പാകിസ്ഥാനില്‍ നാടകീയ രംഗങ്ങള്‍; ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിലേക്ക്, കോടതിയലക്ഷ്യത്തിന് നീക്കം
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറായി പാകിസ്ഥാന്‍ സുപ്രീം കോടതി. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ കോടതിയലക്ഷ്യം ഉള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി തയ്യാറാണെന്ന് വൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ് 18-നോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് ബാന്‍ഡിയല്‍ സുപ്രീം കോടതിയിലേക്ക് പോകുന്നതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
സുപ്രീം കോടതി ജീവനക്കാരോട് ജാഗ്രത പാലിക്കാന്‍ രജിസ്ട്രാര്‍ ഓഫീസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടിയന്തര സാഹചര്യത്തില്‍ വിളിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സന്ദേശം സുപ്രീം കോടതി ജീവനക്കാര്‍ക്ക് കൈമാറിയതായി വൃത്തങ്ങള്‍ അറിയിച്ചു. അവിശ്വാസ വോട്ടിലൂടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുറത്താക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്ന സമയത്താണ് ഈ സംഭവ വികാസം.

ദേശീയ അസംബ്ലി സെഷന്‍ ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അതിനിടെ ഇമ്രാന്‍ ഖാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗം പൂര്‍ത്തിയായി. ഇമ്രാന്‍ ഖാന്‍ ദേശീയ അസംബ്ലിയിലെത്തിയിട്ടുണ്ട്. ഇതിനിടെ ഇസ്ലാമാബാദ് ഹൈക്കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസും അടിയന്തരമായി തുറന്നു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ 342 അംഗ സഭയില്‍ 172 വോട്ടുകളാണ് പ്രതിപക്ഷത്തിന് ആവശ്യം.
24 പി ടി ഐ അംഗങ്ങളുടെ അടക്കം 199 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ 'രാജ്യത്ത് പട്ടാള നിയമം ഏര്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയാണെന്ന്' പി എം എല്‍ എന്‍ നേതാവ് ഖവാജ ആസിഫ് ആരോപിച്ചു. അവിശ്വാസ വോട്ടെടുപ്പിനെ അനുകൂലിച്ച് കോടതിയലക്ഷ്യം ഒഴിവാക്കാന്‍ പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടിന് മുന്നോടിയായി പാകിസ്ഥാന്‍ പാര്‍ലമെന്റ് മന്ദിരം സീല്‍ ചെയ്യുകയും പോലീസ് റെഡ് സോണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ജയില്‍ വാനുകളും അധിക സുരക്ഷയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ദേശീയ അസംബ്ലിയിലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചേംബര്‍ തുറന്ന് സുരക്ഷ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ ചില മന്ത്രിമാര്‍ തങ്ങളുടെ ട്വിറ്റര്‍ ബയോ മുന്‍ മന്ത്രി എന്നാക്കി മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications