന് ചില ഇളവുകള്‍

ഇറാന് ചില ഇളവുകള്‍

ഒടുവില്‍ ഇറാന് ചില ഇളവുകള്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു. കഴിഞ്ഞ യോഗത്തില്‍ ഇളവുകള്‍ നല്‍കിയിരുന്ന വെനസ്വേല, ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കാമെന്ന് യോഗത്തില്‍ വാക്കുകൊടുത്തു. ഒപെകിന്റെ അടുത്ത യോഗം ഏപ്രിലില്‍ നടക്കും. വിപണി സാഹചര്യം നിരീക്ഷിച്ച ശേഷം തുടര്‍നടപടികള്‍ ആ യോഗം കൈക്കൊള്ളും.

ഇന്ത്യയ്ക്ക് തിരിച്ചടി

ഇന്ത്യയ്ക്ക് തിരിച്ചടി

എന്നാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്കാണ് തിരിച്ചടി. എണ്ണയ്ക്ക് വേണ്ടി വിദേശരാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. സൗദിയുടെയും ഇറാന്റെയും എണ്ണ കൂടുതല്‍ ഇറക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് സൗദി ഊര്‍ജമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഉല്‍പ്പാദനം കുറഞ്ഞാല്‍ സ്വാഭാവികമായും വില ഉയരും.

അവശ്യസാധനങ്ങള്‍ക്ക് വില കൂടും

അവശ്യസാധനങ്ങള്‍ക്ക് വില കൂടും

ഇന്ത്യന്‍ വിപണിയില്‍ നേരത്തെയുണ്ടായിരുന്ന ഉയര്‍ന്ന വില കഴിഞ്ഞമാസങ്ങളില്‍ അല്‍പ്പംകുറഞ്ഞുവരികയായിരുന്നു. ആഗോള വിപണിയില്‍ വന്‍തോതില്‍ വില കുറഞ്ഞിരുന്നെങ്കിലും ഇന്ത്യന്‍ വിപണിയില്‍ കമ്പനികള്‍ നേരിയ തോതില്‍ മാത്രമേ കുറച്ചിരുന്നുള്ളൂ. പക്ഷേ, പുതിയ സാഹചര്യം ഇന്ത്യയില്‍ വീണ്ടും വില വര്‍ധിപ്പിക്കും. അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിക്കുകയാകും ഇതിന്റെ അനന്തര ഫലം.

കോണ്‍ഗ്രസ് തിരിച്ചുവരുന്നു; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ കുതിപ്പ്, മോദി തരംഗം നിലച്ചോ? കോണ്‍ഗ്രസ് തിരിച്ചുവരുന്നു; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ കുതിപ്പ്, മോദി തരംഗം നിലച്ചോ?

English summary
OPEC and allies agree to cut oil production by 1.2 million barrels per day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X