• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ ഗൾഫ് രാജ്യങ്ങൾക്ക് മുമ്പിൽ താറടിക്കാൻ പാകിസ്താൻ: ഏപ്രിലിൽ 7000 വ്യാജ ട്വിറ്റർ അക്കൌണ്ട്

Google Oneindia Malayalam News

ഇസ്ലാമാബാദ്: ലോകം കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ഗൾഫ് രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയെ താറടിച്ച് കാണിക്കാൻ പാകിസ്താൻ. 2020 ഏപ്രിലിന് ശേഷം പാകിസ്താനിൽ നിന്ന് കൈകാര്യം ചെയ്യുന്ന 7000 ട്വിറ്റർ അക്കൌണ്ടുകളാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയത്. ഈ ആഴ്ച കേന്ദ്രസർക്കാരിന് മുമ്പാകെ ഈ ആഴ്ച സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച നിർണായക വിവരങ്ങളുള്ളത്. ഇന്ത്യയ്ക്ക് ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം തകർക്കുന്നതിനായി ഇന്ത്യയ്ക്കെതിരെ പ്രചാരണം നടത്തുകയാണ് ഈ അക്കൌണ്ടുകളുടെ പ്രധാന ലക്ഷ്യം.

 കൊവിഡ് ഹോട്ട് സ്പോട്ടുകൾക്ക് മുസ്ലീം പള്ളികളുടെ പേര് നൽകി യോഗി സർക്കാർ;രൂക്ഷവിമർശനവുമായി കോൺഗ്രസ് കൊവിഡ് ഹോട്ട് സ്പോട്ടുകൾക്ക് മുസ്ലീം പള്ളികളുടെ പേര് നൽകി യോഗി സർക്കാർ;രൂക്ഷവിമർശനവുമായി കോൺഗ്രസ്

 7000 വ്യാജ അക്കൌണ്ടുകൾ

7000 വ്യാജ അക്കൌണ്ടുകൾ

ഇന്ത്യയേയും ഇന്ത്യൻ പ്രധാനമന്ത്രിയെയും ലക്ഷ്യം വെച്ച് പാകിസ്താൻ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് ക്യാമ്പയിൻ നടത്തിവരുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരിയ്ക്കും മാർച്ചിനും ഇടയിൽ ആരംഭിച്ചിട്ടുള്ള അക്കൌണ്ടുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളതെന്നും ഏജൻസികൾ ചൂണ്ടിക്കാണിച്ചിരുന്നു. 7000 ലധികം അക്കൌണ്ടുകൾ ഏപ്രിൽ മാത്രം ഉണ്ടാക്കിയിട്ടുള്ളവയാണെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

വിദ്വേഷ പ്രചാരണം

വിദ്വേഷ പ്രചാരണം

ഗൾഫ് രാജ്യങ്ങളിലെ താമസക്കാരെന്ന നിലയിൽ പെരുമാറുന്ന ഇവർ പിന്നീട് പ്രാദേശിക സോഷ്യൽ മീഡിയയിലെ ആളുകളെ സ്വാധീനം ചെലുത്തുകയും ചെയ്യുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കശ്മീരിലിൽ ജനങ്ങൾ പീഡിപ്പിക്കപ്പെടുന്നു എന്ന ക്യാപ്ഷന് ചുവടെ മരിച്ചയാളുടെ ഫോട്ടോ ട്വീറ്റ് ചെയ്യുക. കശ്മീരിൽ ജനങ്ങൾ പീഡിപ്പിക്കുന്നുവെന്ന വാദം ഉന്നയിച്ച് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുക തുടങ്ങിയവയാണ് ഇത്തരം അക്കൌണ്ടിൽ നിന്നുള്ള പ്രവർത്തനങ്ങളെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഉദാഹരണ സഹിതം ചൂണ്ടിക്കാണിക്കുന്നു.

 പ്രചരിപ്പിച്ചത് ഭീകരന്റെ ചിത്രം

പ്രചരിപ്പിച്ചത് ഭീകരന്റെ ചിത്രം

2018 സെപ്തംബർ 14ന് ജമ്മു കശ്മീരിലെ ധൃതി ഗ്രാമത്തിൽ വെച്ചുണ്ടായ രണ്ട് പാക് ഭീകരർക്കൊപ്പം കൊല്ലപ്പെട്ട ഭീകരന്റെ ഫോട്ടോയാണ് കശ്മീരിയുടേതെന്ന പേരിൽ വ്യാജ അക്കൌണ്ടിൽ നിന്ന് ഇതിനായി ട്വിറ്റർ അക്കൌണ്ടിൽ ഉപയോഗിച്ചിരുന്നത്. ഇക്കാര്യം ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കണ്ടെത്തുകയായിരുന്നു.

