ബിന്‍ ലാദന്റെ മകന് ഏറെ ഇഷ്ടം കൊക്കക്കോളയും അമേരിക്കന്‍ ഉത്പന്നങ്ങളും

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: ലോകംകണ്ട ഏറ്റവും ക്രൂരനായ തീവ്രവാദികളിലൊരാളായി വിലയിരുത്തപ്പെടുന്ന ഒസമാ ബിന്‍ ലാദന്റെ മകന് ഏറെ ഇഷ്ടം കൊക്കക്കോളയും അമേരിക്കന്‍ ഉത്പന്നങ്ങളുമാണെന്ന് റിപ്പോര്‍ട്ട്. ലാദന്റെ പ്രിയപ്പെട്ട മകന്‍ ഹംസയെ അടുത്തിടെ അമേരിക്ക ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

അല്‍ ഖ്വയ്ദയുടെ അടുത്ത തലവനായി വാഴ്ത്തപ്പെട്ട ഹംസ കടുത്ത അമേരിക്കന്‍ വിരുദ്ധനായിരിക്കുമെന്നാണ് കരുതിയതെങ്കില്‍ തെറ്റി. അമേരിക്കന്‍ ഉത്പന്നങ്ങളോട് ഹംസയ്ക്ക് പ്രത്യേക പ്രിയമുണ്ടെന്ന് ഇവരുടെ കുടുംബവുമായി ഏറെനാള്‍ അടുത്തകഴിഞ്ഞ, ഹംസയുടെ കളിക്കൂട്ടുകാരനായിരുന്ന അബ്ദുറഹ്മാന്‍ ഖാദര്‍ ആണ് ഹംസയുടെ രഹസ്യം ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തിയത്.

hamza-bin-laden-us

അഫ്ഗാനിസ്ഥാനിലെ ഒസാമയുടെ കേന്ദ്രത്തില്‍ കടുത്ത മതനിയമത്തിന്‍ കീഴിലായിരുന്നു ഹംസയും അബ്ദുറഹ്മാന്‍ ഉള്‍പ്പെടെയുള്ളവരും വളര്‍ന്നത്. എന്നാല്‍, കൊക്കക്കോള, പുകയില തുടങ്ങിയവ ഹംസയുടെ ദൗര്‍ബല്യമായിരുന്നെന്നും കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചും ഇത് ഹംസ നിരന്തരം ഉപയോഗിക്കാറുണ്ടെന്നും കൂട്ടുകാരന്‍ പറഞ്ഞു.

ഖാദറിന്റെ പിതാവ് അല്‍ഖ്വയ്ദയുടെ വിശ്വസ്തനായ തീവ്രവാദിയായിരുന്നു. ഇയാളുടെ സഹോദരന്‍ ഒരു പതിറ്റാണ്ടുകാലം ഗ്വാണ്ടനാമോ ജയിലില്‍ തടവുകാരനായിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. ഹംസയാകട്ടെ ലാദനുശേഷം അമേരിക്കയുടെ നോട്ടപ്പുള്ളിയായിക്കഴിഞ്ഞു. പിതാവിനേക്കാള്‍ ഭീകരനായിരിക്കും ഹംസയെന്നാണ് അമേരിക്കന്‍ രഹസ്യാന്വഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


English summary
Osama bin Laden’s son, Hamza, enjoyed Coca-Cola and other American items
Please Wait while comments are loading...