പാകിസ്ഥാനില്‍ നാടകീയ നീക്കം; സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചു
ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന പാകിസ്ഥാനില്‍ സ്പീക്കര്‍ അസദ് ഖൈസര്‍ രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചിട്ടുണ്ട്. രാജിയ്ക്ക് മുന്‍പായി വിദേശ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രേഖകള്‍ സുപ്രീം കോടതിയ്ക്കും പാര്‍ലമെന്റിനും സമര്‍പ്പിക്കിമെന്ന് അസദ് ഖൈസര്‍ പറഞ്ഞു.
അയ സാദിഖ് ആണ് ദേശീയ അസംബ്ലിയുടെ പുതിയ സ്പീക്കര്‍. പ്രതിപക്ഷ നിരയില്‍ നിന്നുള്ള അംഗമാണ് അയ സാദിഖ്. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് തുടങ്ങിയിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നവര്‍ ഒരു വശത്തും വിയോജിക്കുന്നവര്‍ മറ്റൊരു വശത്തും നിലയുറപ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അവസാന പന്ത് വരെ പൊരുതും എന്ന തന്റെ സ്ഥിരം വാക്കുകളാണ് അവിശ്വാസപ്രമേയത്തിന് തൊട്ടു മുന്‍പും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നത്. അതേസമയം പാകിസ്ഥാന്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതിയില്‍ സ്വമേധയാ വിധി നടപ്പാക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
'അടുത്ത 40 മിനിറ്റ് പാകിസ്ഥാന്റെ ചരിത്രത്തില്‍ നിര്‍ണായകമാണ് എന്നാണ് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞത്. പാകിസ്ഥാന്‍ സുപ്രീം കോടതി അവരുടെ തീരുമാനത്തിന്റെ ലംഘനത്തെക്കുറിച്ച് ഉടന്‍ സ്വമേധയാ നോട്ടീസ് എടുക്കുകയും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും വേണമെന്നും നവാസ് ഷെരീഫിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
അതേസമയം പാകിസ്ഥാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അത്താ ബാന്‍ഡിയല്‍ സുപ്രീം കോടതി വളപ്പില്‍ എത്തിയതോടെ ഇമ്രാന്‍ ഖാന്‍ പ്രതിരോധത്തിലായി. പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 190 പ്രകാരമാണ് സുപ്രീം കോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. 'പാകിസ്ഥാനിലുടനീളമുള്ള എല്ലാ എക്‌സിക്യൂട്ടീവ്, ജുഡീഷ്യല്‍ അധികാരികളും സുപ്രീം കോടതിയെ സഹായിക്കാന്‍ പ്രവര്‍ത്തിക്കും' എന്നാണ് ഈ നിയമം പറയുന്നത്.
ദേശീയ അസംബ്ലിയില്‍ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസറിനെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വിളിച്ചിരുന്നു. ദേശീയ അസംബ്ലി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കറെ പ്രേരിപ്പിച്ചതായാണ് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ സൈനിക മേധാവിയായി പ്രഖ്യാപിക്കുന്നതില്‍ നിന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതി (ഐ എച്ച് സി) സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ ഒരുങ്ങുന്നതായി പാകിസ്ഥാനിലെ പ്രധാനപ്പെട്ട മാധ്യമമായ ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത സന്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.


Click it and Unblock the Notifications