 ഒമാൻ രാജകുടുംബാംഗത്തിന്റെ പേരിൽ

ഒമാൻ രാജകുടുംബാംഗത്തിന്റെ പേരിൽ

രാജ്യത്ത് നിന്ന് ഇന്ത്യക്കാരായ ജീവനക്കാരെ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഒമാനി രാജകുമാരിയുടെ പേരിലുള്ള ട്വീറ്റും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇത്തരം വ്യാജ അക്കൌണ്ടുകൾ വഴി പ്രചരിപ്പിച്ചിരുന്നു. തന്റെ പേര് ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയായിരുന്നുവെന്നാണ് സയ്യിദ് മോന ബിൻദ് ഫഹാദ് അൽ സംഭവത്തിന് നൽകിയ വിശദീകരണം. തനിക്ക് ഈ സംഭവുവമായി ബന്ധമില്ലെന്നും വ്യാജ ട്വിറ്റർ അക്കൌണ്ടിൽ നിന്നാണ് ട്വീറ്റ് പുറത്തുവന്നിട്ടുള്ളതെന്നും ഇവർ വ്യക്തമാക്കി.

 വ്യാജ ക്യാമ്പെയിൻ

വ്യാജ ക്യാമ്പെയിൻ


പാകിസ്താന്റെ ഇടപെടലോടെ നടക്കുന്ന വ്യാജ സോഷ്യൽ മീഡിയ ക്യാമ്പെയിൻ ആണ് ഇതെന്ന് ഇന്ത്യൻ അധികൃതരും ചൂണ്ടിക്കാണിച്ചു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ കണ്ടെത്തലാണ് ഇതിന് പിന്നിലെന്നും ഇന്ത്യ വ്യക്തമാക്കി. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് ഇന്ത്യെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വെച്ച് കഴിഞ്ഞ ആഗസ്റ്റിൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഒരു രാജ്യാന്തര പരിപാടിയിൽ വെച്ച് ഇമ്രാൻ ഖാൻ ഇന്ത്യയെ മുസ്ലിം രാഷ്ട്രങ്ങൾക്ക് മുമ്പാകെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടത്തുന്നത് ആദ്യമായാണ്. കശ്മീരിലെ ജനങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് ഇമ്രാൻ ഖാൻ രംഗത്തെത്തിയത്.

 തൽപ്പര കക്ഷികളുടെ പ്രചാരണം

തൽപ്പര കക്ഷികളുടെ പ്രചാരണം

അയൽ രാജ്യങ്ങളിലെ മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതിനുള്ള പൌരത്വ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയ പാകിസ്താൻ ഒരേ കാര്യങ്ങൾ തന്നെയാണ് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇതൊന്നും തന്നെ പാകിസ്താന് പുറത്ത് ഒരു പ്രതിഫലനങ്ങളും ഉണ്ടാക്കിയതുമില്ല. തൽപ്പര കക്ഷികളുടെ പ്രചാരണത്തിന് വേണ്ടി മാത്രമാണ് ഇത്തരത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വ്യാജ ട്വിറ്റർ അക്കൌണ്ടുകളുപയോഗിക്കുന്നതെന്നാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടെയാണ് ഇത്തരത്തിൽ പോസ്റ്റുകളും വ്യാപകമായി പ്രചരിക്കാൻ ആരംഭിച്ചത്.

 ബന്ധം തകർക്കാനാവില്ല

ബന്ധം തകർക്കാനാവില്ല

വ്യാജ ട്വീറ്റുകൾ ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം തകർക്കാനാവില്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് പ്രതികരിച്ചു. ഈ രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ ചിത്രം വളരെയധികം വ്യത്യസ്തമാണെന്നും അനുരാഗ് ശ്രീവാസ്തവ ചൂണ്ടിക്കാണിച്ചു. മധ്യേഷ്യയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ഇസ്ലാമോഫോബിയയുടെ അംശമുള്ള ട്വീറ്റുകളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ശ്രീവാസ്തവയുടെ മറുപടി.

English summary
Pak uses fake Twitter accounts to negative campain against India over Islamophibia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X