ബാബര്‍ അസം ഹണിട്രാപ്പില്‍; സഹതാരത്തിന്റെ കാമുകിയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുന്ന വീഡിയോ പുറത്ത്
ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ബാബര്‍ അസമിനെതിരെ ഹണിട്രാപ്പ് ആരോപണം. ബാബര്‍ അസമിന്റേതെന്ന പേരില്‍ യുവതിയുമായി ലൈംഗിക ചുവയോടെ സംസാരിക്കുന്നതിന്റേയും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന വീഡിയോകളും ഓഡിയോ ടേപ്പുകളും പുറത്തുവന്നു. ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനും എതിരായ പരമ്പര തോല്‍വികള്‍ക്ക് ശേഷം ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ത്രിശങ്കുവിലായിരിക്കെ ആണ് പുതിയ വിവാദം.
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ തന്നെ ഒരു താരത്തിന്റെ ഗേള്‍ ഫ്രണ്ടുമായാണ് ബാബര്‍ അസം സെക്‌സ് ചാറ്റ് ചെയ്യുന്നത് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേസമയം ബാബര്‍ അസമിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് എന്ന് പറഞ്ഞ് ആരാധകര്‍ ഇതിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ഡോക്ടര്‍ നിമോ യാദവ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആണ് വീഡിയോ പുറത്തായത്.

തനിക്കൊപ്പം ലൈംഗിക ബന്ധവും സെക്‌സ് ചാറ്റും തുടരണമെന്നും അങ്ങനെ വന്നാല്‍ നിങ്ങളുടെ ബോയ്ഫ്രണ്ട് ടീമില്‍ നിന്ന് പുറത്താകില്ല എന്നുമാണ് വീഡിയോയില്‍ ബാബര്‍ അസം പറയുന്നത്. പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പുറത്തായത് എന്നാണ് റിപ്പോര്‍ട്ട്. ബാബര്‍ അസമിനെ ഫോളോ ചെയ്യുന്ന eish.arajpoot.1 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബാബര്‍ അസം ഇതിന് മുമ്പും സമാനമായ ആരോപണങ്ങളില്‍ അകപ്പെട്ടിരുന്നു. ബ്ലാക്ക് മെയ്ലിംഗ്, ശല്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ബാബര്‍ അസമിനതിരെ നേരത്തെ കേസ് എടുത്തിരുന്നു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയ്ക്ക് യുവതി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. തന്നെ ബാബര്‍ അസം ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.

അതേസമയം ബാബര്‍ അസമിനെതിരെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വീഡിയോയ്ക്ക് പിന്നില്‍ ഗൂഢാലോചനയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. പാകിസ്ഥാന്റെ തുടര്‍ച്ചയായ പരമ്പര തോല്‍വിയുടെ പേരില്‍ ബാബര്‍ അസം അടുത്തിടെ വലിയ വിമര്‍ശനമാണ് നേരിടുന്നത്. അതേസമയം ബാബര്‍ അസമിനെതിരെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വീഡിയോയ്ക്ക് പിന്നില്‍ താനല്ല എന്നാണ് പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷോയിബ് ജാട്ട് പറയുന്നത്.

ബാബര്‍ അസമിന്റെ കടുത്ത വിമര്‍ശകനായി അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ് ഷോയിബ് ജാട്ട്. ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍ ഷോയിബ് ജാട്ട് ആണ് എന്നാണ് ആരാധകരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ആദ്യം പോസ്റ്റ് ചെയ്തയാള്‍ ഷോയിബ് ജാട്ടിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്

എന്നാല്‍ അഭ്യൂഹങ്ങള്‍ തള്ളി ഷോയിബ് ജാട്ട് തന്നെ രംഗത്തെത്തി. തനിക്ക് ഇതുമായി ഒരു ബന്ധവുമില്ല. താന്‍ ബാബര്‍ അസമിനെ വളരെയധികം ബഹുമാനിക്കുന്നുണ്ട് എന്നും ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം ശരിയായ തീരുമാനങ്ങള്‍ എടുക്കാത്തപ്പോള്‍ മാത്രമാണ് താന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് എന്നും ഷോയിബ് ജാട്ട് പറഞ്ഞു. ഇപ്പോഴത്തെ വിവാദവുമായി തന്നെ ബന്ധിപ്പിക്കരുത് എന്നും ഷോയിബ് ജാട്ട് കൂട്ടിച്ചേര്‍ത്തു.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിട്ടാണ് ബാബര്‍ അസമിനെ കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ബാബര്‍ അസമായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ടി 20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ബാബര്‍ അസം നിലവില്‍ മോശം ഫോമിനെ തുടര്‍ന്ന് നാലാം സ്ഥാനത്താണ്.












Click it and Unblock the Notifications