• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പ്രണയ'ത്തിന്റെ വില: കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു!!

  • By Ashif

ലാഹോര്‍: പെണ്‍കുട്ടിയെ പ്രണയിച്ചുവെന്നതിന്റെ പേരില്‍ കൊടും ക്രൂരത. 15 കാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. എന്നിട്ടും തീര്‍ന്നില്ല. കണ്ണുകള്‍ രണ്ടും ചൂഴ്‌ന്നെടുക്കുകയും ചെയ്തു.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. പെണ്‍ുക്കുട്ടിയുടെ പിതാവും സംഘവുമാണ് ആണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ആണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം.

കുട്ടികളുടെ പ്രണയം

കുട്ടികളുടെ പ്രണയം

പെണ്‍കുട്ടിയുമായി 15കാരന് പ്രണയമുണ്ടെന്ന് കരുതിയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ഈ ക്രൂരത കാണിച്ചത്. ഒമ്പതാം ക്ലാസുകാരനാണ് ക്രൂരതക്ക് ഇരയായത്. കുട്ടിയുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പ്രതിഷേധം പുറംലോകത്തെ അറിയിച്ചു

പ്രതിഷേധം പുറംലോകത്തെ അറിയിച്ചു

ലാഹോര്‍ നഗരത്തിലെ റായ്‌വിന്ദില്‍ ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ പ്രതിഷേധിച്ചപ്പോഴാണ് ഇക്കാര്യം പുറംലോകമറിയുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും സംഘത്തിനുമെതിരേ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ തമ്മില്‍ പ്രണയം ഉണ്ടായിരുന്നോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല.

സ്‌കൂളില്‍ നിന്നു തട്ടിക്കൊണ്ടുപോയി

സ്‌കൂളില്‍ നിന്നു തട്ടിക്കൊണ്ടുപോയി

ഫെബ്രുവരി അവസാനത്തിലാണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അച്ഛനും കൂട്ടാളികളും ആണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നു തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് രവി നദിയുടെ കരയിലെത്തിച്ച് ജനനേന്ദ്രിയം മുറിച്ച് കളയുകയും കണ്ണ് ചൂഴ്‌ന്നെടുക്കുകയുമായിരുന്നുവെന്നാണ് എഫ്‌ഐആര്‍.

കുട്ടിയുടെ ബോധം നഷ്ടമായി

കുട്ടിയുടെ ബോധം നഷ്ടമായി

വാവിട്ടുകരഞ്ഞ കുട്ടിയുടെ ശബ്ദം കേട്ട് വഴിയാത്രക്കാര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇവരാണ് ആശുപത്രിയിലെത്തിച്ചത്. ഈ സമയം രക്തം വാര്‍ന്ന് കുട്ടിയുടെ ബോധം നഷ്ടമായിരുന്നു. ദിവസങ്ങള്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന കുട്ടി ഇപ്പോള്‍ വീട്ടിലാണ്.

ചീഫ് ജസ്റ്റിസ് ഇടപെടണമെന്നു പിതാവ്

ചീഫ് ജസ്റ്റിസ് ഇടപെടണമെന്നു പിതാവ്

ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് വിഭാഗത്തിന്റെ പിന്തുണ പെണ്‍കുട്ടിയുടെ കുടുംബങ്ങള്‍ക്കുണ്ടെന്നാണ് ഇരയുടെ കുടുംബത്തിന്റെ ആരോപണം. വിഷയത്തില്‍ പാകിസ്താന്‍ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും ആണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.

അഞ്ച് പ്രതികള്‍ അറസ്റ്റില്‍

അഞ്ച് പ്രതികള്‍ അറസ്റ്റില്‍

കേസിലെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് ലാഹോര്‍ സീനിയര്‍ പോലീസ് ഓഫീസര്‍ ഹൈദര്‍ അശ്‌റഫ് പറഞ്ഞു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നാണ് ആണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.

English summary
In a gruesome incident, a 15-year- old boy's sexual organ was chopped off and eyes pricked by the family members of a girl who suspected him of having an illicit relationship with her in Pakistan's Punjab province. The boy, a class nine student, was robbed off his sight for the rest of his life but doctors managed to save his life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X