കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന് പാക് സൈനിക തലവന്‍

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യാ പാക്കിസ്ഥാന്‍ സംഘര്‍ഷം ആളിക്കത്തിക്കുന്ന വിധത്തില്‍ പാക് കരസേനാ മേധാവിയുടെ പ്രസ്താവന. കാശ്മീര്‍ പാക്കിസ്ഥാന്റെ അവിഭാജ്യ ഘടകമാണെന്നും കാശ്മീര്‍ പ്രശ്‌നം വിഭജനത്തിന്റെ പൂര്‍ത്തിയാകാത്ത അജണ്ടയാണെന്നും പാകിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് പറഞ്ഞു. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാശ്മീപ്രശ്‌നത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കണമെന്നാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്ത്. ഇതിനായി യുഎന്നിന്റെ ഇടപെടല്‍ ആവശ്യമാണ്. കാശ്മീര്‍ ജനതയുടെ പ്രതീക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ളതാകണം തീരുമാനമെന്നും റഹീല്‍ ഷെരീഫ് പറഞ്ഞു. പാക്കിസ്ഥാനെതിരെ മറ്റു രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നോക്കി നില്‍ക്കുല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

raheel-sharif

കശ്മീരിലെ ഗില്‍ജിത,് ബാല്‍റ്റിസ്ഥാന്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 8 ന് പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും പിടിച്ചെടുത്ത ഇവിടം പാക്കിസ്ഥാന്‍ നടത്താന്‍ പോകുന്ന തെരഞ്ഞെടുപ്പ് അനധികൃതമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് സൈന്യാധിപന്റെ അവകാശവാദം.

പാക്കിസ്ഥാനില്‍ അടിക്കടി ഉണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നും പാക്കിസ്ഥാന്‍ ഈയിടെ ആരോപിച്ചിരുന്നു. അതിര്‍ത്തില്‍ പാക്കിസ്ഥാന്‍ അടിക്കടി വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് പാക്കിസ്ഥാന്‍ പതിവാക്കിയിട്ടുണ്ട്. അതിനിടയിലാണ് പരസ്പര വൈര്യം പടര്‍ത്തുന്ന വിധത്തില്‍ കരസേനാ മേധവിയുടെ പ്രസ്താവനയും.

English summary
Pakistan Army Chief Raheel Sharif says Kashmir 'Unfinished Agenda of Partition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X