ഓവല്‍ ഓഫീസില്‍ അടിമുടി മാറ്റം, മോടി പിടിപ്പിച്ച് ബൈഡന്, ഒഴിവാക്കിയത് ഇവരുടെ ചിത്രങ്ങള്‍!!
വാഷിംഗ്ടണ്‍: അധികാരമേറ്റ ഉടനെ ഓവല്‍ ഓഫീസില്‍ മോടി പിടിപ്പിക്കല്‍ തുടങ്ങി ജോ ബൈഡന്. യുഎസ് കമാന്‍ഡര്‍ ഇന്‍ ചീഫ്, ബൈഡന്റെ ടീം എന്നിവര്‍ ചേര്‍ന്ന് മാറ്റങ്ങള്‍ തയ്യാറാക്കിയത്. ബൈഡന്റെ മുന്‍ഗണനകളുടെ പ്രതിഫലനമായിരിക്കും മാറ്റങ്ങളില്‍ പ്രകടമാവുകയെന്ന് അദ്ദേഹത്തിന്റെ ടീം പറയുന്നു. അമേരിക്ക പോലെ തന്നെയാവണം തന്റെ ഓഫീസെന്ന് ബൈഡന് നിര്‍ബന്ധമായിരുന്നു. നിരവധി ചിത്രങ്ങള്‍ ഓവല്‍ ഓഫീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ ചരിത്രപ്രാധാന്യമുള്ള ആളുകളുടെ ചിത്രങ്ങളാണ് കൂടുതലും ഉള്ളത്.

ബൈഡന്റെ ഓഫീസ് ഡെസ്കിന് പിന്നില്‍ അദ്ദേഹത്തിന്റെ കുടുംബ ചിത്രങ്ങളും നിരത്തി വെച്ചിട്ടുണ്ട്. നിരവധി അര്‍ധകായ പ്രതിമകളും ഇവിടെയുണ്ട്. മാര്ട്ടിന് ലൂഥര്‍ കിംഗ്, റോബര്‍ട്ട് കെന്നഡി, സീസാ ചാവേസ്, റോസാ പാര്‍ക്ക്സ്, എലനോര്‍ റൂസ്വെല്‍റ്റ് എന്നിവരുടെ അര്‍ധകായ പ്രതിമകളാണ് ഉള്ളത്. അതേസമയം ഇവരില്‍ ഭൂരിഭാഗവും ആരാണെന്ന് വ്യക്തമല്ല. മാര്ട്ടിന് ലൂഥന്‍ കിംഗിനെ പോലുള്ള ചിലര്‍ പൗരാവകാശ സമര നായകന്മാരായിരുന്നു. അമേരിക്കയില്‍ ഈ ചിത്രങ്ങളിലുള്ള പലരും പ്രശസ്തരാണ്. ഇക്കാര്യം ഓവല്‍ ഓഫീസ് വ്യക്തമാക്കുന്നു.
സീസാ ചാവേസ് അമേരിക്കയില്‍ അതിപ്രശസ്തനായ തൊഴിലാളി നേതാവായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനം അമേരിക്കയിലെ കാലിഫോര്‍ണിയ, ടെക്സസ് പോലുള്ള സംസ്ഥാനങ്ങളില്‍ അവധി ദിനമായി ആഘോഷിക്കുന്നുണ്ട്. റെസലൂറ്റ് ഡെസ്കിലാണ് ചാവേസിന്റെ അര്‍ധകായ പ്രതിമ ഇടംപിടിച്ചിരിക്കുന്നത്. അതേസമയം ചില അര്‍ധകായ പ്രതിമകള്‍ ഇടംപിടിച്ചിട്ടുമില്ല. വിന്സ്റ്റന് ചര്‍ച്ചിലിന്റെ പ്രതിമയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത്. ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് ഇത് ഓവല്‍ ഓഫീസിലുണ്ടായിരുന്നു. ബ്രിട്ടനില്‍ നിന്ന് ജോര്‍ജ് ഡബ്ല്യു ബുഷിന് സമ്മാനമായി ലഭിച്ചതാണ് ഈ പ്രതിമ. നേരത്തെ ഒബാമ ഈ പ്രതിമ തന്റെ ഓഫീസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
നേരത്തെ നിരവധി വിവാദങ്ങളും ചര്‍ച്ചിലിന്റെ പ്രതിമയെ ചൊല്ലിയുണ്ടായിരുന്നു. ബെക്ര്സിസ്റ്റ് ചര്‍ച്ചയില്‍ ചര്‍ച്ചിലിന്റെ പ്രതിമ ഒബാമ മാറ്റിയത് അദ്ദേഹത്തിന് ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് ബോറിസ് ജോണ്സണ് പറഞ്ഞു. ഇത് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വലിയ വിവാദമാക്കി മാറ്റിയിരുന്നു. ഈ വിഷയത്തില്‍ ബ്രിട്ടന് പ്രതികരിച്ചെങ്കിലും, വിമര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല. ഓവല്‍ ഓഫീസ് പ്രസിഡന്റിന്റെ സ്വകാര്യ കാര്യങ്ങള്‍ക്കും ഓഫീസാണെന്നും, അവിടെ എന്ത് വെക്കണമെന്നും അദ്ദേഹത്തിന്റെ തീരുമാനമാണെന്നും ബ്രിട്ടീഷ് വക്താവ് പറഞ്ഞു. ബൈഡന്റെ ഡെസ്കില്‍ ഫ്രാങ്ക്ളിന് ഡി റൂസ്വെല്‍റ്റിന്റെ ചിത്രവും ഇടംപിടിച്ചിട്ടുണ്ട്.
ട്രംപ് സ്ഥാപിച്ച ആന്‍ഡ്രൂ ജാക്സന്റെ ചിത്രം ബൈഡന് ഒഴിവാക്കി. പകരം ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെ ചിത്രം സ്ഥാപിച്ചു. യുഎസ്സിന്റെ 20 ഡോളര്‍ നോട്ടില്‍ ഇടംപിടിച്ച പ്രസിഡന്റാണ് ജാക്സണ്. പക്ഷേ വളരെ വിവാദപരമായ തീരുമാനങ്ങള്‍ അദ്ദേഹം എടുത്തിരുന്നു. ഓവല്‍ ഓഫീസിലെ കാര്‍പ്പെറ്റും മാറ്റിയിട്ടുണ്ട്. ഗോള്‍ഡന്‍ ക്രീം നിറത്തിലുള്ളതാണ് മാറ്റിയത്. നേരത്തെ ഉണ്ടായിരുന്ന നീല നിറത്തിലുള്ളതാണ് പകരം കൊണ്ടുവന്നത്. ഇത് ബില്‍ ക്ലിന്റണിന്റെ കാലത്തുള്ളതാണ്.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications